Saturday, April 2, 2011

കാരാട്ടും എസ്.ആര്‍.പിയും കൊടിയേരിയും പറഞ്ഞത്

അഴിമതിരഹിത ഭരണത്തിന് വീണ്ടും എല്‍ഡിഎഫ് വരണം: കാരാട്ട്

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര യുപിഎ സര്‍ക്കാരില്‍നിന്നും മറ്റു കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും എങ്ങനെ വ്യത്യസ്തമാണെന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ചചെയ്യുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിലക്കയറ്റം തടയുന്നതിലും അഴിമതിയില്ലാത്ത ഭരണത്തിനും കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ രാജ്യത്തിന് മാതൃകയാണ്. കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകളും അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ജനങ്ങള്‍ അംഗീകരിക്കുന്നു. അഴിമതിരഹിത ഭരണത്തിന് എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് കാരാട്ട് കേരള ജനതയോട് അഭ്യര്‍ഥിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരാണ് റേഷന്‍സംവിധാനം വിപുലപ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ എടുത്ത നടപടികള്‍ ഇല്ലാതാക്കുന്ന സമീപനമാണ് യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ഉണ്ടാവുക. യുഡിഎഫിന്റെ പ്രകടനപത്രികതന്നെ ഇതിനു തെളിവാണെന്നും കാരാട്ട്പറഞ്ഞു. എറണാകുളം പ്രസ്ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിപിഎല്‍, എപിഎല്‍, അന്ത്യോദയ എന്നിങ്ങനെ വേര്‍തിരിച്ച് പൊതുവിതരണസംവിധാനം ദുര്‍ബലമാക്കുകയാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. എല്‍ഡിഎഫ് ഇതു മാറ്റി എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പുവരുത്തി. ഇതിന്റെ ഭാഗമായാണ് 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇതു മാറ്റി റേഷന്‍വിതരണം പഴയരീതിയില്‍ വേര്‍തിരിവോടെ നടപ്പാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. യുഡിഎഫ് പ്രകടനപത്രികയില്‍ ഒരുരൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനത്തില്‍ 11 ലക്ഷം കുടുംബങ്ങള്‍ക്കുമാത്രം എന്നു പറഞ്ഞത് ഇതിനു തെളിവാണ്.

കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയെന്ന് എ കെ ആന്റണി പറയുന്ന തൊഴിലുറപ്പുപദ്ധതി ഇടതുപക്ഷ സമ്മര്‍ദത്തിന്റെയും സമരത്തിന്റെയും സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സമീപകാലത്തെ ഏറ്റവും വലിയ ഭക്ഷ്യ പണപ്പെരുപ്പമാണ് ഇന്ത്യയില്‍ ഉണ്ടായത്. പെട്രോള്‍ വിലനിയന്ത്രണാധികാരം എടുത്തു കളഞ്ഞശേഷം ഏഴുതവണയാണ് ഇന്ധനവില കൂട്ടിയത്. ഇതാണ് പണപ്പെരുപ്പത്തിനും ഭക്ഷ്യവസ്തു വിലവര്‍ധനയ്ക്കും കാരണമായത്.

സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ച്ച നല്‍കണമെന്ന് കാരാട്ട് അഭ്യര്‍ഥിച്ചു. 2007, 08 വര്‍ഷങ്ങളില്‍ ഇടതുപക്ഷം നടത്തിയ സമരമാണ് തൊഴിലുറപ്പുപദ്ധതി ഇന്നത്തെ രൂപത്തില്‍ നടപ്പാക്കാനിടയാക്കിയത്. എന്നാല്‍, കര്‍ഷക ആത്മഹത്യ തടയാന്‍ വായ്പ മരവിപ്പിക്കുയോ തിരിച്ചടവിന് സാവകാശം നല്‍കുകയോചെയ്യണമായിരുന്നു. കേരളത്തില്‍ കര്‍ഷകരുടെ കടാശ്വാസപദ്ധതി കര്‍ഷക ആത്മഹത്യ തടയാന്‍ പ്രയോജനപ്പെട്ടുവെന്ന് കാരാട്ട് പറഞ്ഞു.

ജനശ്രദ്ധ തിരിച്ചുവിടാന്‍ മാധ്യമശ്രമം: എസ് ആര്‍ പി

തെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. രണ്ടു നയം തമ്മിലാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഈ വിഷയങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും കുത്തകകളുടെ നിയന്ത്രണത്തിലാണ്. മുമ്പ്് വരിസംഖ്യയായിരുന്നു പത്രങ്ങളുടെ വരുമാനമാര്‍ഗം. പരസ്യം പ്രധാന വരുമാനമാര്‍ഗമായതോടെയാണ് കുത്തകകള്‍ക്ക് അവയുടെമേല്‍ ആധിപത്യം ഉറപ്പിക്കാനായത്. മാധ്യമപ്രവര്‍ത്തനം വ്യവസായമാകുകയും ലാഭംമാത്രം ലക്ഷ്യമാകുകയും ചെയ്തതോടെ ജനതാല്‍പ്പര്യം അവഗണിക്കപ്പെട്ടു. കുത്തകകളുടെ അജന്‍ഡയ്ക്ക് പ്രാമുഖ്യം ലഭിക്കുന്നു. പണം വാങ്ങി വാര്‍ത്ത നല്‍കുന്നതും ഇതിന്റെ ഭാഗമാണ്. മാധ്യമ പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തെയും കുത്തകകള്‍ക്ക് സ്വാധീനിക്കാനാകുന്നു. വിദേശ സഞ്ചാരത്തിന് അവസരം, വിലയേറിയ സമ്മാനങ്ങള്‍ തുടങ്ങിയ പ്രലോഭനങ്ങള്‍ക്ക് അവര്‍ വിധേയരാകുന്നു. ഇവിടെ മുതലാളിത്തത്തിന്റെ താല്‍പ്പര്യത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനം ജനങ്ങളുടെ താല്‍പ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് മുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്ക് എതിരാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഇടതുപക്ഷത്തിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടുന്നത്. ഇതിലൂടെ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് അനുകൂലവും ജനവിരുദ്ധവുമായ നയങ്ങള്‍ തമ്മിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനും ജാഗ്രത കാട്ടുന്നു.

നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ മുന്നേറാനും കേരളത്തില്‍ നിലവിലെ സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടാകണമെന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.രാജ്യത്തെ രണ്ടാമത്തെ നിക്ഷേപ സൌഹൃദ സംസ്ഥാനമായി കേരളം മാറി. ഇതാണ് ജനപക്ഷനയം. യുഡിഎഫിന്റെ ജനവിരുദ്ധനയം മുന്നണിയുടെ പ്രകടന പത്രികയില്‍തത്തന്നെ വ്യക്തമാണ്. എല്ലാ സേവനവും കച്ചവടവല്‍ക്കരിക്കുമെന്നാണ് പറയുന്നത്. കാര്‍ഷികമേഖല വ്യവസായവല്‍ക്കരിക്കും. വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം ത്വരിതപ്പെടുത്തും. പൊതു ആരോഗ്യമേഖല വേണ്ടെന്നാണ് നിലപാട്. വിനോദസഞ്ചാരമേഖല സാര്‍വദേശീയ കുത്തകകള്‍ക്ക് തുറന്നുകൊടുക്കുമെന്നാണ് വാഗ്ദാനം. ഈ നയങ്ങളിലെ വ്യത്യാസമാണ് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും എസ് ആര്‍ പി പറഞ്ഞു.

സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പാക്കും: കാരാട്ട്

എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിരഹിത ഭരണത്തിനും ജനപക്ഷവികസനത്തിന്റെ തുടര്‍ച്ചയ്ക്കും എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണമെന്നും തൃശൂര്‍, എറണാകുളം ജില്ലകളില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.

ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടെ കൂടാരമാണ് യുഡിഎഫ് ക്യാമ്പ്. അവര്‍ അധികാരത്തില്‍ വന്നാല്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാകും ശ്രമിക്കുക. അഴിമതിയുടെയും ജനവിരുദ്ധതയുടെയും പ്രതീകമായ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫ് ഭരണത്തില്‍ കൈവരിച്ച എല്ലാ നേട്ടവും നഷ്ടമാകും. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരണത്തില്‍ വരുന്ന അവസ്ഥ കേരളത്തിന്റെ ഭാവിക്ക് ഗുണകരമല്ല. ഭരണമാറ്റം എന്നതിനുപകരം ഭരണത്തുടര്‍ച്ചയാണ് ഇക്കുറി ഉണ്ടാവുകയെന്നും കാരാട്ട് പറഞ്ഞു. യുപിഎയുടെ എല്ലാ വികസനത്തിന്റെയും ഗുണഭോക്താക്കള്‍ പത്തു ശതമാനത്തോളം സമ്പന്നര്‍ മാത്രമാണ്. കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാനയങ്ങള്‍ക്കെതിരെ ഇടതുപക്ഷ ബദല്‍ ഉയര്‍ത്തി ജനങ്ങള്‍ക്കായി ഒട്ടേറെ ക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാമെന്ന് കേരളവും പശ്ചിമബംഗാളും തെളിയിച്ചു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍മൂലം ഇന്ത്യയില്‍ വിലക്കയറ്റം കുതിക്കുകയാണ്. കഴിഞ്ഞ ജൂണിനുശേഷം ഏഴുതവണ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു. പൊതുവിതരണ സമ്പ്രദായം പരിമിതപ്പെടുത്തി. എപിഎല്‍, ബിപിഎല്‍ വിഭജനം വഴി കോടിക്കണക്കിന് അര്‍ഹരായവര്‍ക്ക് റേഷന്‍ ആനൂകുല്യം നഷ്ടപ്പെടുത്തി. കര്‍ഷകരെ ദ്രോഹിക്കുന്ന ആസിയന്‍ കരാറില്‍ ഒപ്പുവച്ചു. കാര്‍ഷികമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം കര്‍ഷകര്‍ക്ക് കൂടുതല്‍ ദ്രോഹകരമാകും.

എന്നാല്‍, എല്‍ഡിഎഫിന്റെ ബദല്‍നയങ്ങള്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ അനുഭവിക്കാത്ത ആരും ഉണ്ടാവില്ല. കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസനരംഗത്തെല്ലാം ഇതു പ്രകടമാണ്. പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലയിലെ മുന്നേറ്റം ശ്രദ്ധേയമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭകരമാക്കി. കാര്‍ഷിക കടാശ്വാസപദ്ധതി നടപ്പാക്കി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. അസംഘടിതമേഖലയില്‍ മിനിമം കൂലി നടപ്പാക്കി. എല്ലാ വിഭാഗം തൊഴിലാളികളുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. അഴിമതിരഹിത ഭരണം കാഴ്ചവച്ചുവെന്നതു മാത്രമല്ല, അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന സമീപനംകൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചു. എല്‍ഡിഎഫ് ഭരണത്തില്‍ മതനിരപേക്ഷതയും സാമുദായിക സൌഹാര്‍ദവും ഉയര്‍ത്തിപ്പിടിച്ചു.

വര്‍ഗീയതയോട് എക്കാലത്തും സന്ധിചെയ്യുന്ന കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമുദായികസ്പര്‍ധ വളരുകയും മതേതരസംസ്കാരത്തിന് വെല്ലുവിളിയാകുകയും ചെയ്യും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഒരു രൂപക്ക് അരി നല്‍കുമെന്നാണ് പറയുന്നത്. ബിപിഎല്‍വിഭാഗത്തില്‍ 11ലക്ഷം പേര്‍ക്കു മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. എന്നാല്‍, രണ്ടു രൂപ നിരക്കില്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അരി നല്‍കി. ഇതു കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം. എല്ലാ മേഖലയിലും ജനങ്ങളുടെ നന്മക്കായി കേരളത്തില്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണം അനിവാര്യമാണെന്ന് കാരാട്ട് പറഞ്ഞു.

അഴിമതിക്കെതിരായ ജനവികാരം തടയാന്‍ ആന്റണിയുടെ പാഴ്‌ശ്രമം: കോടിയേരി

സ്ത്രീപീഡകരും അഴിമതിക്കാരുമായ മുന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ ഉയരുന്നന്നജനരോഷം തടയാനാണ് കേന്ദ്രമന്ത്രി എ കെ ആന്റണി ശ്രമിക്കുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആന്റണി ഉയര്‍ത്തുന്നന്നചോദ്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരുകളുടെ ജീര്‍ണമുഖം കൂടുതല്‍ല്‍ വെളിപ്പെടുത്തുകയാണ്. സ്ത്രീപീഡനം, പെണ്‍വാണിഭം, കൊലപാതകം, ഗുണ്ട- മാഫിയ വിളയാട്ടം എന്നിവയായിരുന്നു ആന്റണിയും ഉമ്മന്‍ചാണ്ടിയും മാറിമാറി ഭരിച്ച 2001 മുതല്‍ല്‍2006 വരെയുള്ള കാലത്തെ പ്രത്യേകത. ഭരണ അസ്ഥിരതയുടെ നാളുകളായിരുന്നു അത്. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഈ ജീര്‍ണത ആവര്‍ത്തിക്കും. സ്ത്രീപീഡനക്കേസുകളില്‍ എല്‍ഡിഎഫ് എന്തു നടപടിയെടുത്തു എന്നാണ് ആന്റണിയുടെ ചോദ്യം. യുഡിഎഫിന്റെ കാലത്ത് നടന്നന്നഎല്ലാ സ്ത്രീപീഡന- പെണ്‍വാണിഭ കേസിലും നടപടിയുണ്ടായത് എല്‍ഡിഎഫ് കാലത്താണെന്ന് ആന്റണി മറക്കരുത്. സൂര്യനെല്ലി പെണ്‍വാണിഭം നടന്നത് യുഡിഎഫ് കാലത്താണ്. ഈ കേസ് തേച്ചുമാച്ച് കളയാനായിരുന്നു യുഡിഎഫ് ശ്രമം. യുഡിഎഫ് നേതാക്കളടക്കം ആരോപണവിധേയരായ ഈ കേസില്‍ല്‍കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ല്‍കൊണ്ടുവന്നത് എല്‍ഡിഎഫാണ്. കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍, തോപ്പുംപടി, വിതുര, കിളിരൂര്‍, കവിയൂര്‍ തുടങ്ങി എല്ലാ കുപ്രസിദ്ധ പെണ്‍വാണിഭസംഭവങ്ങളും യുഡിഎഫിന്റെ കാലത്താണ് നടന്നത്. ഈ കേസുകളില്ലൊം നടപടിയുണ്ടായത് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍മാത്രമാണ്. കിളിരൂര്‍- കവിയൂര്‍ കേസുകള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. ഐസ്ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ല്‍പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം നടത്തുകയുമാണ്.

എല്‍ഡിഎഫ് ഭരണകാലത്ത് ഉയര്‍ന്നുവന്ന അപൂര്‍വം കേസുകളില്‍ കാലവിളംബമില്ലാതെ നടപടി സ്വീകരിച്ച് കുറ്റവാളികളെ നിയമനടപടിക്കുവിധേയമാക്കി. സന്തോഷ് മാധവന്‍ എന്ന ആത്മീയവ്യാപാരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് ഇതിനുദാഹരണം. യുഡിഎഫ് ഇത്തരം കേസുകളില്‍ കൈക്കൊള്ളുന്നന്ന സമീപനമല്ലല്ലഎല്‍ഡിഎഫിന്റേതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

അഴിമതിക്കെതിരെ എല്‍ഡിഎഫ് എന്തുചെയ്തു എന്നാണ് ആന്റണിയുടെ മറ്റൊരു ചോദ്യം. യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്ററും ടി എച്ച് മുസ്തഫയും ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആന്റണി ഈ വിഷയം പൊതുവേദിയില്‍ല്‍ഉന്നയിക്കുന്നതെന്നന്നകാര്യം ശ്രദ്ധേയമാണ്. യുഡിഎഫ് മന്ത്രിസഭയില്‍ പിഡബ്ള്യുഡി മന്ത്രിയായിരുന്ന എം കെ മുനീര്‍ അഴിമതിക്കേസില്‍ പ്രതിയായി ജാമ്യമെടുക്കേണ്ടിവന്നു. ഭക്ഷ്യമന്ത്രിയായിരുന്നന്നഅടൂര്‍ പ്രകാശിനെതിരെ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. കുരിയാര്‍കുറ്റി- കാരപ്പാറ കേസില്‍ ജലവിഭവമന്ത്രിയായിരുന്നന്നടി എം ജേക്കബ്ബിനെതിരായ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിക്കുകയാണ് യുഡിഎഫ് ചെയ്തത്. ഇതിനെതിരെ എല്‍ഡിഎഫ് സുപ്രീംകോടതിയില്‍ല്‍ അപ്പീല്‍ല്‍നല്‍കിയതിന്റെ ഫലമായി അത് വീണ്ടും കോടതി പരിഗണിക്കുകയാണ്.

ഇടമലയാര്‍ കേസില്‍ല്‍മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ല. വി എസ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ലെങ്കില്‍ അഴിമതിക്കാര്‍ രക്ഷപ്പെടുമായിരുന്നു. പാമൊലിന്‍ കേസ് പിന്‍വലിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. ഇങ്ങനെ അഴിമതിക്കാരെ സംരക്ഷിക്കുക എന്നതായിരുന്നു യുഡിഎഫ് നയം. അഴിമതിക്കേസില്‍ പ്രതികളായ അരഡസന്‍പേരെ യുഡിഎഫ് സ്ഥാനാര്‍ഥികളാക്കിയിരിക്കുകയാണ്. സ്ത്രീപീഡന ആരോപണങ്ങളില്‍പ്പെട്ടവരും യുഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. ഇവര്‍ക്കുവേണ്ടി വോട്ട് ചോദിക്കുകയാണ് എ കെ ആന്റണി ഇപ്പോള്‍ ചെയ്യുന്നത്. ഇതാണോ ആദര്‍ശധീരത. പെണ്‍വാണിഭക്കാരെ ജയിലില്‍ അടയ്ക്കണമെന്നന്നപ്രസ്താവന ഐസ്ക്രീം പാര്‍ലര്‍ കേസില്‍ല്‍ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവച്ചുള്ളതാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം.

കേരളത്തിലെ ക്രമസമാധാനനിലയെപ്പറ്റിയുള്ള ആന്റണിയുടെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ ശരിയായി പഠിക്കാതെ നടത്തിയിട്ടുള്ളതാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിതന്നെ കേരളത്തിന്റെ ക്രമസമാധാനനിലയെ പ്രശംസിക്കുകയുണ്ടായി. കേരളം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണെന്നന്നവസ്തുത കേരളീയര്‍ക്ക് ഉത്തമബോധ്യമുണ്ട്. അതില്ലാതാക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുടെ ഉണ്ടയില്ലാവെടിക്ക് സാധ്യമല്ല.

ദേശാഭിമാനി 020411

1 comment:

  1. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര യുപിഎ സര്‍ക്കാരില്‍നിന്നും മറ്റു കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും എങ്ങനെ വ്യത്യസ്തമാണെന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ചചെയ്യുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിലക്കയറ്റം തടയുന്നതിലും അഴിമതിയില്ലാത്ത ഭരണത്തിനും കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ രാജ്യത്തിന് മാതൃകയാണ്. കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാനസര്‍ക്കാരുകളും അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇത് ജനങ്ങള്‍ അംഗീകരിക്കുന്നു. അഴിമതിരഹിത ഭരണത്തിന് എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റണമെന്ന് കാരാട്ട് കേരള ജനതയോട് അഭ്യര്‍ഥിച്ചു.

    ReplyDelete