രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തിന്റെ സ്വപ്നപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ റെയില്‍, പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ഐഐടി, തിരുവനന്തപുരം ഹൈക്കോടതി ബെഞ്ച് തുടങ്ങിയവയെല്ലാം നിസ്സാര കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംസ്ഥാന സര്‍ക്കാരിനും സര്‍വകക്ഷി സംഘത്തിനും നല്‍കിയ ഉറപ്പുകളും പാലിക്കപ്പെടുന്നില്ല. കേരളത്തോട് ശത്രുതാ മനോഭാവമാണ് കേന്ദ്രത്തിന്. ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലും എ കെ ആന്റണി അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ശ്രമിച്ചിട്ടില്ല.
വിഴിഞ്ഞം അന്താരാഷ്ട്ര പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ പദ്ധതിയെത്തന്നെ അട്ടിമറിക്കാനുള്ളതാണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നതിനിടെയാണ് പദ്ധതിയുടെ സാധ്യതയെത്തന്നെ കേന്ദ്രം ചോദ്യംചെയ്യുന്നത്. കൊച്ചി മെട്രോ റെയില്‍ പദ്ധതി സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയും 125 കോടി രൂപ സംസ്ഥാനം നീക്കി വയ്ക്കുകയും ചെയ്തു. ആസൂത്രണ കമീഷന്റെ അനുമതി ലഭിച്ചിട്ടും ഫയല്‍ കേന്ദ്ര ധനമന്ത്രിയുടെ ഓഫീസില്‍ കുടുങ്ങിക്കിടക്കുകയാണ്. പാലക്കാട് കോച്ച് ഫാക്ടറിക്ക് ആവശ്യമായ മുഴുവന്‍ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കി. എന്നിട്ടും ഇക്കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ കോച്ച് ഫാക്ടറി പരാമര്‍ശവിഷയം പോലുമായില്ല. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിയുടെ കാര്യത്തിലും ഇതാണ് സ്ഥിതി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം വന്നെങ്കിലും നടപടികള്‍ ഒന്നുമില്ല. പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാതയുടെ വൈദ്യുതീകരണവും തുടങ്ങിയിട്ടില്ല. സര്‍വേ പൂര്‍ത്തിയാക്കി അനുയോജ്യമാണെന്ന് കണ്ട നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂര്‍, കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതകളും യാഥാര്‍ഥ്യമായില്ല.
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്ന കാര്യത്തിലും സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നിയമസഭ രണ്ടു തവണ പ്രമേയം പാസാക്കുകയും ക്യാബിനറ്റ് തീരുമാനമെടുത്ത് സംസ്ഥാനത്തിന്റെ അപേക്ഷ രാഷ്ട്രപതിക്ക് അയക്കുകയുംചെയ്തു. തെരഞ്ഞെടുക്കപ്പെട്ടാല്‍ 100 ദിവസംകൊണ്ട് ഹൈക്കോടതി ബെഞ്ച് കൊണ്ടുവരുമെന്ന് പറഞ്ഞ പാര്‍ലമെന്റ് അംഗത്തിനും ഇപ്പോള്‍ പ്രതികരണമില്ലെന്ന് വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
deshabhimani 040411

ReplyDelete