കൊച്ചി/ ചാലക്കുടി/ പത്തനംതിട്ട:
'രാഹുല്‍ഗാന്ധിയെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരേ... കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ദയവുചെയ്ത് പൊതുയോഗവേദിയിലേക്ക് കയറിയിരിക്കണം. രാഹുല്‍ജി വരുമ്പോള്‍ നീണ്ട കരഘോഷം മുഴക്കണം.'
ചാലക്കുടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയില്‍ ആളുകള്‍ കുറഞ്ഞതോടെ യുവനേതാവ് മൈക്കിലൂടെ അനൌണ്‍സ് ചെയ്യുകയാണ്. എന്നിട്ടും പ്രവര്‍ത്തകര്‍ കസേരയില്‍ ഇരിക്കാതായതോടെ, ഖദര്‍ ധരിച്ച നേതാക്കളെ നിര്‍ബന്ധപൂര്‍വം കസേരയില്‍ ഇരുത്തിയാണ് മുന്‍നിര നിറച്ചത്. സോണിയഗാന്ധിക്കു പിന്നാലെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെയും രാഹുലിന്റെയും പൊതുയോഗങ്ങളില്‍ ആളുകള്‍ കയറാത്ത വെപ്രാളത്തിലാണ് യുഡിഎഫും കോണ്‍ഗ്രസ് നേതാക്കളും.
രാഹുല്‍ഗാന്ധി ശനിയാഴ്ച കേരളത്തില്‍ പങ്കെടുത്ത എല്ലാ പരിപാടികള്‍ക്കും ആളില്ലാക്കസേരകളാണ് ആതിഥ്യമരുളിയത്.
"കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന്റെ തിരക്കിലാണെന്നും രാഹുല്‍ജി പങ്കെടുക്കുന്ന സുപ്രധാനയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അവര്‍ക്ക് ആത്മാര്‍ഥമായ ഖേദമുണ്ടെന്നും'' സ്വാഗതപ്രസംഗത്തില്‍ മുന്‍കൂര്‍ജാമ്യമെടുത്താണ് എറണാകുളം രാജേന്ദ്രമൈതാനിയില്‍ ഡിസിസി പ്രസിഡന്റ് ആശ്വാസംകൊണ്ടത്. രാജേന്ദ്ര മൈതാനത്ത് നിരത്തിയിട്ട ആയിരത്തോളം കസേരകളില്‍ ആളുണ്ടായത് 400 എണ്ണത്തില്‍മാത്രം. ഇതില്‍ നൂറോളം പേര്‍ മഫ്തിയിലും അല്ലാതെയും സുരക്ഷയ്ക്കായി വിന്യസിച്ച പൊലീസുകാരും. റോഡില്‍ക്കൂടി പോകുന്നവര്‍ക്ക് കാണാന്‍കഴിയാത്ത രീതിയില്‍ മൈതാനി വെള്ളത്തുണികൊണ്ട് അടച്ചുകെട്ടിയിരുന്നു. ശുഷ്കമായ സദസ്സിനോടു സംസാരിച്ച് രാഹുല്‍ഗാന്ധി മടങ്ങിയതോടെ പ്രവര്‍ത്തകര്‍ കുറഞ്ഞതിനെച്ചൊല്ലി നേതാക്കന്മാര്‍ തമ്മില്‍ പഴിചാരലും തുടങ്ങി.
അമ്പലപ്പുഴയിലെ രാഹുലിന്റെ വേദിയായ അറവുകാട് ദേവീക്ഷേത്ര മൈതാനിയില്‍ ഒഴിഞ്ഞുകിടന്ന കസേരകള്‍ നിറയ്ക്കാനും സംഘാടകര്‍ക്ക് കഴിഞ്ഞില്ല.
'വെയിലല്ല നമുക്ക് പ്രശ്നം, രാഹുല്‍ ഗാന്ധിയാണ്. ഒഴിഞ്ഞ കസേരകള്‍ നിറച്ച് നമ്മള്‍ പാര്‍ടിയോടുള്ള കൂറ് പ്രകടമാക്കണം. അദ്ദേഹം എത്തുമ്പോള്‍ ഒരു കസേരപോലും ഒഴിഞ്ഞു കിടക്കാന്‍ ഇടയാവരുത്.'
സംഘാടകര്‍ ഇങ്ങനെ മൈക്കിലൂടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കേള്‍ക്കാന്‍ വെയിലത്തും തണലത്തുമായി ഏറെപ്പേരൊന്നും ഉണ്ടായില്ല.
'നാളെ ദേശാഭിമാനിയില്‍ ഒഴിഞ്ഞ കസേരകളുടെ പടമായിരിക്കും വരിക' എന്ന് പിന്നില്‍ തണലുപറ്റി ഇരുന്നവരോടായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓടിനടന്ന് പറഞ്ഞതും ആരും ചെവിക്കൊണ്ടില്ല.
ചെങ്ങന്നൂരിലെ പരിപാടയിലും കാര്യമായ പ്രതികരണമുണ്ടാക്കാന്‍ രാഹുലിനായില്ല. പത്തനംതിട്ടയില്‍ ജില്ലാ സ്റേഡിയത്തിലായിരുന്നു സ്വീകരണം. ഗ്രൌണ്ടില്‍ 1400 കസേരമാത്രമാണ് സജ്ജീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് രാഹുല്‍ എത്തിയപ്പോള്‍ ഉണ്ടായ ജനക്കൂട്ടവും ആവേശവും ഇത്തവണ കണ്ടില്ല എന്നതും ശ്രദ്ധേയം.
ചാലക്കുടിയില്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ചായിരുന്നു പരിപാടി. ചാലക്കുടി ടൌണ്‍ഹാളിനടുത്ത് മൈതാനത്തിലായിരുന്നു പൊതുറാലി. മൈതാനം നിറഞ്ഞുകവിയുമെന്നു പ്രതീക്ഷിച്ച് പിന്‍ഭാഗത്തെ മതില്‍ പൊളിച്ച് വിപുലമായ സൌകര്യമൊരുക്കിയിരുന്നു. എന്നാല്‍, നിശ്ചിത മൈതാനംപോലും നിറഞ്ഞില്ല. മൂവായിരത്തോളം കസേരയാണ് നിരത്തിയിരുന്നത്.
കോട്ടയത്ത് പ്രധാനമന്ത്രിയെ കാണാന്‍ ആയിരം തികഞ്ഞില്ല
കോട്ടയം/ കൊല്ലം: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ തെരഞ്ഞെടുപ്പുയോഗത്തിലും പ്രവര്‍ത്തകള്‍ കുറഞ്ഞതില്‍ യുഡിഎഫ് ക്യാമ്പില്‍ മ്ളാനത. കോട്ടയത്തും കൊല്ലത്തുമായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി. കോട്ടയത്ത് പതിനായിരങ്ങളെ ഉള്‍ക്കൊള്ളാവുന്ന നെഹ്റുസ്റേഡിയത്തില്‍ പ്രധാനമന്ത്രിയെ കേള്‍ക്കാനെത്തിയത് ആയിരത്തില്‍ താഴെ ആളുകള്‍മാത്രം. സ്റേഡിയത്തില്‍ നിരത്തിയ രണ്ടായിരത്തോളം കസേരയില്‍ പകുതിയും ഒഴിഞ്ഞുകിടന്നു.
സ്ഥാനാര്‍ഥികളുടെ പര്യടനപരിപാടികളടക്കം നിര്‍ത്തിയാണ് ജില്ലയിലെ ഒമ്പത് യുഡിഎഫ് സ്ഥാനാര്‍ഥികളും ശനിയാഴ്ച രാവിലെ പത്തിന് കോട്ടയത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് എത്തിയത്. കസേരകള്‍ ഒഴിഞ്ഞുകിടന്നപ്പോള്‍ സ്റേജില്‍നിന്ന് പലവട്ടം അറിയിപ്പെത്തി. മുന്‍ നിരയിലെ കസേരകളിലേക്ക് ആളുകള്‍ കയറി ഇരിക്കണമെന്ന് ഡിസിസി നേതാക്കള്‍ നിരന്തരം അനൌണ്‍സ് ചെയ്തു. സുരക്ഷാ പരിശോധകളൊന്നുമില്ലാതെ എല്ലാവരെയും പൊലീസ് കടത്തിവിടണമെന്നും സ്റേജില്‍നിന്ന് ആവശ്യം ഉയര്‍ന്നു.
ആള് കൂടാത്തതിന് ഡിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടായി എതിര്‍വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. യോഗം തങ്ങള്‍ക്കുകൂടി അപമാനകരമായെന്നാണ് കെ എം മാണിയടക്കമുള്ള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വികാരം. ഇത്രയും ശുഷ്കമാകുമെന്നറിഞ്ഞിരുന്നെങ്കില്‍ എവിടെനിന്നെങ്കിലും ആളെ എത്തിക്കാമായിരുന്നെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കൊല്ലത്ത് ഡിസിസി ഓഫീസ് പരിസരത്തെ നെഹ്റു മണ്ഡപത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുയോഗം. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രത്യേക വാഹനത്തില്‍ ആള്‍ക്കാരെ ഇറക്കിയെങ്കിലും പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കാനായില്ല.
ദേശാഭിമാനി 100411
'രാഹുല്‍ഗാന്ധിയെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരേ... കസേരകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ദയവുചെയ്ത് പൊതുയോഗവേദിയിലേക്ക് കയറിയിരിക്കണം. രാഹുല്‍ജി വരുമ്പോള്‍ നീണ്ട കരഘോഷം മുഴക്കണം.'
ReplyDeleteചാലക്കുടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റാലിയില്‍ ആളുകള്‍ കുറഞ്ഞതോടെ യുവനേതാവ് മൈക്കിലൂടെ അനൌണ്‍സ് ചെയ്യുകയാണ്. എന്നിട്ടും പ്രവര്‍ത്തകര്‍ കസേരയില്‍ ഇരിക്കാതായതോടെ, ഖദര്‍ ധരിച്ച നേതാക്കളെ നിര്‍ബന്ധപൂര്‍വം കസേരയില്‍ ഇരുത്തിയാണ് മുന്‍നിര നിറച്ചത്. സോണിയഗാന്ധിക്കു പിന്നാലെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെയും രാഹുലിന്റെയും പൊതുയോഗങ്ങളില്‍ ആളുകള്‍ കയറാത്ത വെപ്രാളത്തിലാണ് യുഡിഎഫും കോണ്‍ഗ്രസ് നേതാക്കളും.
കൊണ്ഗ്രെസ്സ് യോഗങ്ങള്‍ക്ക് കസേര വാടകയ്ക്ക് കൊടുക്കാന്‍ ഉടമക്ക് വലിയ തല്പര്യമാനെത്രേ.........
ReplyDeleteകാരണം മറ്റൊന്നുമല്ല.... കസേര കൊണ്ട് പോയതുപോലെ ക്ലീന്‍ ആയി തിരിച്ചു കൊണ്ട് തരും
കോണ്‍ഗ്രസ്സുകാര്‍ സിനിമാ നടന്മാരെ വാടകക്കെടുത്ത കാശ് ജനങ്ങള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ആള്‍ക്കാര്‍ കൂടിയേനെ..
ReplyDelete