Thursday, April 7, 2011

വയനാട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി ഒരു ബ്ലോഗ്

കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ബ്ളോഗും. വയനാട് ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് http://www.peoplesalternative.blogspot.com/ എന്ന ബ്ലോഗാണ് തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍, അവരുടെ പ്രചാരണം, ജില്ലയിലും സംസ്ഥാനത്തും നിറഞ്ഞുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍, വയനാട് ജില്ലയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം എന്നിവയെല്ലാം ബ്ളോഗ് ചര്‍ച്ചചെയ്യുന്നു. വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമാണ് ബ്ളോഗുകളുടെ പ്രത്യേകത.

ആന്റണിയുടെ ഓര്‍മ പുതുക്കാനുള്ള ആത്മഹത്യകാല കഥകളാണ് ഏറ്റവും പുതിയ പോസ്റ്റിലുള്ളത്. ചിത്രങ്ങളും കാര്‍ട്ടുണുകളും ഉള്‍പ്പെടുന്നതാണ് ബ്ളോഗ്. കല്‍പ്പറ്റ പ്രസ്സ്ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ സിപിഐ സംസ്ഥാനകൌണ്‍സില്‍ അംഗം ടി സുരേഷ്ചന്ദ്രന്‍ ബ്ളോഗ് ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രനും പങ്കെടുത്തു.

ദേശാഭിമാനി 070411

1 comment:

  1. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ബ്ളോഗും. വയനാട് ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് http://www.peoplesalternative.blogspot.com/ എന്ന ബ്ലോഗാണ് തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍, അവരുടെ പ്രചാരണം, ജില്ലയിലും സംസ്ഥാനത്തും നിറഞ്ഞുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍, വയനാട് ജില്ലയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം എന്നിവയെല്ലാം ബ്ളോഗ് ചര്‍ച്ചചെയ്യുന്നു.

    ReplyDelete