ഇടുക്കി:
പ്രസംഗവേദിക്കടുത്ത് വാഹനത്തില്‍ വന്നിറങ്ങുമ്പോഴേക്കും വൃന്ദകാരാട്ടിനെ സ്ത്രീകളും കുട്ടികളും വളഞ്ഞു. അടുത്തുനിന്ന് ഫോട്ടോയെടുക്കണം, ഒന്നു തൊടണം...എല്ലാവരോടും കുശലം പറഞ്ഞും തോളില്‍തട്ടി സ്നേഹം പകര്‍ന്നും വേദിയിലേക്ക്. 'സഹോദരീസഹോദരന്‍മാരെ നിങ്ങള്‍ക്കു നമസ്കാരം'-പ്രിയനേതാവിനെ കാണാന്‍ കനത്തവെയില്‍ അവഗണിച്ചും അടിമാലിയിലും ചെമ്മണ്ണാറ്റിലും കാത്തുനിന്ന ജനക്കൂട്ടത്തിന് വേനല്‍മഴയുടെ കുളിരുപകര്‍ന്ന വാക്കുകള്‍. രണ്ടുവാക്കുമാത്രം മലയാളത്തില്‍ പറഞ്ഞ് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയിട്ടും കൂലിപ്പണിക്കാരും കര്‍ഷകരുമൊക്കെയായ ശ്രോതാക്കളില്‍ ആവേശം തുളുമ്പിനിന്നു.
മനസ്സിന്റെ നിര്‍മലതയും സമരതീക്ഷ്ണതയും ദേശീയ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള ഈ നേതാവിന്റെ കണ്ണുകളിലുണ്ട്. സൌമ്യമായ ആ മുഖത്ത് അഗ്നി പടരാന്‍ നിമിഷങ്ങള്‍ മതി. ദേശീയരാഷ്ട്രീയത്തിലെ അഴിമതിയും കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ പീഡന-മോഷണകഥകളും അഗ്നി പടര്‍ത്തുന്ന വാക്കുകളായി പ്രവഹിക്കുമ്പോള്‍ ജന്മനാടായ ബംഗാളിലെ കാളിദേവിയുടെ രൌദ്രഭാവം. വിലക്കയറ്റത്താല്‍ പൊറുതിമുട്ടിയ ജനദുരിതം വിവരിക്കുമ്പോള്‍ 'ഉള്ളിയും സവാളയുമൊക്കെ' ചേര്‍ത്ത് പ്രസംഗത്തിന് മലയാളംടച്ചും നല്‍കുന്നു. രാഷ്ട്രീയ വിമര്‍ശവും നര്‍മവും കൂട്ടിക്കലര്‍ത്തി ചെറിയവാക്കുകളിലുള്ള പ്രസംഗം. എല്ലാ കേള്‍വിക്കാരുടെയും മനസിലെഴുതുന്ന അക്ഷരങ്ങളും വാചകങ്ങളുമായിമാറുന്നു. തൊഴിലാളിസ്ത്രീകളടക്കമുള്ള സദസ്സിന് ആ വാക്കുകളിലെ വികാരവും സന്ദേശവും മനസിലാക്കാന്‍ ഭാഷ ഒരു തടസ്സമാകുന്നില്ല. പരിഭാഷയ്ക്കുംമുമ്പേ ഉയരുന്ന കൈയടിയും ഓരോ വാക്കും അംഗീകരിച്ചുള്ള തലയാട്ടലും വൃന്ദയുടെ വാക്കുകള്‍ ജനഹൃദയത്തെ തൊട്ടുണര്‍ത്തുന്നതിന്റെ സാക്ഷ്യമാണ്. പെണ്‍വാണിഭക്കാരോടും അഴിമതിക്കാരോടും സന്ധിയില്ലാതെ പൊരുതുന്ന വൃന്ദയുടെ ഓരോ വാക്കുകള്‍ക്കും ഇടുക്കിയിലെ ജനം കാതോര്‍ത്തുനിന്നു.
ഇഷ്ടപ്പെടുന്നവര്‍ക്ക് സ്നേഹവും ആദരവും വാരിക്കോരിക്കൊടുക്കുന്ന ഇടുക്കിയുടെ മണ്ണറിഞ്ഞുള്ള യാത്രയായിരുന്നു വൃന്ദയുടേത്. ചെമ്മണ്ണാറില്‍നിന്ന് നെടുങ്കണ്ടത്തേക്കുള്ള യാത്രയ്ക്കിടെ സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തെ തൊട്ടറിഞ്ഞു. പച്ച ഏലയ്ക്ക പറിച്ചെടുത്ത്, കാപ്പിപ്പൂക്കള്‍ മണത്ത്..ഓരോ നാട്ടിലും കര്‍ഷകന്റെ മനസ്സും തൊഴിലാളികളുടെ ജീവിതവും ഹൃദയത്തില്‍ പതിപ്പിക്കുകയായിരുന്നു വൃന്ദ.
നാലുദിവസത്തെ തമിഴ്നാട് പര്യടനം കഴിഞ്ഞ് തിങ്കളാഴ്ച രാത്രി പത്തോടെയാണ് ബോഡിയില്‍നിന്ന് മൂന്നാറിലെത്തിയത്. പാര്‍ടി ഓഫീസിനോടു ചേര്‍ന്ന താമസസ്ഥലത്ത് രാവിലെ എട്ടരയോടെ ഏരിയാ സെക്രട്ടറി എം വി ശശികുമാറെത്തുമ്പോള്‍ വൃന്ദ പര്യടനത്തിന് തയ്യാര്‍. അപ്പോഴേക്കും കുറെ വനിതാ സഖാക്കളെത്തി. അവരോടു കുശലം പറഞ്ഞ്, വിശേഷങ്ങള്‍ ആരാഞ്ഞപ്പോഴേക്കും കേരളത്തിലെ ആദ്യസമ്മേളനകേന്ദ്രമായ അടിമാലിയിലെത്തേണ്ട സമയം കഴിഞ്ഞു. സഖാക്കളെ കണ്ടാല്‍ സമയവും വേദിയുമെല്ലാം മറക്കുന്ന പ്രകൃതം. പിന്നെ കേരളത്തിലെ അഞ്ചുദിവസ പര്യടനത്തിനായി കുതിക്കുകയായിരുന്നു. ഇടുക്കിയുടെ ഹൃദയത്തിലൂടെ സഞ്ചരിച്ച് രാത്രി വൈകി കട്ടപ്പന കാഞ്ചിയാറിലെ അഞ്ചാമത്തെ വേദിയിലെത്തുമ്പോഴും വൃന്ദയുടെ വാക്കുകള്‍ക്ക് ഇടര്‍ച്ചയില്ല. ഓരോ കേന്ദ്രവും ഈ പേരാളിക്ക് പുതിയ ഊര്‍ജം നല്‍കുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സര്‍ഗചൈതന്യം ഇന്ത്യയാകെ പ്രസരിപ്പിക്കാനുള്ള ഊര്‍ജം.
പി എസ് തോമസ് ദേശാഭിമാനി 060411

ReplyDelete