"കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ക്കെന്താണ് മടിയെന്ന് ചോദിച്ച് കേന്ദ്രസര്‍ക്കാരിനെ ഒന്നിലേറെതവണ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. കേന്ദ്രത്തിന് ഒരക്ഷരം മറുപടി ഉണ്ടായില്ല. ഇപ്പോള്‍ അതേ സുപ്രീംകോടതിതന്നെ എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി തടഞ്ഞിരിക്കുന്നു. ഇത് അത്ഭുതകരവും ദൌര്‍ഭാഗ്യകരവുമാണ്...''
സാക്ഷികളായ നൂറുകണക്കിനുപേര്‍ 'ശരി, ശരി' എന്നുപറഞ്ഞ് തലയാട്ടുന്നു. ഏവരിലും ആ വാക്കുകള്‍ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ നവചൈതന്യം പകരുന്നു.
സിപിഐ ജനറല്‍ സെക്രട്ടറി അര്‍ധേന്ദു ഭൂഷന്‍ ബര്‍ദന്‍ എന്ന എ ബി ബര്‍ദന്റെ വാക്കുകള്‍ ചാട്ടുളിപോലെ കൊള്ളേണ്ടിടത്തുകൊള്ളും. ചിലപ്പോള്‍ ആ വാക്കുകളില്‍ തീചിതറും. ചിലപ്പോള്‍ വിമര്‍ശത്തിന്റെ കൂരമ്പുകള്‍. മറ്റു ചിലപ്പോള്‍ പരിഹാസത്തിന്റെ ഒളിയമ്പുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം എ ബി ബര്‍ദന്‍ വ്യാഴാഴ്ച ആലപ്പുഴ ജില്ലയിലായിരുന്നു. പുന്നപ്ര -വയലാര്‍ സമരസ്മരണകളുടെ സിന്ദൂരമാലകള്‍ ചാര്‍ത്തിനില്‍ക്കുന്ന ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലായിരുന്നു പര്യടനം. എവിടെയും വന്‍ജനാവലി. ആവേശം ഉള്‍ക്കൊണ്ട് ഓരോ കേന്ദ്രത്തിലും പ്രസംഗത്തിന്റെ ഊന്നല്‍ വ്യത്യസ്തം. ദേശീയരാഷ്ട്രീയത്തിന്റെ ചാലകശക്തിയായി ഇടതുപക്ഷം നിലകൊള്ളുമ്പോള്‍, അവയുടെ സര്‍ഗചൈതന്യം രാജ്യമാകെ വ്യാപിപ്പിക്കാന്‍ നേതൃശേഷിയും ധിഷണയും കോര്‍ത്തിണക്കി മുന്നേറുന്ന നേതാവ്.
സമയം രാവിലെ 10.45. ഹരിപ്പാട് എസ്എസ് ആന്‍ഡ് എസ് ഓഡിറ്റോറിയം. ഹാളിനുള്ളില്‍ ജനം തിങ്ങിനിറഞ്ഞു. അന്തരീക്ഷംആവേശകരമായ മുദ്രാവാക്യങ്ങളാല്‍ മുഖരിതം. പ്രവര്‍ത്തകര്‍ക്കിടയിലൂടെ കൂപ്പുകൈയുമായി ബര്‍ദന്‍ കടന്നുവന്നു. സ്റേജിലെ നേതാക്കളെ അഭിവാദ്യംചെയ്തശേഷം സീറ്റിലിരുന്നു. അധ്യക്ഷന്‍ ടി കെ ദേവകുമാര്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു. ഒരു ദിവസത്തെ പ്രസംഗപര്യടനം അവിടെ തുടങ്ങുകയാണ്. ഇടതുപക്ഷം പിന്തുണച്ച ഒന്നാം യുപിഎ സര്‍ക്കാരിന്റെയും ഇടതുപക്ഷപിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാരിന്റെയും താരതമ്യത്തിനായിരുന്നു ഊന്നല്‍. തൊട്ടടുത്ത ആലപ്പുഴ ടൌണ്‍ഹാളിലെത്തിയപ്പോള്‍ പ്രസംഗത്തിന്റെ കാതല്‍ കേരളം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുരോഗമനപരവും ജനക്ഷേമകരവുമായ ഭരണനടപടികളായിരുന്നു അമ്പലപ്പുഴയിലെ പ്രതിപാദ്യം. അവിടെയും കേള്‍വിക്കാരില്‍ ആദരം സൃഷ്ടിച്ചു അദ്ദേഹത്തിന്റെ വാക്കുകള്‍. അഴിമതിക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും എതിരെ ശക്തമായ നടപടികളെടുത്ത ഭരണാധികാരിയാണ് അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജി സുധാകരനെന്ന് പറഞ്ഞായിരുന്നു അവിടത്തെ പ്രസംഗം തുടങ്ങിയത്. പ്രസംഗശേഷം ജി സുധാകരനുമായി അല്‍പ്പനേരം കുശലാന്വേഷണം.
സ്റേജില്‍നിന്നിറങ്ങുമ്പോള്‍, പുന്നപ്ര- വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദന്‍ എത്തി. അദ്ദേഹവുമായി ദേശാഭിമാനിക്കുവേണ്ടി ഫോട്ടോയ്ക്ക് പോസുചെയ്തു. തുടര്‍ന്ന് സിപിഐ ജില്ലാ സെക്രട്ടറി എ ശിവരാജനൊപ്പം ആലപ്പുഴ ഗസ്റ്ഹൌസിലേക്ക്. അവിടെ ഉച്ചഭക്ഷണത്തിനുശേഷം അല്‍പ്പനേരം വിശ്രമം. ഇതിനിടെ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം ആലപ്പുഴയിലെ തെരഞ്ഞെടുപ്പുകാര്യങ്ങളില്‍ ചര്‍ച്ച. രാഷ്ട്രീയസ്ഥിതിഗതികളുടെ അവലോകനം. വൈകിട്ട് നാലരയ്ക്കുശേഷം ധനമന്ത്രി ടി എം തോമസ് ഐസക് മത്സരിക്കുന്ന ആലപ്പുഴ മണ്ഡലത്തിലെ കൊമ്മാടി ജങ്ഷനിലെ യോഗസ്ഥലത്തേക്ക്. അവിടെ പ്രധാന ഊന്നല്‍ എന്തുകൊണ്ട് എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച എന്നതിലായി. ധനമന്ത്രിയെന്ന നിലയില്‍ ടി എം തോമസ് ഐസക് കാട്ടിയ ഭരണമികവിനെ പ്രശംസിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് ചേര്‍ത്തലയിലും അരൂരിലും പര്യടനം. രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യപ്രതിബദ്ധതയും കമ്യൂണിസ്റ് നേതാക്കളുടെ ജീവിതരീതിയില്‍ ചെലുത്തുന്ന സ്വാധീനം എന്തെന്നതിന് മികച്ച ഉത്തരമായി ബര്‍ദന്‍.
(എം സുരേന്ദ്രന്‍)
അരി മുടക്കിയവരുടെ 'ഒരുരൂപ അരി' വിശ്വസിക്കാനാവുമോ: ബര്‍ദന്‍
ആലപ്പുഴ: എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടുരൂപയ്ക്കു അരിനല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി തുരങ്കംവച്ച യുഡിഎഫ് ഒരുരൂപയ്ക്കു അരി നല്‍കുമെന്നു വാഗ്ദാനം ചെയ്യുന്നത് ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നു സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ചോദിച്ചു. രാജ്യത്ത് കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്കു സൌജന്യമായി നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ പലതവണ നിശിതമായി വിമര്‍ശിച്ചത് സുപ്രീംകോടതിയാണ്. ഇപ്പോള്‍ രണ്ടുരൂപയ്ക്കു അരി എല്ലാവര്‍ക്കും നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി തടഞ്ഞതും സുപ്രീംകോടതിതന്നെ. ഈ നിലപാട് അത്ഭുതപ്പെടുത്തുന്നതും ദൌര്‍ഭാഗ്യകരവുമാണ്- ബര്‍ദന്‍ തുടര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു ബര്‍ദന്‍.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുരോഗമനപരവും ജനക്ഷേമകരവുമായ നടപടികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യകമ്മി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനും ഈ സര്‍ക്കാര്‍ നിരവധി നടപടികള്‍ എടുത്തു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലായി. പുതിയ പൊതുമേഖലാ സ്ഥാപനങ്ങളും സ്ഥാപിച്ചു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകവഴി വിപണിയില്‍ ഇടപെടാനും വിലക്കയറ്റത്തിന്റെ രൂക്ഷത സംസ്ഥാനത്ത് കുറയ്ക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. ഇഎംഎസ് ഭവനപദ്ധതിയും രാജ്യത്തിനു മാതൃകയാണ്. എംഎന്‍ ലക്ഷംവീടു പദ്ധതിപോലെയുള്ള പദ്ധതി മറ്റേതു സംസ്ഥാനത്താണ് നടപ്പാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. പൊതുമേഖലാ വ്യവസായങ്ങള്‍ നഷ്ടത്തിലാക്കി സ്വകാര്യമേഖലയ്ക്കു തീറെഴുതുകയായിരുന്നു അന്ന്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടായില്ല. എന്നുമാത്രമല്ല, പൊതുവിതരണശൃംഖല തകര്‍ക്കുകയും ചെയ്തു. ഭക്ഷ്യകമ്മി നേരിടുന്ന കേരളത്തിന്റെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം തകര്‍ക്കാനാണ് കേന്ദ്രം ശ്രമിച്ചത്. റേഷന്‍വിഹിതം കുത്തനെ വെട്ടിക്കുറച്ചതും ഭക്ഷ്യസബ്സിഡി എടുത്തുകളഞ്ഞതും ഇതിന് ഉദാഹരണമാണ്.
ഇടതുപക്ഷം പിന്തുണച്ചതിന്റെ ഫലമായി ഒന്നാം യുപിഎ സര്‍ക്കാര്‍ നിരവധി പുരോഗമനനടപടികള്‍ സ്വീകരിച്ചു. ഇന്ന് അവയ്ക്കുപകരം അമേരിക്കയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി പിന്തിരിപ്പനും രാജ്യതാല്‍പ്പര്യത്തിനെതിരുമായ നടപടികള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നു. അതിന്റെ ഫലമായി വിലക്കയറ്റം അതിരൂക്ഷമായി. ഇന്ധനവില നിശ്ചയിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു അധികാരം നല്‍കി. ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നു. അമേരിക്കയുമായി തന്ത്രപരമായ ആണവക്കരാറില്‍ ഉള്‍പ്പെടെ കേന്ദ്രം ഏര്‍പ്പെട്ടു. രാജ്യത്തിന്റെ സമ്പത്ത് വന്‍തോതിലുള്ള ആയുധകച്ചവടത്തിലൂടെ അമേരിക്കയ്ക്കും ഇസ്രായേലിനും ചോര്‍ത്തിക്കൊടുക്കുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കാനല്ല, അമേരിക്കയുടെ ഇംഗിതം സാധിക്കാനാണ് കേന്ദ്രത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരായ വിധിയെഴുത്താകണം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്നും എല്‍ഡിഎഫിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ കേരളം മുന്നോട്ടുവരണമെന്നും ബര്‍ദന്‍ അഭ്യര്‍ഥിച്ചു.
ദേശാഭിമാനി 010411
"കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ക്കെന്താണ് മടിയെന്ന് ചോദിച്ച് കേന്ദ്രസര്‍ക്കാരിനെ ഒന്നിലേറെതവണ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. കേന്ദ്രത്തിന് ഒരക്ഷരം മറുപടി ഉണ്ടായില്ല. ഇപ്പോള്‍ അതേ സുപ്രീംകോടതിതന്നെ എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി തടഞ്ഞിരിക്കുന്നു. ഇത് അത്ഭുതകരവും ദൌര്‍ഭാഗ്യകരവുമാണ്...''
ReplyDeleteസാക്ഷികളായ നൂറുകണക്കിനുപേര്‍ 'ശരി, ശരി' എന്നുപറഞ്ഞ് തലയാട്ടുന്നു. ഏവരിലും ആ വാക്കുകള്‍ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ നവചൈതന്യം പകരുന്നു.
സിപിഐ ജനറല്‍ സെക്രട്ടറി അര്‍ധേന്ദു ഭൂഷന്‍ ബര്‍ദന്‍ എന്ന എ ബി ബര്‍ദന്റെ വാക്കുകള്‍ ചാട്ടുളിപോലെ കൊള്ളേണ്ടിടത്തുകൊള്ളും. ചിലപ്പോള്‍ ആ വാക്കുകളില്‍ തീചിതറും. ചിലപ്പോള്‍ വിമര്‍ശത്തിന്റെ കൂരമ്പുകള്‍. മറ്റു ചിലപ്പോള്‍ പരിഹാസത്തിന്റെ ഒളിയമ്പുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം എ ബി ബര്‍ദന്‍ വ്യാഴാഴ്ച ആലപ്പുഴ ജില്ലയിലായിരുന്നു.
good
ReplyDelete