Friday, April 8, 2011

ഒന്നിച്ച് ഫരിച്ചപ്പോള്‍ സംഭവിച്ചത്....

യു.പി.എ 2 സര്‍ക്കാരില്‍ നിന്ന് കേന്ദ്രസഹായം കിട്ടണമെങ്കില്‍ കേരളത്തിലും യു.ഡി.എഫിനെ ജയിപ്പിക്കണം എന്ന ഭരണഘടനാവിരുദ്ധവും ഫെഡറലിസത്തിന്റെ അന്തസത്തക്ക് വിരുദ്ധവും ആയ വായ്ത്താരികളുമായി കേരളത്തിലങ്ങോളമിങ്ങോളം ഹെലിക്കോപ്റ്ററിലും മറ്റുമായി പറന്നു നടക്കുകയാണ് സോണിയാഗാന്ധിയും ആന്റണിയും. ഭരണഘടനയും ഫെഡറലിസവും ഒക്കെ കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രസക്തമായ കാര്യമല്ലായിരിക്കാം എന്ന് കരുതി നമ്മള്‍ അത് ക്ഷമിച്ചാലും പറയുന്ന കാര്യങ്ങളിലെ വസ്തുതാവിരുദ്ധതയെ എങ്കിലും എതിര്‍ക്കേണ്ടേ? 1,75,000 ടണ്‍ അരി 17050 ആയി വെട്ടിക്കുറച്ചപ്പോള്‍ ഒരുമിച്ച് ഫരിച്ചിരുന്ന കോണ്‍ഗ്രസ് മിണ്ടാതിരിക്കുകയായിരുന്നു. മണ്ണെണ്ണയുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു.

ഒരുമിച്ച് ഫരിച്ചാല്‍ വികസനത്തിന്റെ കുത്തൊഴുക്കുണ്ടാക്കുമെന്ന് സോണിയയും ആന്റണിയും ഉളുപ്പില്ലാതെ വാചകമടിക്കുമ്പോള്‍ കൊച്ചി മെട്രോ, പാലക്കാട്ടെ കോച്ച് ഫാക്ടറി, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയുടെ കാര്യത്തില്‍ ഒരുമിച്ച് ഫരിച്ചപ്പോള്‍ എന്ത് മുന്നേറ്റം ഉണ്ടായി എന്ന് വിശദീകരിക്കുവാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു ബാധ്യതയില്ലേ?

ഒരുമിച്ച് ഫരിച്ചതിന്റെ കഥ താഴെ
ക്ലിക്കിയാല്‍ വായിക്കാം
ദേശാഭിമാനി 080411

1 comment:

  1. യു.പി.എ 2 സര്‍ക്കാരില്‍ നിന്ന് കേന്ദ്രസഹായം കിട്ടണമെങ്കില്‍ കേരളത്തിലും യു.ഡി.എഫിനെ ജയിപ്പിക്കണം എന്ന ഭരണഘടനാവിരുദ്ധവും ഫെഡറലിസത്തിന്റെ അന്തസത്തക്ക് വിരുദ്ധവും ആയ വായ്ത്താരികളുമായി കേരളത്തിലങ്ങോളമിങ്ങോളം ഹെലിക്കോപ്റ്ററിലും മറ്റുമായി പറന്നു നടക്കുകയാണ് സോണിയാഗാന്ധിയും ആന്റണിയും. ഭരണഘടനയും ഫെഡറലിസവും ഒക്കെ കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രസക്തമായ കാര്യമല്ലായിരിക്കാം എന്ന് കരുതി നമ്മള്‍ അത് ക്ഷമിച്ചാലും പറയുന്ന കാര്യങ്ങളിലെ വസ്തുതാവിരുദ്ധതയെ എങ്കിലും എതിര്‍ക്കേണ്ടേ? 1,75,000 ടണ്‍ അരി 17050 ആയി വെട്ടിക്കുറച്ചപ്പോള്‍ ഒരുമിച്ച് ഫരിച്ചിരുന്ന കോണ്‍ഗ്രസ് മിണ്ടാതിരിക്കുകയായിരുന്നു. മണ്ണെണ്ണയുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു.

    ReplyDelete