നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റത് കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. അസം, കേരളം, ബംഗാള്‍, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ വിജയം അനായാസമാണെന്ന ആദ്യ കണക്കുകൂട്ടല്‍ തെറ്റിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിരിക്കയാണ്. സംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഭരണത്തിലുള്ള അസമിലടക്കം പരാജയപ്പെടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്.
കേരളത്തിലെ സ്ഥിതിയാണ് കോണ്‍ഗ്രസിനെ ഏറെ അലട്ടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. വന്‍ വിജയം നേടുമെന്ന് തുടക്കത്തില്‍ പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ പറയുന്നത് സംസ്ഥാനത്ത് കടുത്ത മത്സരമാണെന്നാണ്. എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന വിലയിരുത്തലാണ് അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്. കേന്ദ്രസര്‍ക്കാരിന്റെയും യുഡിഎഫ് നേതാക്കളുടെയും അഴിമതിയും വിലക്കയറ്റവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനപദ്ധതികളുമാണ് കേരളത്തില്‍ മുഖ്യതെരഞ്ഞെടുപ്പുവിഷയമായത്. പ്രചാരണം അവസാനിക്കുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയതായാണ് ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രതിനിധികള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഹുല്‍ ഗാന്ധി എന്നിവരുടെ പൊതുയോഗങ്ങളില്‍ ആളില്ലാത്തത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അലട്ടിയിരുന്നു. സോണിയ ഗാന്ധിയുടെ പരിപാടി ശുഷ്കമായതിനെതുടര്‍ന്ന് ഹൈക്കമാന്‍ഡ് കെപിസിസിയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. അതിനുശേഷമാണ് പ്രധാനമന്ത്രിയുടെയും രാഹുല്‍ ഗാന്ധിയുടെയും പരിപാടി പൊളിഞ്ഞത്.
അസമില്‍ പ്രതിപക്ഷം വിഘടിച്ചുനില്‍ക്കുന്നതിനാല്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മുസ്ളിം സംഘടനയായ എയുഡിഎഫ് നടത്തുന്ന മുന്നേറ്റം കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷീണിപ്പിച്ചിട്ടുണ്ട്. കച്ചാര്‍ ഹില്‍സ് വികസനഫണ്ടില്‍ നടന്ന അഴിമതി ബറാക്ക് താഴ്വരയില്‍ കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്. എജിപിയുടെ മുന്നേറ്റവും കോണ്‍ഗ്രസിന് മൂന്നാംവട്ടം ലഭിക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കാനായേക്കുമെന്നാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ പ്രതീക്ഷ. തിങ്കളാഴ്ചയിലെ രണ്ടാംഘട്ടത്തോടെ അസമില്‍ പോളിങ് പൂര്‍ത്തിയാകും.
പശ്ചിമബംഗാളിലും കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയപ്രതീക്ഷ ദിനം കഴിയുന്തോറും മങ്ങുകയാണ്. ഇരുകക്ഷിയിലും വിമതസ്ഥാനാര്‍ഥികളുടെ ബഹളമാണ്. മുര്‍ഷിദാബാദ്, നദിയ, കൊല്‍ക്കത്ത തുടങ്ങിയ ജില്ലകളിലാണ് വിമതര്‍ ഏറെയും. മമത ബാനര്‍ജിയും പ്രണബ് മുഖര്‍ജിയും ഇടപെട്ടിട്ടും ഫലമുണ്ടായിട്ടില്ല. ശനിയാഴ്ച കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നടത്തിയ റോഡ് ഷോ തൃണമൂല്‍- കോണ്‍ഗ്രസ് സഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ സഹായിച്ച മുസ്ളിങ്ങള്‍ വന്‍തോതില്‍ ഇടതുപക്ഷക്യാമ്പിലേക്ക് തിരിച്ചുവരുന്നതും കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതീക്ഷ തകര്‍ക്കുകയാണ്. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് ആദ്യമായി നടപ്പാക്കിയതും ഇടതുപക്ഷത്തിന് ഈ വിഭാഗം ജനതയുടെ വിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചു.
ടുജി സ്പെക്ട്രം അഴിമതി ഏറ്റവും പ്രധാന ചര്‍ച്ചാവിഷയമായ തമിഴ്നാട്ടിലാകട്ടെ കോണ്‍ഗ്രസ്- ഡിഎംകെ സഖ്യം കനത്ത പരാജയത്തിലേക്കാണ് നീങ്ങുന്നത്. എഐഎഡിഎംകെ നേതാവ് ജയലളിത വന്‍തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത് കോണ്‍ഗ്രസ് സഖ്യത്തിന്റെ ഉറക്കംകെടുത്തി. തമിഴ്നാട്ടിലും കേരളത്തിലും കോണ്‍ഗ്രസ് നേതാക്കളുടെ യോഗങ്ങള്‍ക്ക് ആളില്ലാത്തത് ദേശീയമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. ബിര്‍ളയുടെ ഹിന്ദുസ്ഥാന്‍ ടൈംസ് പോലും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തു.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 110411
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയപ്രതീക്ഷയ്ക്ക് മങ്ങലേറ്റത് കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. അസം, കേരളം, ബംഗാള്‍, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ വിജയം അനായാസമാണെന്ന ആദ്യ കണക്കുകൂട്ടല്‍ തെറ്റിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിരിക്കയാണ്. സംസ്ഥാനങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഭരണത്തിലുള്ള അസമിലടക്കം പരാജയപ്പെടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്.
ReplyDeleteenthu rasakaramaaya nadakkaatha swapnangal :)
ReplyDelete