Tuesday, April 5, 2011

കോണ്‍ഗ്രസുകാര്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി പരിക്കേല്‍പിച്ചു

ചിറയിന്‍കീഴ്: കോണ്‍ഗ്രസുകാര്‍ അഴൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികള്‍ പഞ്ചായത്ത് അംഗവും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ ആര്‍ രഘുനാഥന്‍ നായരെ കുത്തി പരിക്കേല്‍പിച്ചു. ഞായറാഴ്ച രാത്രി പത്തരമണിയോടെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴൂരില്‍ അഴിഞ്ഞാടിയത്. വീടിന് സമീപം നില്‍ക്കുകയായിരുന്ന രഘുനാഥന്‍ നായരെ കാറിലും ബൈക്കിലുമായി വന്ന 15 അംഗ കോണ്‍ഗ്രസ് ഗുണ്ടകളാണ് അടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യാതൊ രുവിധ പ്രകോപനവുമില്ലാതെയായിരുന്നു അക്രമികള്‍ രഘുനാഥന്‍ നായരെ മര്‍ദിച്ച് അവശനാക്കയശേഷം കുപ്പി പൊട്ടിച്ച് വയറ്റില്‍ കുത്തികയറ്റുകയായിരുന്നു. ഇതിനെ തടഞ്ഞപ്പോഴാണ് രഘുനാഥന്‍ നായരുടെ ഇരുകൈകള്‍ക്കും മാരകമാംവിധം ആഴത്തില്‍ കുത്തേറ്റത്.

രഘുനാതന്‍ നായരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കുനേരെയും കോണ്‍ഗ്രസ് ഗുണ്ടകള്‍ വടിവാളു വീശി .അക്രമികള്‍ പിന്‍വാങ്ങിയശേഷമാണ് രക്തം വാര്‍ന്ന് അവശതയിലായ രഘുനാഥന്‍ നായരെ ആശുപത്രിയിലെത്തിച്ചത്.ഗുണ്ടകള്‍ രക്ഷപ്പെട്ടശേഷം തിരുവനന്തപുരം മെഡി. കോളജിലെത്തിച്ച രഘുനാഥന്‍ നായരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പായതിനാലാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ നിരന്തരമായി അക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി ജോയി, സെക്രട്ടറി എന്‍ രാജന്‍ എം എല്‍ എ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു.

janayugom 050411

1 comment:

  1. കോണ്‍ഗ്രസുകാര്‍ അഴൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികള്‍ പഞ്ചായത്ത് അംഗവും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ ആര്‍ രഘുനാഥന്‍ നായരെ കുത്തി പരിക്കേല്‍പിച്ചു. ഞായറാഴ്ച രാത്രി പത്തരമണിയോടെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴൂരില്‍ അഴിഞ്ഞാടിയത്. വീടിന് സമീപം നില്‍ക്കുകയായിരുന്ന രഘുനാഥന്‍ നായരെ കാറിലും ബൈക്കിലുമായി വന്ന 15 അംഗ കോണ്‍ഗ്രസ് ഗുണ്ടകളാണ് അടിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യാതൊ രുവിധ പ്രകോപനവുമില്ലാതെയായിരുന്നു അക്രമികള്‍ രഘുനാഥന്‍ നായരെ മര്‍ദിച്ച് അവശനാക്കയശേഷം കുപ്പി പൊട്ടിച്ച് വയറ്റില്‍ കുത്തികയറ്റുകയായിരുന്നു. ഇതിനെ തടഞ്ഞപ്പോഴാണ് രഘുനാഥന്‍ നായരുടെ ഇരുകൈകള്‍ക്കും മാരകമാംവിധം ആഴത്തില്‍ കുത്തേറ്റത്.

    ReplyDelete