ഉമ്മന്‍ചാണ്ടിയുടെ പൊതുയോഗം: വേദിയില്‍ നേതാക്കളുടെ കസേരക്കളി; അണികള്‍ ഒഴിഞ്ഞ് സദസ്
ബോവിക്കാനം: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചൊവ്വാഴ്ച ബോവിക്കാനത്തെത്തിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ അണികളെത്താത്തത് നേതൃത്വത്തെ ഞെട്ടിച്ചു. വേദിയില്‍ ഇരിക്കാന്‍ നേതാക്കള്‍ കസേരക്ക് പിടിവലി നടത്തുമ്പോള്‍ സദസില്‍ കസേരകളിലിരിക്കാന്‍ വിരലിലെണ്ണാവുന്ന അണികളാണുണ്ടായത്. പകല്‍ 11ന് നടത്താനിരുന്ന പരിപാടി ഒരുമണിക്കൂര്‍ വൈകി തുടങ്ങിയപ്പോഴും അണികള്‍ എത്തിയില്ല. നിവൃത്തിയില്ലാതെ നേതാക്കള്‍ ഓരോരുത്തരായി പ്രസംഗിക്കാന്‍ തുടങ്ങി. ആളില്ലാതെ വെറുതെ പ്രസംഗിക്കാനാവില്ലെന്നറിയിച്ച് ചിലര്‍ ഒഴിഞ്ഞുമാറുന്നതും കാണാമായിരുന്നു. 12.45 ഓടെ എത്തിയ ഉമ്മന്‍ചാണ്ടിയാകട്ടെ ഏതാനും വാക്കുകളില്‍ പ്രസംഗം ഒതുക്കി പെട്ടെന്ന് സ്ഥലം വിട്ടു.
32 വര്‍ഷമായി കാസര്‍കോട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന മുളിയാര്‍ പഞ്ചായത്തില്‍ ഇത്രയുംകാലം എംഎല്‍എയായിരുന്ന ലീഗ് നേതാവിനും യുഡിഎഫിനും വികസനമെത്തിക്കാന്‍ കഴിയാത്തത് അണികളില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പര്യടനത്തില്‍ ജനങ്ങളുടെ കുത്തൊഴുക്ക് പ്രകടമായിരുന്നു. എന്നാല്‍ യുഡിഎഫ് ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ഉമ്മന്‍ചാണ്ടി വന്നിട്ടും അണികളെത്താത്തത് നേതൃത്വത്തെ പരിഭ്രാന്തിയിലാഴ്ത്തി.
ഉമ്മന്‍ചാണ്ടിയുടെ യോഗത്തില്‍ കോണ്‍ഗ്രസുകാരുടെ കൂട്ടത്തല്ല്
ചിറ്റാരിക്കാല്‍: ഉമ്മന്‍ചാണ്ടി പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക്് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ചിറ്റാരിക്കാല്‍ ടൌണിലാണ് എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ തെക്കേലിന് പാര്‍ടി അംഗത്വം നല്‍കി ഉമ്മന്‍ചാണ്ടി ഷാളണിയിച്ച് സ്വീകരിച്ചതാണ് എ ഗ്രൂപ്പുകാരെ ക്ഷുഭിതരാക്കിയത്. ഉമ്മന്‍ചാണ്ടി പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്കരികില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് ജിസന്‍ തുരുത്തിപ്പള്ളിയുടെ നേതൃത്വത്തില്‍ ബഹളം തുടങ്ങി. രംഗം പന്തിയല്ലെന്നു കണ്ടതോടെ ഉമ്മന്‍ചാണ്ടി പ്രസംഗം നിര്‍ത്തി. ഉടന്‍ സ്റ്റേജില്‍നിന്ന് താഴെയിറങ്ങിയ ഉമ്മന്‍ചാണ്ടി കാറില്‍കയറി സ്ഥലംവിട്ടു. അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഡിസിസി പ്രസിഡന്റും സ്ഥാനാര്‍ഥിയും മറ്റൊരു കാറില്‍ കയറിപ്പോയി.
അതിനുശേഷം കൂട്ടത്തല്ലായി. ജെയ്സണ്‍ തെന്നിപ്ളാക്കലിന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പുകാരും ജിസന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാരും ചേരിതിരിഞ്ഞ് തെറിവിളിയും അടിയും നടത്തി. ആളുകള്‍ ചിതറിയോടി. പ്രാദേശിക നേതാക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും സംഘര്‍ഷത്തിന് ശമനമുണ്ടായില്ല. ഒടുവില്‍ പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. ഏറ്റുമുട്ടല്‍ അര മണിക്കൂറോളം ടൌണിനെ ഭീതിയിലാഴ്ത്തി. ഉമ്മന്‍ചാണ്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മേഖലയിലെ എ ഗ്രൂപ്പുകാരായ ബൂത്തു പ്രസിഡന്റുമാര്‍ രാജിക്കൊരുങ്ങുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. സംഘട്ടനം ഉണ്ടായെങ്കിലും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ് പറഞ്ഞു. ചിറ്റാരിക്കാലില്‍ രണ്ടാംതവണയാണ് ഉമ്മന്‍ചാണ്ടിക്ക് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ കാണേണ്ടിവന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കോണ്‍ഗ്രസ് യോഗത്തിലും ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു.
ആന്റണിയുടെ യോഗത്തില്‍ ഗ്രൂപ്പുതിരിഞ്ഞ് തമ്മിലടി
തൃശൂര്‍: കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രചാരണയോഗത്തില്‍ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടി. യുഡിഎഫ് ഒല്ലൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലേക്ക് ഒല്ലൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്ക് റിബലായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് കെ കെ റാഫേല്‍ (റാവു) യോഗത്തിനെത്തിയതാണ് പ്രശ്നമായത്. റാവുവിനെ മറുവിഭാഗം അവഹേളിച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. യോഗത്തിനെത്തിയ റാഫേലിനെ എന്‍ വി ജോണിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് അവഹേളിച്ചത്. കേരള കോണ്‍ഗ്രസുകാരനായ നഗരസഭാ കൌണ്‍സിലറെ സ്വാഗതം പറയാന്‍ ക്ഷണിച്ചത് റാവു ചോദ്യംചെയ്തു. ഇത് മറുവിഭാഗത്തിന് പിടിച്ചില്ല. 'പുത്താക്കിയവര്‍ക്കെന്താ ഇവിടെ കാര്യം' എന്ന് പറഞ്ഞ് റാവുവിനെ ജോണി വിഭാഗം തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് സംഘടിച്ചതോടെ തര്‍ക്കം കൈയാങ്കളിയിലെത്തി. ആന്റണി എത്തിയതോടെ ഇരുവിഭാഗത്തെയും തല്‍ക്കാലത്തേക്ക് തണുപ്പിച്ച് നിര്‍ത്തിയാണ് യോഗം നടത്തിയത്.
ആന്റണി വേദിവിട്ടതിന് പിന്നാലെ വീണ്ടും ഉന്തും തള്ളുമായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കേരള കോണ്‍ഗ്രസിലെ ജോണ്‍ കാഞ്ഞിരത്തിങ്കലിന് സീറ്റ്നല്‍കിയതിനെത്തുടര്‍ന്നാണ് റാവു റിബലായത്.
ഐഗ്രൂപ്പില്‍പ്പെട്ട പി വി മുരളീധരന്‍ മണ്ഡലം പ്രസിഡന്റായതിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കണ്‍വന്‍ഷനില്‍ മുരളീധരനെ കൈയേറ്റം ചെയ്യുകയുണ്ടായി. വിമതരായതിനെത്തുടര്‍ന്ന് പുറത്താക്കിയ പലരെയും നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ജില്ലയില്‍ തിരിച്ചെടുത്തിട്ടുണ്ട്. ആറുവര്‍ഷത്തേക്കാണ് സസ്പെന്‍ഡു ചെയ്തിരുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കാറ്റ് യുഡിഎഫിന് എതിരായതോടെ നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു നേതൃത്വം. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ റിബലിനെനിര്‍ത്തി തന്നെ തോല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട രാജന്‍ പുക്കാടന്‍ ജേക്കബ് ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു. മാടക്കത്ര പഞ്ചായത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ രാജനെ ഐഎന്‍ടിയുസി നേതാവ് സുന്ദരന്‍ കുന്നത്തുള്ളിയുടെ നേതൃത്വത്തില്‍ കൈകാര്യംചെയ്തതും വിവാദമായിരുന്നു. റിബലുകളെ കോണ്‍ഗ്രസ് തിരിച്ചെടുത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിച്ചത് ഘടകകക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്.
2 പേര്‍ക്ക് പരിക്ക് ആന്റണിക്ക് വേദി ഒരുക്കുന്നതിനിടെ യുഡിഎഫ് നേതാക്കള്‍ ഏറ്റുമുട്ടി
പാവറട്ടി: പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് വേദി ഒരുക്കുന്നതിനിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാവിനും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ റിബലായി മത്സരിച്ച നേതാവിനുമാണ് പരിക്ക്. തിങ്കളാഴ്ച രാത്രി 12.30നായിരുന്നു സംഭവം. പ്രശ്നം ഗുരുതരമാകുമെന്ന് കണ്ടപ്പോള്‍ നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ത്തു. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ച ആന്റണി പങ്കെടുത്ത പൊതുയോഗവും വിവാദമായി. ബസ് സ്റ്റാന്‍ഡിന് മധ്യഭാഗത്ത് വേദി നിര്‍മിച്ചതിനാല്‍ ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ കയറാന്‍ കഴിഞ്ഞില്ല. പൊതുസ്ഥലത്ത് വേദി നിര്‍മിക്കുന്നതിനെച്ചൊല്ലി ഡ്രൈവര്‍മാര്‍രും യുഡിഎഫ് നേതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു.
ദേശാഭിമാനി 060411
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചൊവ്വാഴ്ച ബോവിക്കാനത്തെത്തിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ അണികളെത്താത്തത് നേതൃത്വത്തെ ഞെട്ടിച്ചു. വേദിയില്‍ ഇരിക്കാന്‍ നേതാക്കള്‍ കസേരക്ക് പിടിവലി നടത്തുമ്പോള്‍ സദസില്‍ കസേരകളിലിരിക്കാന്‍ വിരലിലെണ്ണാവുന്ന അണികളാണുണ്ടായത്. പകല്‍ 11ന് നടത്താനിരുന്ന പരിപാടി ഒരുമണിക്കൂര്‍ വൈകി തുടങ്ങിയപ്പോഴും അണികള്‍ എത്തിയില്ല. നിവൃത്തിയില്ലാതെ നേതാക്കള്‍ ഓരോരുത്തരായി പ്രസംഗിക്കാന്‍ തുടങ്ങി. ആളില്ലാതെ വെറുതെ പ്രസംഗിക്കാനാവില്ലെന്നറിയിച്ച് ചിലര്‍ ഒഴിഞ്ഞുമാറുന്നതും കാണാമായിരുന്നു. 12.45 ഓടെ എത്തിയ ഉമ്മന്‍ചാണ്ടിയാകട്ടെ ഏതാനും വാക്കുകളില്‍ പ്രസംഗം ഒതുക്കി പെട്ടെന്ന് സ്ഥലം വിട്ടു.
ReplyDelete