കല്‍പ്പറ്റ: അഞ്ചുവര്‍ഷം പിന്നിട്ടപ്പോള്‍ ആദിവാസിക്ഷേമത്തെക്കുറിച്ച് വാചാലരാകുന്ന യുഡിഎഫ് നേതാക്കള്‍ കോണ്‍ഗ്രസും ഡിഎംകെയും ഭരിക്കുന്ന തമിഴ്നാട്ടില്‍ വനാവകാശനിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിനെപ്പറ്റി നിലപാട് വ്യക്തമാക്കണമെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാധരന്‍ കാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്രവനാവകാശ നിയമം അനുസരിച്ച് സംസ്ഥാനത്ത് 19,000 കുടുംബങ്ങള്‍ക്ക് 21,262 ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കി. വയനാട് ജില്ലയില്‍ മാത്രം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 4200 പേര്‍ക്ക് കൈവശരേഖ നല്‍കി. ലഭിച്ച അപേക്ഷകളില്‍ ബാക്കിയുള്ളതില്‍ തീരുമാനമെടുത്തു. യുഡിഎഫ് ഭരണകാലത്ത് ആലപ്പുഴയില്‍ 57 പേര്‍ക്കും ഇടുക്കി ചിന്നക്കലാലില്‍ 146 കുടംബങ്ങള്‍ക്കും പട്ടയം നല്‍കിയിരുന്നുവെങ്കിലും സ്ഥലം കിട്ടിയില്ല. സ്ഥലം നല്‍കാതെ പട്ടയം നല്‍കുന്നതാണ് യുഡിഎഫിന്റെ ആദിവാസി താല്‍പ്പര്യം.
നാശോന്മുഖമായ മാനന്തവാടിയിലെ പ്രിയദര്‍ശിനി എസ്റ്റേറ്റ് സംരക്ഷിക്കാനാവശ്യമായ നടപടിയെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. തൊഴിലാളികളുടെ പിഎഫ്, ബോണസ്, ശമ്പളം എന്നിവയുടെ കുടിശ്ശിക തീര്‍ക്കുന്നതിന് 1.66 കോടി രൂപ അനുവദിച്ചു. 89 പുതിയ വീടുകള്‍ നിര്‍മിക്കുന്നതിന് 16 കോടി രൂപയും അനുവദിച്ചു. മന്ത്രി എ കെ ബാലന്‍ നടത്തിയ ആദിവാസി ഊരുസന്ദര്‍ശനം ആദിവാസികളില്‍ പുത്തന്‍ ഉണര്‍വാണ് നല്‍കിയത്. ആദിവാസികളുടെ താല്‍പ്പര്യങ്ങളെ തകര്‍ത്തവര്‍ പലയിടത്തും സ്വതന്ത്രരായി വേഷമിട്ട് വരുന്നത് കരുതിയിരിക്കണമെന്നും ആദിവാസി ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്‍ഡിഎഫിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ദേശാഭിമാനി 080411
അഞ്ചുവര്‍ഷം പിന്നിട്ടപ്പോള്‍ ആദിവാസിക്ഷേമത്തെക്കുറിച്ച് വാചാലരാകുന്ന യുഡിഎഫ് നേതാക്കള്‍ കോണ്‍ഗ്രസും ഡിഎംകെയും ഭരിക്കുന്ന തമിഴ്നാട്ടില്‍ വനാവകാശനിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിനെപ്പറ്റി നിലപാട് വ്യക്തമാക്കണമെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാധരന്‍ കാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്രവനാവകാശ നിയമം അനുസരിച്ച് സംസ്ഥാനത്ത് 19,000 കുടുംബങ്ങള്‍ക്ക് 21,262 ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കി. വയനാട് ജില്ലയില്‍ മാത്രം ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 4200 പേര്‍ക്ക് കൈവശരേഖ നല്‍കി. ലഭിച്ച അപേക്ഷകളില്‍ ബാക്കിയുള്ളതില്‍ തീരുമാനമെടുത്തു. യുഡിഎഫ് ഭരണകാലത്ത് ആലപ്പുഴയില്‍ 57 പേര്‍ക്കും ഇടുക്കി ചിന്നക്കലാലില്‍ 146 കുടംബങ്ങള്‍ക്കും പട്ടയം നല്‍കിയിരുന്നുവെങ്കിലും സ്ഥലം കിട്ടിയില്ല. സ്ഥലം നല്‍കാതെ പട്ടയം നല്‍കുന്നതാണ് യുഡിഎഫിന്റെ ആദിവാസി താല്‍പ്പര്യം.
ReplyDelete