കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ സഹായംകൊണ്ടാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ കഴിഞ്ഞതെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന പൊള്ളയായ അവകാശവാദമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. ഇന്ത്യയില്‍ മണിക്കൂറില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. യുഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ 1500 കര്‍ഷകര്‍ ആത്മഹത്യചെയ്തു. കോണ്‍ഗ്രസിന്റെ നയസമീപനമാണ് കര്‍ഷകരുടെ ആത്മഹത്യക്കു കാരണം. കാര്‍ഷിക മേഖലയില്‍ വിദേശമൂലധനം കടന്നുവരാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാംചെയ്യുന്നു. കൃഷി അനാദായകരമാക്കി കൃഷിഭൂമി ഇന്ത്യയിലെ വന്‍കിടക്കാര്‍ക്കും വിദേശ വന്‍കിടക്കാര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. അതിനായി കൃഷിക്കാരനെ പ്രേരിപ്പിച്ച് ഭൂമി വില്‍പ്പിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം തുടര്‍ച്ചയായി തുടരാനാകാത്തത് കേരള പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു. അഞ്ചുകൊല്ലം അഭിമാനകരമായ ഭരണമാണ് സര്‍ക്കാര്‍ കാഴ്ചവച്ചത്. ഇനി അഞ്ചുകൊല്ലംകൂടി ഭരണനയം തുടരാന്‍ അനുമതി നല്‍കണമെന്നാണ് അഭ്യര്‍ഥിക്കുന്നത്.
2001 മുതല്‍ 2006 വരെ യുഡിഎഫ് ഭരണം കേരളത്തെ സര്‍വനാശത്തിലേക്ക് നയിച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ തകര്‍ത്തു. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തില്‍ കാര്‍ഷികമേഖലയില്‍ വലിയ പുരോഗതി നേടാനായി. നെല്ലിന്റെ സംഭരണവില ഏഴുരൂപയില്‍നിന്ന് 14 ആക്കി. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വ്യവസായം കൊണ്ടുവരാന്‍ കഴിഞ്ഞു. വിവരസാങ്കേതികരംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ നേടാനായി. പ്രതിസന്ധിയിലായിരുന്ന കയര്‍, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങി പരമ്പരാഗത വ്യവസായങ്ങളെയെല്ലാം രക്ഷിച്ചു. കശുവണ്ടിരംഗത്ത് 286 ദിവസംവരെ തൊഴില്‍നല്‍കി. കൂലി രണ്ടുതവണ പുതുക്കി നിശ്ചയിച്ചു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം എല്ലാം മെച്ചപ്പെടുത്തി. ഇന്ത്യയില്‍ മുന്‍പന്തിയിലെന്നല്ല, യൂറോപ്പിലെ പല വികസിത മുതലാളിത്ത രാജ്യങ്ങളേക്കാള്‍ പുരോഗതിയിലാണ് കേരളം. സമ്പത്ത് ഉല്‍പ്പാദിപ്പിക്കുക മാത്രമല്ല, ആ സമ്പത്ത് നീതിപൂര്‍വം വിതരണം ചെയ്യുന്നു. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോലാണ് ജീവിതദൈര്‍ഘ്യവും ശിശുമരണത്തിലെ കുറവുമെല്ലാം. ശിശുമരണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് നമ്മുടേത്. അതുപോലെ ജീവിതദൈര്‍ഘ്യം കൂടുതലാണ്.
എല്ലാ ജാതിമതശക്തികളെയും അണിനിരത്തി വലിയ സമ്പത്തൊഴുക്കി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സംഘടിക്കുകയാണ്. യുഡിഎഫ് പ്രകടനപത്രിക നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഭാഗമാണ്. മഹാഭൂരിപക്ഷം വരുന്ന പാവങ്ങളെ സഹായിക്കുന്നതിന് പകരം വന്‍കിട കുത്തകകളെ സഹായിക്കുന്ന നയങ്ങളാണ് അവരുടേത്. കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷ സര്‍ക്കാരുകളുടെ വിജയം ദേശീയരാഷ്ട്രീയത്തെ പുരോഗമനപരമായ ദിശയിലേക്ക് തിരിച്ചുവിടാന്‍ സഹായിക്കും- അദ്ദേഹം പറഞ്ഞു.
ആന്റണിയുടെ പ്രസ്താവന ശുദ്ധ അസംബന്ധം: മുഖ്യമന്ത്രി
പാലക്കാട്: കേരളം നേടിയ കാര്‍ഷിക പുരോഗതി യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമാണെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന ശുദ്ധഅസംബന്ധമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കടുക്കാംകുന്നത്ത് എത്തിയ മുഖ്യമന്ത്രി മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ ഇപ്പോഴും തുടരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകക്ഷേമപദ്ധതിയിലൂടെയാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്. ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യയില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ആന്റണിയും ഉമ്മന്‍ചാണ്ടിയും മാറിമാറി ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1500 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇത് മറച്ചുവയ്ക്കാനാണ് ആന്റണി മുതിരുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് എങ്ങും ചിരിക്കുന്ന മുഖം മാത്രം: ആന്റണി
കല്‍പ്പറ്റ: 2006 ല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തുമ്പോള്‍ കണ്ട ചിത്രമല്ല ഇപ്പോഴെന്ന ആന്റണിയുടെ പ്രസംഗം അദ്ദേഹത്തിന്തന്നെ വിനയാകുന്നു. അന്ന് വരുമ്പോള്‍ പട്ടിണിമരണങ്ങളും കര്‍ഷകആത്മഹത്യയുമായിരുന്നു വയനാട്ടില്‍. ഇന്ന് സ്ഥിതിയാകെ മാറിയെന്നാണ് ആന്റണി കല്‍പ്പറ്റയില്‍ പ്രസംഗിച്ചത്. കരയുന്ന മുഖങ്ങള്‍ക്കുപകരം ചിരിക്കുന്ന മുഖമാണ് ഇന്ന് കാണുന്നത്. കാര്‍ഷികത്തകര്‍ച്ചയെന്ന പ്രശ്നവും ഇന്നില്ല. അന്ന് കേരളത്തില്‍ യുഡിഎഫും കേന്ദ്രത്തില്‍ യുപിഎയുമായിരുന്നു എന്നത് ആന്റണി മറന്നതായിരിക്കുമോയെന്നാണ് പ്രസംഗം കേട്ട അണികള്‍തന്നെ ചോദിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് വയനാട് ഏറെ മാറിയെന്ന് സമ്മതിക്കാനും അദ്ദേഹം മറന്നില്ല. യുഡിഎഫിനെ സമാധാനിപ്പിക്കാന്‍ വയനാട്ടിലെ കര്‍ഷകര്‍ ചിരിക്കാനും മുഖത്ത് തിളക്കമുണ്ടാകാനും കാരണം യുപിഎ സര്‍ക്കാരാണ് എന്ന് പറയാന്‍ ആനറണി തയ്യാറായി എന്ന ആശ്വാസത്തിലാണ് നേതാക്കള്‍. മുല്ലപ്പള്ളിയെയും എം ഐ ഷാനവാസ് എംപിയെയും സാക്ഷിയാക്കിയായിരുന്നു ആനറണിയുടെ പ്രസംഗം.
കാര്‍ഷികമേഖലയുടെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് യുപിഎ സര്‍ക്കാരാണ് എന്ന് പറയുന്ന ആന്റണി അതിന്റെ കാരണമെന്താണ് എന്ന് പറഞ്ഞില്ല. കേന്ദ്രത്തില്‍ യുപിഎയും കേരളത്തില്‍ യുഡിഎഫുമായിരുന്നു അക്കാലത്ത് ഭരണത്തില്‍. കേരളത്തില്‍ അഞ്ചുവറഷംകൊണ്ട് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായില്ല, അതിന് കാരണം കേന്ദ്രനയങ്ങളാണ് എന്ന് പറയുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ തുടരുന്ന ആത്മഹത്യകളുടെ കാരണം വ്യക്തമാക്കുന്നുമില്ല. മൂന്ന് കേന്ദ്രങ്ങളില്‍ പ്രസംഗിച്ചിട്ടും ജില്ലയിലെ പ്രധാനവിഷയങ്ങളിലേക്ക് ആന്റണി കടന്നില്ല. രാത്രിയാത്രാ നിരോധനവും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടും മിണ്ടിയില്ല. ആന്റണി ഭരണത്തിലാണ് മുത്തങ്ങയില്‍ ഭൂമിക്കുവേണ്ടി സമരംചെയ്ത ആദിവാസികള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തത്. ആസദിവാസിയായ ജോഗി കൊല്ലപ്പെടുകയുംചെയ്തു. ഈ വിഷയവും ആന്റണി മറന്നു.
കാര്‍ഷികകടം ഏറ്റെടുക്കാതിരുന്നതിന് ആന്റണി മറുപടി പറയണം: എല്‍ഡിഎഫ്
കല്‍പ്പറ്റ: യുഡിഎഫിനുവേണ്ടി വയനാട്ടുകാരോട് വോട്ടഭ്യര്‍ഥിക്കാന്‍ വരുന്ന കേന്ദ്രമന്ത്രി എ കെ ആന്റണി താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കര്‍ഷകരുടെ കടം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് എലഡിഎഫ് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2001-2006 കാലത്ത് യുഡിഎഫ് ഭരണത്തിലാണ് 500ലേറെ കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ കര്‍ഷകരുടെ കടം ഏറ്റെടുക്കാനോ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് കടം ഏറ്റെടുപ്പിക്കാനോ തയ്യാറായില്ല. കടം ഏറ്റെടുക്കാന്‍ അന്ന് ആന്റണി തയ്യാറായിരുന്നെങ്കില്‍ നിരവധി ജീവിതങ്ങള്‍ രക്ഷപ്പെടുമായിരുന്നു.
2006 മെയ് 18ന് അധികാരമേറ്റെറടുത്ത വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍െ ആദ്യമന്ത്രിസഭായോഗംതന്നെ കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കി. രാജ്യത്താദ്യമായി കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിച്ചു. വയനാട്ടിലെ 42,113 കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുത്ത് പണയാധാരങ്ങള്‍ തിരികെ നല്‍കി. 2007ഓടെ വയനാട്ടിലെയും കേരളത്തിലെയും കര്‍ഷക ആത്മഹത്യ വി എസ് സര്‍ക്കാരാണ് ഇല്ലാതാക്കിയത്. 2008ല്‍ കേന്ദ്ര സര്‍ക്കാര്‍ കടാശ്വാസ പദ്ധതി നടപ്പാക്കിയതാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണക്കാന്‍ കേരളത്തില്‍നിന്ന് ഒരൊറ്റ കോണ്‍ഗ്രസ് എംപിയും ഉണ്ടായിരുന്നില്ല എന്ന് ഓര്‍മിക്കണം. കേരളത്തിലെ 18 എംപിമാരടക്കം64 ഇടതുപക്ഷ എംപിമാര്‍ പിന്തുണ നല്‍കിയില്ലായിരുന്നുവെങ്കില്‍ ആ സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല.
ഇടതുപക്ഷം നിര്‍ദേശിച്ച പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ് ഉദാരവല്‍ക്കരണവിരുദ്ധ നയങ്ങളായ തൊഴിലുറപ്പ് പദ്ധതിയും കടാശ്വാസ പദ്ധതിയും ആദിവാസി വനാവകാശ നിയമവും ഒന്നാം യുപിഎ സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കാന്‍ നിര്‍ബന്ധിതമായത്. ഈ പദ്ധതികളുടെ ധാര്‍മിക അവകാശം കോണ്‍ഗ്രസിനല്ല; ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ്. വയനാട്ടിലും കേരളത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമടക്കം കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാത്തതെന്ത് എന്ന് ആന്റണി മറുപടി പറയണം.
2009ല്‍ 17368 കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യചെയ്തതായാണ് കേന്ദ്രസര്‍ക്കാരിന്റെതന്നെ കണക്ക്. 2008നെക്കാള്‍ 1520 പേരുടെ വര്‍ധനവ്. 1999 നുശേഷം 2,51,343 കര്‍ഷക ആത്മഹത്യയാണ് രാജ്യത്തുണ്ടായത്. ഇതിനുകാരണമായ ഉദാരവല്‍ക്കരണ നയങ്ങള്‍ തിരുത്താന്‍ ഇനിയെങ്കിലും കേന്ദ്രം തയ്യാറാവുമോ എന്ന് ആന്റണി വ്യക്തമാക്കണം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്ന് രൂപക്ക് അരി നല്‍കുമെന്ന് 2009ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം രണ്ട് കൊല്ലമായിട്ടും നടപ്പാക്കാത്തതെന്താണെന്നും ആന്റണി പറയണം- എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍, സി കെ ശശീന്ദ്രന്‍, ടി സുരേഷ്ചന്ദ്രന്‍, പി എം ജോയി, ഏച്ചോം ഗോപി, സി എം ശിവരാമന്‍, വി എം വര്‍ഗീസ്, കെ പി ശശികുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ആന്റണി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു: പിണറായി
കോഴിക്കോട്: കേന്ദ്രസേനയുടെ പേരു പറഞ്ഞ് കേരളത്തിലെ വോട്ടര്‍മാരെ കേന്ദ്രമന്ത്രി എ കെ ആന്റണി ഭീഷണിപ്പെടുത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസേന പോളിങ് ബൂത്തില്‍ കയറുമെന്നാണ് ആന്റണി പറയുന്നത്. ഒരു വിഭാഗം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനാണ് പട്ടാളത്തിന്റെ ചുമതലയുള്ള ആന്റണിയുടെ ശ്രമം. കേന്ദ്രസേനയെ ഇറക്കി ജനവിധി അട്ടിമറിച്ച അനുഭവം പടിഞ്ഞാറന്‍ ബംഗാളിലും ത്രിപുരയിലുമുണ്ടായിട്ടുണ്ട്. കേരളത്തിലും അതാണോ ലക്ഷ്യം. ഇത്തരം ഉമ്മാക്കികാട്ടിയാലൊന്നും കേരളീയര്‍ വിരളില്ല. ജനവിധി അട്ടിമറിക്കാന്‍ ഒരുപട്ടാളത്തിനുമാവില്ല. എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കും- കോഴിക്കോട് ജില്ലയിലെ എല്‍ഡിഎഫ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ആന്റണിയെപ്പോലുള്ളവരില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് കഴിഞ്ഞദിവസമുണ്ടായത്. ആന്റണി പറയുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണമുപയോഗിച്ചാണ് കേരളത്തില്‍ കര്‍ഷകആത്മഹത്യ അവസാനിപ്പിച്ചതെന്നാണ്. കേന്ദ്രം കാശ്തരുന്നുണ്ടെങ്കില്‍ എന്തേ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഭരിച്ചപ്പോള്‍ കൃഷിക്കാര്‍ ആത്മഹത്യചെയ്തു. ഇപ്പോഴും വിദര്‍ഭയിലും ആന്ധ്രയിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയല്ലേ. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ബദല്‍നയമാണ് കര്‍ഷകരെ രക്ഷിച്ചത്. ആന്റണിയുടെ സര്‍ക്കാര്‍ ഇപ്പോള്‍ വിത്തുല്‍പ്പാദനമടക്കം കാര്‍ഷികമേഖല മുഴുവനായി വന്‍കിട കുത്തകകള്‍ക്ക് പതിച്ചുകൊടുക്കയാണ്. അഞ്ചുവര്‍ഷം എല്ലാരംഗത്തും ബദല്‍നയത്തിലൂടെ കേരളത്തിന് ഉണര്‍വ്വേകിയ ഭരണമാണ് എല്‍ഡിഎഫ് നടത്തിയത്.
ഇപ്പോഴും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെയും ജീര്‍ണതയുടെയും ദുര്‍ഗന്ധം മാറിയിട്ടില്ല. സീനിയര്‍ കോണ്‍ഗ്രസ് നേതാവെന്ന് ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ച കെ കെ രാമചന്ദ്രനാണ് 256 കോടി രൂപയുടെ അഴിമതി പുറത്തുവിട്ടത്. നാടിന്റെ പണം കട്ടുമുടിച്ച് സകല വൃത്തികേടുകളും നടത്തിയവര്‍ അഞ്ചുവര്‍ഷംകൂടി കേരളം ഭരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണവും വി എസ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും ജനങ്ങളുടെ മുന്നിലുണ്ട്. അവരത് താരതമ്യംചെയ്യും. ആ ജനങ്ങളില്‍ ഇടതുപക്ഷത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജനവികാരം എതിരാണെന്നുകണ്ട് ജനാഭിപ്രായമെന്നപേരില്‍ സര്‍വ്വേകള്‍ പടച്ചുവിടുകയാണെന്നും പിണറായി പറഞ്ഞു.
ആന്റണിയുടെ യോഗത്തിന് ആളില്ല
കല്‍പ്പറ്റ: ജില്ലയിലെ യുഡിഎഫിലുള്ള നിര്‍ജീവത ഒഴിവാക്കാനും സംസ്ഥാന നേതൃത്വം ഇടപെട്ട് കേന്ദ്രമന്ത്രി എ കെ ആന്റണിയെതന്നെ കൊണ്ടുവന്നിട്ടും അണികള്‍ വിട്ടുനിന്നു. സംസ്ഥാനത്തെ യുഡിഎഫിന് പ്രചാരണത്തിന് ഇറക്കാന്‍ ലഭിക്കാവുന്ന ഉയര്‍ന്ന നേതാവായിട്ടും ആന്റണിയുടെ പരിപാടിയില്‍ പങ്കെടുത്തത് മുന്നൂറില്‍ താഴെ ആളുകള്‍ മാത്രം. ജില്ലയില്‍ മൂന്നിടത്തായി നടന്ന പൊതുയോഗങ്ങളില്‍ സംസാരിച്ച ആന്റണിയാകട്ടെ മര്‍മപ്രധാന വിഷയങ്ങള്‍ പരാമര്‍ശിച്ചതുമില്ല. സംസ്ഥാന നേതാക്കളായ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രിസഡന്റ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസമാണ് ഒരുമിച്ച് ജില്ലയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടയില്‍ ഒരുമിച്ച് പത്രക്കാരെ കണ്ടെങ്കിലും അണികളും ജനങ്ങളും അതേറ്റെടുത്തില്ല. നേതാവ് ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍തന്നെ ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും അത് സമ്മതിക്കേണ്ടവിന്നു.
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വയനാട്ടില്‍ യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് വയനാട്ടുകാരനായ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി ഇരുദേതാക്കള്‍ക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്. നേതാക്കളുടെ സാന്നിധ്യം അല്‍പമെങ്കിലും മെച്ചമുണ്ടാക്കിയെങ്കില്‍ രാമചന്ദ്രന്‍ പൊട്ടിച്ച വെടിയില്‍ അതും ഇല്ലാതായി. തുടര്‍ന്നാണ് ആന്റണിയെ കൊണ്ടുവരാന്‍ നേതൃത്വം തുനിഞ്ഞത്. അതും പരാജയപ്പെട്ട സ്ഥിതിയിലായി ജില്ലയിലെ യുഡിഎഫ്. കെ കെ രാമചന്ദ്രനെ ഒതുക്കുന്നതില്‍ നേതൃത്വം തുടരുന്ന സമീപനവും അണികളുടെ എതിര്‍പ്പിനുപിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാവിലെ മാനന്തവാടിയിലായിരുന്നു ആന്റണിയുടെ തുടക്കം. കേന്ദ്രപ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവുമായ ആന്റണിയുടെ വരവ് മന്ദത ബാധിച്ച മാനന്തവാടിയിലെ യുഡിഎഫ് പ്രചാരണരംഗത്ത് മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാക്കള്‍ക്ക് പക്ഷെ തെറ്റി. അഞ്ഞൂറില്‍താഴെ പേരാണ് ആന്റണിയുടെ പൊതുയോഗത്തിന് എത്തിയത്. ഘടകകക്ഷിയായ സിഎംപി വിട്ടുനില്‍ക്കുകയുംചെയ്തു. ആന്റണി വന്നിട്ടും ഫലം കാണാത്തതിനാല്‍ ഇനി രാഹുല്‍ഗാന്ധിയെ കിട്ടുമോയെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും ചില നേതാക്കളുടെയും ശ്രമം.
മാനന്തവാടിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സില്‍ താല്‍പര്യമുള്ളവര്‍ ഉണ്ടായിട്ടും അറിയപ്പെടാത്തയാളെ സ്ഥാനാര്‍ഥിയാക്കിയത് രാഹുലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്നാണ് പ്രചാരണം. ബത്തേരിയിലും കല്‍പ്പറ്റയിലും ഇരുന്നൂറ്റമ്പതോളംപേരാണ് സ്വീകരണത്തിനെത്തിയത്. നേതാക്കള്‍ നിറഞ്ഞുനിന്ന വേദിയായിരുന്നുവെങ്കിലും കേള്‍ക്കാന്‍ ആളുകളില്ലാത്തത് നേതൃത്വത്തെ അലട്ടി. രണ്ടിടത്തും പൊലീസുകാരാണ് കൂടുതല്‍. കെ കെ രാമചന്ദ്രന് മികച്ച സ്വാധീനമുള്ള മണ്ഡലങ്ങളാണ് രണ്ടും. കല്‍പ്പറ്റയിലാകട്ടെ ഐ ഗ്രൂപ്പ് അമര്‍ഷത്തിലുമാണ്. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും എം വി ശ്രേയാംസ്കുമാറിനെ പ്രശംസകൊണ്ട് മൂടിയെങ്കിലും അണികള്‍ക്ക് അത് ദഹിച്ചിട്ടില്ല.
ദേശാഭിമാനി 030411
കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. ഇന്ത്യയില്‍ മണിക്കൂറില്‍ രണ്ടു കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. യുഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ 1500 കര്‍ഷകര്‍ ആത്മഹത്യചെയ്തു. കോണ്‍ഗ്രസിന്റെ നയസമീപനമാണ് കര്‍ഷകരുടെ ആത്മഹത്യക്കു കാരണം. കാര്‍ഷിക മേഖലയില്‍ വിദേശമൂലധനം കടന്നുവരാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാംചെയ്യുന്നു. കൃഷി അനാദായകരമാക്കി കൃഷിഭൂമി ഇന്ത്യയിലെ വന്‍കിടക്കാര്‍ക്കും വിദേശ വന്‍കിടക്കാര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. അതിനായി കൃഷിക്കാരനെ പ്രേരിപ്പിച്ച് ഭൂമി വില്‍പ്പിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം തുടര്‍ച്ചയായി തുടരാനാകാത്തത് കേരള പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു. അഞ്ചുകൊല്ലം അഭിമാനകരമായ ഭരണമാണ് സര്‍ക്കാര്‍ കാഴ്ചവച്ചത്. ഇനി അഞ്ചുകൊല്ലംകൂടി ഭരണനയം തുടരാന്‍ അനുമതി നല്‍കണമെന്നാണ് അഭ്യര്‍ഥിക്കുന്നത്.
ReplyDeleteഎടാട്ട് കേന്ദ്രമന്ത്രി എ കെ ആന്റണിക്ക് പ്രസംഗിക്കാന്‍ തയ്യാറാക്കിയ വേദി തകര്‍ത്തതിനുപിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പൊലീസിന് സൂചന ലഭിച്ചു. എടാട്ട് മഹാത്മ മന്ദിരത്തിന് മുന്നിലാണ് ആന്റണിക്ക് പ്രസംഗിക്കാന്‍ വേദിയൊരുക്കിയത്. വേദിയുടെ മുകളിലെ തുണിയും സൈഡ് കര്‍ട്ടനും കീറിയ നിലയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനും നാലിനുമിടയിലാണ് ഇത് ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതേ സമയത്താണ് മഹാത്മ മന്ദിര നിര്‍മാണത്തിലെ ലക്ഷങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പ്രമുഖ നേതാവിന്റെ പേരില്‍ എടാട്ട് കണ്ണങ്ങാട്ട് ബസ്സ്റ്റോപ്പിലും പരിസരത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'ചത്തത് കീചകനെങ്കില്‍..' എന്ന മട്ടില്‍ ചില ദൃശ്യമാധ്യമങ്ങള്‍ സംഭവം സിപിഐ എമ്മിനുമേല്‍ കെട്ടവച്ചതോടെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഇത് ഏറ്റുപിടിക്കുകയായിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭാ കൌണ്‍സിലര്‍ അന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജഗദീശനെ തട്ടിക്കൊണ്ടു പോയതായി വ്യാജ പരാതി നല്‍കി പൊലീസിനെയും നാട്ടുകാരെയും കോണ്‍ഗ്രസ് കബളിപ്പിച്ചിരുന്നു. വി എം സുധീരനടക്കമുള്ള നേതാക്കള്‍ അന്നൂരിലെത്തി ഈ സംഭവത്തിലും സിപിഐ എമ്മിനെ പഴിചാരി. എന്നാല്‍ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി.
ReplyDelete