Sunday, April 10, 2011

വി എസ് ചട്ടം ലംഘിച്ചിട്ടില്ല

ന്യൂഡല്‍ഹി: മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെക്കുറിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വി എസിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വി എസിന്റെ വിവാദ പരാമര്‍ശം സംബന്ധിച്ച് ലതികാ സുഭാഷ് കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വി എസ് പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ തടസ്സങ്ങളുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ലതികാ സുഭാഷ് നല്‍കിയ പരാതിയും തന്റെ പരാമര്‍ശങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന വി എസിന്റെ പരാതിയും പരിഗണിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി തനിക്കെതിരെ ഉന്നയിച്ച പരാമര്‍ശങ്ങള്‍ സ്വഭാവഹത്യ നടത്തുന്നതെന്നായിരുന്നു ലതികാ സുഭാഷിന്റെ പരാതി. പാലക്കാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് വി എസ് പരാമര്‍ശം നടത്തിയത്. എതിര്‍ സ്ഥാനാര്‍ഥിയായ ലതികയ്‌െക്കതിരെ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി എസ് പിന്നീട് വ്യക്തമാക്കിയിരുന്നു.

ജനയുഗം 100411

1 comment:

  1. മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെക്കുറിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. വി എസിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

    ReplyDelete