കേന്ദ്ര സഹായം ഉദാരമായി കിട്ടണമെങ്കില്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു ചട്ടലംഘനം. വാര്‍ത്താസമ്മേളനങ്ങളിലും യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും ആന്റണി വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുകയാണ്. ആന്റണിയുടെ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പു ചട്ടലംഘനം എന്നതിലുപരി രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതും സത്യപ്രതിജ്ഞാലംഘനവുമാണ്.
നിയമസഭാതെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഭരണത്തിലിരിക്കുന്ന പാര്‍ടികളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാതൃകാപെരുമാറ്റച്ചട്ടത്തിലെ ഏഴാംവകുപ്പിനെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പു കമീഷന്‍ അയച്ച സര്‍ക്കുലറിന്റെ ആറാം ഖണ്ഡികയില്‍ മന്ത്രിമാരോ മറ്റു അധികാരികളോ ഒരു കാരണവശാലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയോ വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്ന് വ്യക്തമാക്കുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പു പ്രചാരണത്തിനുതുടക്കം കുറിച്ച് തിരുവനന്തപുരത്ത് പങ്കെടുത്ത മുഖാമുഖം പരിപാടി തൊട്ട് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ആന്റണി പാടെ ലംഘിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിലവില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ സാമ്പത്തികസഹായം കേന്ദ്രത്തില്‍നിന്നും ലഭിക്കുമെന്നാണ് തിരുവനന്തപുരത്ത് പറഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ യുഡിഎഫിനെ ജയിപ്പിച്ചാല്‍ കേന്ദ്രസഹായം കൂടുതല്‍ ഉദാരമാക്കുമെന്ന് പ്രഖ്യാപിച്ചു. എല്‍ഡിഎഫ് ആണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കേന്ദ്ര സഹായം കിട്ടില്ലെന്ന പരോക്ഷമായ ഭീഷണിയും ഈ പ്രഖ്യാപനത്തിലുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥമാണ്. എന്നാല്‍,ഈ തുക ഭരിക്കുന്ന പാര്‍ടിയുടെ മുഖം നോക്കി മാത്രമേ നല്‍കൂ എന്ന നിലപാടാണ് ആന്റണി ആവര്‍ത്തിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുള്ള വെല്ലുവിളിയും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള സത്യപ്രതിജ്ഞാലംഘനവുമാണിതെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.
ആന്റണിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം: വൃന്ദ
ഇടുക്കി: കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായവും സഹകരണവും നല്‍കുമെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന രാജ്യത്തെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഈ പ്രസ്താവന ഭരണഘടനയ്ക്കെതിരാണ്. ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേന്ദ്രഭരണത്തിലെ സാര്‍വത്രികമായ അഴിമതി കേരളത്തിലും എങ്ങനെയും നടപ്പാക്കാനാണ് ആന്റണിയും കൂട്ടരും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യുന്നതുപോലെ എല്ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന് താല്‍പര്യം. കേരളത്തിലെ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും തകര്‍ക്കാനാണ് നീക്കം. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിട്ടും ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത് വിപ്ളവകരമാണ്. ജനക്ഷേമ നയങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ മാതൃകയാക്കണം. രാജ്യമാകെ വിലക്കയറ്റമുണ്ടായപ്പോള്‍ പൊതുവിതരണം ശക്തിപ്പെടുത്തിയും പ്രത്യേക ചന്തകള്‍ നടത്തിയും വില പിടിച്ചുനിര്‍ത്തുകയാണ് എല്‍ഡിഎഫ്. മുന്നാറിലടക്കം വന്‍കിട ഭൂമികൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് പാവപ്പെട്ട കുടിയേറ്റ കര്‍ഷകരെ ഭൂമിയുടെ അവകാശികളാക്കി.
കേരളത്തില്‍നിന്ന് ആറു മന്ത്രിമാര്‍ കേന്ദ്രത്തിലുണ്ടായിട്ടും കേരളത്തിന്റെ പ്രധാന വികസനപദ്ധതികള്‍ക്ക് അനുമതി നല്‍കിയില്ല. കൊച്ചി മെട്രോ, റെയില്‍വേ കോച്ച് ഫാക്ടറി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവ കേന്ദ്രമന്ത്രിസഭയുടെ മുന്നിലെത്തിയിട്ടും ഈ മന്ത്രിമാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാല്‍ പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ പരിഗണനയ്ക്കു വരുമ്പോള്‍ മൌനവ്രതത്തിലാകുന്ന ആന്റണിയും വയലാര്‍ രവിയും മറ്റു മന്ത്രിമാരും കേരളീയരെ വഞ്ചിക്കുകയാണ്.
അഴിമതിയില്‍ ലോകകപ്പ് നേടിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അഴിമതിക്കാരോടും പെണ്‍വാണിഭക്കാരോടും വിട്ടുവീഴ്ചയില്ലാതെ പൊരുതുകയാണ് വിഎസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍. ബാലകൃഷ്ണപിള്ളയുടെ ജയില്‍വാസം അതിനു തെളിവാണ്.
കുഞ്ഞാലിക്കുട്ടിക്കും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ തെളിവോടെ അഴിമതി വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാക്കളാണ്. പീഡന വീരന്മാരെയും അഴിമതിക്കാരെയും മാലയിട്ട് സ്വീകരിക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പാക്കണമെന്നും വൃന്ദ അഭ്യര്‍ഥിച്ചു. അടിമാലി, ചെമ്മണ്ണാര്‍, നെടുങ്കണ്ടം, അണക്കര, കാഞ്ചിയാര്‍ എന്നിവിടങ്ങളിലായിരുന്നു സമ്മേളനങ്ങള്‍.
ദേശാഭിമാനി 060411
കേന്ദ്ര സഹായം ഉദാരമായി കിട്ടണമെങ്കില്‍ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പു ചട്ടലംഘനം. വാര്‍ത്താസമ്മേളനങ്ങളിലും യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിലും ആന്റണി വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുകയാണ്. ആന്റണിയുടെ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പു ചട്ടലംഘനം എന്നതിലുപരി രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതും സത്യപ്രതിജ്ഞാലംഘനവുമാണ്.
ReplyDelete