Monday, April 4, 2011

ആന്റണി പരാജയപ്പെട്ട പുണ്യാളന്‍: സി കെ ചന്ദ്രപ്പന്‍

മുഖ്യമന്ത്രിയെന്നനിലയില്‍ പരാജയപ്പെട്ട പുണ്യാളനാണ് എ കെ ആന്റണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. കോട്ടയം പ്രസ്ക്ളബ്ബിന്റെ 'ജനവിധി 2011' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിട്ടത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്. ആന്റണിയുടെ കാലത്താണ് കേരളത്തില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും നടന്നത്. അക്കാലത്ത് കര്‍ഷക ആത്മഹത്യയില്ലെന്ന് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. പാലക്കാട്, കുട്ടനാട്, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെല്ലാം കര്‍ഷക ആത്മഹത്യ നടന്നു. എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് അന്നത്തെ കൃഷിമന്ത്രി ഗൌരിയമ്മ കര്‍ഷക ആത്മഹത്യയുണ്ടെന്ന് സമ്മതിച്ചു. ആന്റണിയെ പുറത്താക്കി മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും ഒന്നും ചെയ്തില്ല.

യുഡിഎഫ് നഷ്ടത്തിലാക്കിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉമ്മന്‍ചാണ്ടി വിറ്റഴിക്കാനാണ് ശ്രമിച്ചത്. ഈ പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കിയത് എല്‍ഡിഎഫാണ്. സ്മാര്‍ട്ട് സിറ്റി നടപ്പാക്കാന്‍ വൈകിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഐടി വ്യവസായത്തിന്റെപേരില്‍ സര്‍ക്കാര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്ക് അടിയറവയ്ക്കുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യവസ്ഥയുണ്ടാക്കിയത്. അന്നത്തെ കരാര്‍ നടപ്പാക്കിയാല്‍ മറ്റ് ജില്ലകളില്‍ ഐടി വ്യവസായവികസനം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 040411

2 comments:

  1. ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിട്ടത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്. ആന്റണിയുടെ കാലത്താണ് കേരളത്തില്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും നടന്നത്. അക്കാലത്ത് കര്‍ഷക ആത്മഹത്യയില്ലെന്ന് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. പാലക്കാട്, കുട്ടനാട്, വയനാട്, ഇടുക്കി എന്നിവിടങ്ങളിലെല്ലാം കര്‍ഷക ആത്മഹത്യ നടന്നു. എതിര്‍പ്പ് രൂക്ഷമായതിനെത്തുടര്‍ന്ന് അന്നത്തെ കൃഷിമന്ത്രി ഗൌരിയമ്മ കര്‍ഷക ആത്മഹത്യയുണ്ടെന്ന് സമ്മതിച്ചു. ആന്റണിയെ പുറത്താക്കി മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയും ഒന്നും ചെയ്തില്ല.

    ReplyDelete
  2. പൊതുഖജനാവിലെ പണം പോക്കറ്റിലാക്കിയതിനും അധികാരം ഉപയോഗിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനുമൊക്കെ നടപടി നേരിടുന്നവര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് പറയുന്ന എ കെ ആന്റണിക്ക് ധാര്‍മികത നഷ്ടപ്പെട്ടതായി സിപിഐ സമസ്ഥാന ശസക്രട്ടറിയറ്റംഗം സത്യന്‍ മൊകേരി പറഞ്ഞു. വയനാട്ടിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കേന്ദ്രങ്ങളുടെ തളര്‍ച്ച അകറ്റാന്‍ പ്രചാരണരംഗത്തുള്ള ആന്റണി, യുഡിഎഫിനെ വിജയിപ്പിക്കേണ്ടത് എന്തിനെന്ന്കൂടി വോട്ടര്‍മാരോട് പറയണം. എല്‍ഡിഎഫ് ഭരണത്തില്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ വീണ്ടും അടപ്പിക്കാനും വിദ്യാഭ്യാസ രംഗം പഴയതുപോലെ കലുഷിതമാക്കാനും മാഫിയഭരണം പുന:സ്ഥാപിക്കാനുമൊക്കെയാണോ യുഡിഎഫ് വീണ്ടും വരേണ്ടത്?. ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അടച്ചുപൂട്ടിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നൊന്നായി തുറന്നു. ഇവിടങ്ങളില്‍ മുന്‍പ് ജോലി ചെയ്തവര്‍ക്കെല്ലാം തൊഴില്‍ തിരിച്ചുകിട്ടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ലഭിച്ച ലാഭം മൂലധനമാക്കി പുതിയ എട്ട് സ്ഥാനങ്ങള്‍കൂടി ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. അധികാരത്തിലെത്തിയാല്‍ ഒരുരൂപക്ക് ബിപിഎല്ലുകാര്‍ക്കും രണ്ട് രൂപയ്ക്ക് എപിഎല്‍ കുടുംബങ്ങള്‍ക്കും അരി വിതരണം ചെയ്യുമെന്ന് യുഡിഎഫ് പറയുന്നു. എന്നാല്‍ പവങ്ങള്‍ക്ക് മൂന്ന് രൂപ നിരക്കില്‍ കൊടുക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ച അരി ഇതുവരെ വിതരണംചെയ്യാന്‍ കഴിഞ്ഞോയെന്ന് എ കെ ആന്റണി വ്യക്തമാക്കണം. എഫ്സിഐ ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ലക്ഷക്കണക്കില്‍ ട അരി സൌജന്യമായി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവ് പോലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയില്ല-സത്യന്‍ മൊകേരി പറഞ്ഞു

    ReplyDelete