പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി, ക്ഷേമത്തിനും വികസനത്തിനും സമാധാനത്തിനും വേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വോട്ടുചെയ്തു വിജയിപ്പിക്കുമെന്ന് അനുദിനം കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. എന്നിരുന്നാലും അധികാരത്തില്‍ വന്നേക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ ആശിക്കുക സ്വാഭാവികമാണ്. ഭരണം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയായിരിക്കുമെന്ന് വയലാര്‍ രവി പരസ്യമായും എ കെ ആന്റണി പരോക്ഷമായും സൂചിപ്പിച്ചുകഴിഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രി ഉണ്ടാകുമോ എന്നും ഉണ്ടെങ്കില്‍ അത് പി കെ കുഞ്ഞാലിക്കുട്ടി ആയിരിക്കുമോ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം. വേങ്ങരയില്‍ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നേരത്തെതന്നെ കോണ്‍ഗ്രസ് രഹസ്യമായി ഉറപ്പു നല്‍കിയിട്ടുണ്ട്. മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ ലീഗ് സമ്മതിച്ചത് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന വ്യവസ്ഥയോടെയാണെന്നത് പരസ്യമായ രഹസ്യമാണ്. ലീഗ് നേതാക്കള്‍ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയെ ചെന്നുകണ്ട് അങ്ങനെയൊരു ഉറപ്പുവാങ്ങിയിട്ടുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല.
ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന ഐക്യജനാധിപത്യമുന്നണിക്കു വേണ്ടി നാടെങ്ങും പ്രസംഗിക്കുന്ന എ കെ ആന്റണി വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കണമെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സില്‍ ഉണ്ടെന്നാണല്ലോ ആന്റണി പറയുന്നത്. പെണ്‍വാണിഭക്കേസില്‍ ഇരകള്‍തന്നെ ചൂണ്ടിക്കാണിച്ചതും പരാതിപ്പെട്ടതും അന്വേഷണവിധേയനുമായ ഒരാളെ ഉപമുഖ്യമന്ത്രിയാക്കില്ലെന്നു പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ? റജീന ഉള്‍പ്പെടെയുള്ളവര്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ വൃത്തികേടുകള്‍ വിളിച്ചുപറഞ്ഞിരുന്നതെങ്കില്‍ ഇന്നു കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കോഴിക്കോട്ടെ രണ്ടു പെണ്‍കുട്ടികള്‍ കൈകള്‍ കോര്‍ത്തുപിടിച്ച് കുതിച്ചുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് നടന്നുനീങ്ങി മരണംവരിച്ചതുമായി ബന്ധപ്പെട്ട് കേസ് വന്നിരിക്കുന്നു. മാഫിയാ പ്രവര്‍ത്തനം നടത്തി പണം കുന്നുകൂട്ടുകയും അതുപയോഗിച്ച് കേസുകളില്‍നിന്ന് ഊരിപ്പോകുകയും ചെയ്തിട്ടും സത്യം വീണ്ടും പിന്തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുകയും എല്ലാ നന്മകള്‍ക്കുംനേരെ പല്ലിളിച്ചുകാട്ടുകയും ചെയ്ത ആ സംഭവത്തെക്കുറിച്ച് ആന്റണി വാ തുറക്കണം. ഒരു പെണ്‍വാണിഭക്കാരനും കളങ്കിതനും ആയിരിക്കില്ല, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രിയെന്നു പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ? - ഞാന്‍ വെല്ലുവിളിക്കുന്നു.
കളങ്കിതരെ സ്ഥാനാര്‍ഥികള്‍ ആക്കരുതെന്ന് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും പ്രമേയം പാസാക്കിയതാണ്. കോണ്‍ഗ്രസ് കളങ്കിതരെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആദ്യം പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് ഐ നേതാവായ മമ്പറം ദിവാകരനാണ്. പെരളശേരിയില്‍ ബീഡിക്കമ്പനി ആക്രമിച്ച് സിപിഐ എം പ്രവര്‍ത്തകനായ കൊളങ്ങരേത്ത് രാഘവനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ഏഴുവര്‍ഷം ജയിലില്‍ കഴിഞ്ഞ ആളാണ് മമ്പറം ദിവാകരന്‍. കൊലയാളിയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമ്മതിച്ചത് എങ്ങനെയെന്ന് ആന്റണി വ്യക്തമാക്കണം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള ഇടമലയാര്‍ പദ്ധതിയില്‍ അഴിമതി നടത്തി ജനങ്ങളുടെ പണം കട്ടതിനാണ് ശിക്ഷിക്കപ്പെട്ടത്. പഴയ കേസല്ലേ, വിട്ടുകളയാവുന്നതല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഇവിടെ ബാലകൃഷ്ണപിള്ള എന്ന വ്യക്തിയല്ല വിചാരണ ചെയ്യപ്പെടുന്നത്. ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി അധികാരത്തില്‍ വരികയും ആ അധികാരം ഉപയോഗിച്ച് ജനവഞ്ചന നടത്തുകയും ചെയ്യാനുള്ള സാധ്യതയാണ് തകര്‍ക്കപ്പെടേണ്ടത്. അതിനാലാണ് പിന്മാറാതെ കേസുമായി ഞാന്‍ മുന്നോട്ടുപോയത്.
യുഡിഎഫിന്റെ നേതാക്കളെയെല്ലാം വേട്ടയാടുന്നു എന്നാണ് മറ്റൊരാരോപണം. യഥാര്‍ഥത്തില്‍ അഴിമതിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അഴിമതിക്കാരെല്ലാം യുഡിഎഫ് എന്ന ലേബലില്‍ സംഘടിച്ചിരിക്കുന്നു എന്നതാണ് വസ്തുത. ഇവരില്‍ പലരും എല്‍ഡിഎഫില്‍ കടന്നുപറ്റാന്‍ ശ്രമിച്ചതാണ്. അഴിമതിക്കാരെയും കളങ്കിതരെയും വേണ്ടെന്ന കര്‍ശന നിലപാടാണ് ഞങ്ങളെടുത്തത്. യുഡിഎഫ് വിട്ട് ജനതാദള്‍ വഴി എല്‍ഡിഎഫില്‍ കടന്നുകൂടാന്‍ ശ്രമിച്ച ആളാണ് ബാലകൃഷ്ണപിള്ള. ഇനി യുഡിഎഫിലേക്ക് മടങ്ങുമോ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ 'ഛര്‍ദിച്ചത് ആരെങ്കിലും വിഴുങ്ങുമോ' എന്നാണ് പിള്ള അന്നു ചോദിച്ചത്. അഴിമതിക്കാര്‍ വേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഛര്‍ദിച്ചതു വിഴുങ്ങി. ടി എം ജേക്കബിന്റെ കാര്യവും ഇതുതന്നെ. നേരിട്ടും ഡിഐസി വഴിയും എല്‍ഡിഎഫില്‍ എത്താന്‍ ജേക്കബ് ശ്രമിച്ചതാണ്.
പാമൊലിന്‍ കേസില്‍ ആരോപിതനായ ഉമ്മന്‍ചാണ്ടി, ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ കുഞ്ഞാലിക്കുട്ടി, കോതമംഗലം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് ഒത്താശ ചെയ്ത കെ എം മാണി, കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ആരോപിതനായ ടി എം ജേക്കബ് തുടങ്ങിയവര്‍ നയിക്കുന്ന യുഡിഎഫില്‍ ആരാണ് രണ്ടാംകക്ഷിയെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം. അവിടെ മറ്റുള്ളവരെ കടത്തിവെട്ടി കുഞ്ഞാലിക്കുട്ടി ഒരുറപ്പ് സമ്പാദിച്ചിരിക്കുന്നു.
ഇക്കാര്യം ജനങ്ങളോടു തുറന്നുപറയാന്‍ ആന്റണി തയ്യാറാകുമോ?
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 040411
യുഡിഎഫിന്റെ നേതാക്കളെയെല്ലാം വേട്ടയാടുന്നു എന്നാണ് മറ്റൊരാരോപണം. യഥാര്‍ഥത്തില്‍ അഴിമതിക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അഴിമതിക്കാരെല്ലാം യുഡിഎഫ് എന്ന ലേബലില്‍ സംഘടിച്ചിരിക്കുന്നു എന്നതാണ് വസ്തുത.
ReplyDeleteലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരാണെന്ന കെ കെ രാമചന്ദ്രന്റെ പ്രസ്താവന സീറ്റുകിട്ടാത്തതിന്റെ നിരാശകൊണ്ടായിരിക്കും. ചിറ്റൂരില്‍ സോഷ്യലിസ്റ്റ് ജനത മനസാക്ഷിവോട്ട് ചെയ്താലും യുഡിഎഫിന്റെ വിജയസാധ്യതക്ക് മങ്ങലേല്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ReplyDelete