സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തി. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായും അതിനാല്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ മാനേജുമെന്റുകള്‍ പ്രചാരണം നടത്തുന്നത്.
സംസ്ഥാനത്ത് നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്ത നടപടികളാണ് സ്വകാര്യമുതലാളിമാരെ ചൊടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെയോ രക്ഷിതാക്കളുടെയോ പരാതി ഉണ്ടായാല്‍ പരിശോധിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ അവകാശം കടന്നുകയറ്റമായി മാനേജ്‌മെന്റുകള്‍ ചിത്രീകരിക്കുന്നു. വന്‍തുക കോഴ വാങ്ങി തുച്ഛമായ ശമ്പളത്തില്‍ അധ്യാപകരെ ജോലി ചെയ്യിക്കുകയും കൂറ്റന്‍ ഫീസ് ഈടാക്കി വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത് പരിശോധിക്കുന്നതിന് ജനകീയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരം പിശോധനകളൊന്നുമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സ്വകാര്യ വിദ്യാലയങ്ങളെ അനുവദിക്കുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉറപ്പു തന്നതായി കേരള സി ബി എസ് ഇ സ്‌കൂള്‍ മാനേജ് മെന്റ് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ പറയുന്നു.
ഇത്തരം വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ സമ്മതിദാനാവകാശവും മാനേജ്‌മെന്റുകള്‍ നിശ്ചയിക്കുമെന്ന ഭീഷണിയും വാര്‍ത്താ കുറിപ്പിലുണ്ട്. അതേസമയം മാനേജ്‌മെന്റുകളുടെ താത്പര്യത്തിനായി രക്ഷിതാക്കളുടെ സമ്മതിദാനാവകാശം വിദ്യാലയ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചതായി ഇറക്കിയ വാര്‍ത്താ കുറിപ്പിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ജനയുഗം 090411

ReplyDelete