Monday, April 11, 2011

മുഖ്യമന്ത്രി താന്‍ തന്നെയെന്ന് കരുണാനിധി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി അസംബ്‌ളി ഇലക്ഷനെത്തുടര്‍ന്ന് അടുത്ത മന്തിസഭയെക്കുറിച്ചു നില നില്‍ക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കുന്നു.  ഡി എം കെയ്ക്കുതെന്നെ ഈ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ലഭിക്കുമെന്നും താന്‍ തന്നെയായിരിക്കും അടുത്ത മുഖ്യ മന്ത്രിയെന്നും ടൈംസ് ഓഫ് ഇന്ത്യക്കനുവദിച്ച ഒരു ഇന്റര്‍വ്യുവില്‍ കരുണാനിധി വെളിപ്പെടുത്തി.

കോണ്‍ഗ്രസുമായുള്ള സംയുക്ത ഭരണത്തെപ്പറ്റിയുള്ള ചോദ്യത്തിന് അതില്‍ തെറ്റൊന്നുമില്ലെന്നും അപ്പോഴത്തെ സാഹചര്യമനുസരിച്ചാവും കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചില പോളിംഗ് സര്‍വ്വേകള്‍ ഡി എം കെ കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യതയെ വെളിപ്പെടുത്തുന്നതിനെക്കുറിച്ചു തിരക്കിയപ്പോള്‍ അതു സത്യമായേക്കാം എന്നാല്‍ അതിനെക്കുറിച്ച് അഭിപ്രായം ഒന്നുംതന്നെ പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

janayugom 110411

1 comment:

  1. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി അസംബ്‌ളി ഇലക്ഷനെത്തുടര്‍ന്ന് അടുത്ത മന്തിസഭയെക്കുറിച്ചു നില നില്‍ക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കുന്നു. ഡി എം കെയ്ക്കുതെന്നെ ഈ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ലഭിക്കുമെന്നും താന്‍ തന്നെയായിരിക്കും അടുത്ത മുഖ്യ മന്ത്രിയെന്നും ടൈംസ് ഓഫ് ഇന്ത്യക്കനുവദിച്ച ഒരു ഇന്റര്‍വ്യുവില്‍ കരുണാനിധി വെളിപ്പെടുത്തി

    ReplyDelete