Friday, April 15, 2011

എ കെ പത്മനാഭന്‍ ഡബ്ള്യുഎഫ്ടിഒ വൈസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ്യൂണിയന്‍ (ഡബ്ള്യുഎഫ്ടിഒ) വൈസ് പ്രസിഡന്റായി സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ള്യുഎഫ്ടിഒ സെക്രട്ടറിയറ്റ് അംഗമായി സിഐടിയു സെക്രട്ടറിയും അന്താരാഷ്ട്രവിഭാഗത്തിന്റെ ചുമതലക്കാരനുമായ സ്വദേഷ് ദേവ് റോയിയെയും തെരഞ്ഞെടുത്തു. ഗ്രീക്ക് പാര്‍ലമെന്റ് അംഗം കൂടിയായ ജോര്‍ജ് മാവ്രിക്കോസിനെ ജനറല്‍ സെക്രട്ടറിയായും സിറിയയിലെ മുഹമ്മദ് ഷബാന്‍ അസൌസിനെ പ്രസിഡന്റായും വീണ്ടും തെരഞ്ഞെടുത്തു. ഗ്രീസിലെ ഏഥന്‍സില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഡബ്ള്യുഎഫ്ടിഒ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മാര്‍ച്ചിലാണ് സിഐടിയു ഡബ്ള്യുഎഫ്ടിഒവില്‍ ഔദ്യോഗികമായി ചേര്‍ന്നത്. ഏഥന്‍സില്‍ ഏപ്രില്‍ ആറിന് ആരംഭിച്ച സമ്മേളനത്തില്‍ സിഐടിയുവിന്റെ 20 പ്രതിനിധികള്‍ പങ്കെടുത്തു. 105 രാജ്യങ്ങളില്‍നിന്നായി 881 പ്രതിനിധികള്‍ എത്തിയിരുന്നു. ഏഥന്‍സായിരിക്കും ഇനിമുതല്‍ സംഘടനയുടെ ആസ്ഥാനം. പ്രസിഡന്‍ഷ്യല്‍ കൌണ്‍സില്‍ യോഗം സ്ഥിരമായി ചേരാനും തീരുമാനിച്ചു. ഏഥന്‍സ് പ്രഖ്യാപനം എന്ന രേഖയും സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. മുതലാളിത്ത ചൂഷണത്തിനെതിരെ ലോകതൊഴിലാളികളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഏഥന്‍സ് പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു.

WFTU website

1 comment:

  1. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ്യൂണിയന്‍ (ഡബ്ള്യുഎഫ്ടിഒ) വൈസ് പ്രസിഡന്റായി സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ള്യുഎഫ്ടിഒ സെക്രട്ടറിയറ്റ് അംഗമായി സിഐടിയു സെക്രട്ടറിയും അന്താരാഷ്ട്രവിഭാഗത്തിന്റെ ചുമതലക്കാരനുമായ സ്വദേഷ് ദേവ് റോയിയെയും തെരഞ്ഞെടുത്തു. ഗ്രീക്ക് പാര്‍ലമെന്റ് അംഗം കൂടിയായ ജോര്‍ജ് മാവ്രിക്കോസിനെ ജനറല്‍ സെക്രട്ടറിയായും സിറിയയിലെ മുഹമ്മദ് ഷബാന്‍ അസൌസിനെ പ്രസിഡന്റായും വീണ്ടും തെരഞ്ഞെടുത്തു. ഗ്രീസിലെ ഏഥന്‍സില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഡബ്ള്യുഎഫ്ടിഒ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

    ReplyDelete