തലശേരി: കോണ്‍ഗ്രസിന്റെ പെയ്ഡ് സര്‍വെ റിപ്പോര്‍ട്ടുകളാണ് ചില ചാനലുകളിലൂടെ പുറത്തുവരുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പണം നല്‍കി വാര്‍ത്തയും സര്‍വെയും സൃഷ്ടിക്കുന്ന മുന്നണിയായി യുഡിഎഫ് മാറി. പെയ്ഡ് സര്‍വെയിലൂടെ ഫലത്തെ സ്വാധീനിക്കാനാണ് നോക്കുന്നത്. ഇതുകൊണ്ടൊന്നും യുഡിഎഫ് രക്ഷപ്പെടില്ല. തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ചൊക്ളി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
അഴിമതിയിലൂടെ സമ്പാദിച്ച കോടിക്കണക്കിന് പണം കോണ്‍ഗ്രസിനുണ്ട്. ഇതുപയോഗിച്ചാണ് ഹെലികോപ്റ്ററില്‍ പറക്കുന്നത്. കോണ്‍ഗ്രസിലെ പെയ്മെന്റ്സീറ്റിനെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. ഇവര്‍ അധികാരത്തില്‍ വന്നാല്‍ നാടിന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിക്കണം.
ഇടതുപക്ഷത്തിന് വോട്ടുചെയ്യാത്തവരടക്കം മാറിചിന്തിക്കുകയാണ്. ജനങ്ങളുടെ പ്രാഥമികാവശ്യം നിറവേറ്റിയ സര്‍ക്കാരാണിത്. അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കി. 22 ലക്ഷം കുടുംബങ്ങളില്‍ വൈദ്യുതിയും 60 ലക്ഷം കുടുംബങ്ങളില്‍ കുടിവെള്ളവും എത്തിച്ചു. പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കി. രണ്ടുരൂപ അരി എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനമെടുത്തെങ്കിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകമീഷനെ സ്വാധീനിച്ച് തടഞ്ഞു- കോടിയേരി പറഞ്ഞു.
ദേശാഭിമാനി 020411
കോണ്‍ഗ്രസിന്റെ പെയ്ഡ് സര്‍വെ റിപ്പോര്‍ട്ടുകളാണ് ചില ചാനലുകളിലൂടെ പുറത്തുവരുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പണം നല്‍കി വാര്‍ത്തയും സര്‍വെയും സൃഷ്ടിക്കുന്ന മുന്നണിയായി യുഡിഎഫ് മാറി. പെയ്ഡ് സര്‍വെയിലൂടെ ഫലത്തെ സ്വാധീനിക്കാനാണ് നോക്കുന്നത്. ഇതുകൊണ്ടൊന്നും യുഡിഎഫ് രക്ഷപ്പെടില്ല. തെരഞ്ഞെടുപ്പ് പര്യടനത്തില്‍ ചൊക്ളി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ReplyDelete