Sunday, July 3, 2011

അടിക്കുന്നവരുടെ മക്കള്‍ക്കുവേണ്ടി കൂടിയാണ് വിദ്യാര്‍ഥിസമരം വിഎസ്

അടിച്ചൊതുക്കുന്ന പൊലീസുകാരുടെ മക്കള്‍ക്കുവേണ്ടി കൂടിയാണ് കേരളത്തിലെ വിദ്യാര്‍ഥികളുടെ സമരമെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.സ്വാശ്രയകോഴ്സുകളില്‍ മുഹമ്മദ്കമ്മറ്റി ഏര്‍പ്പെടുത്തിയ അമ്പതുശതമാനം ഫീസ് ഉറപ്പുവരുത്തണം.പകുതിസീറ്റ് സര്‍ക്കാരിന് ഉറപ്പുവരുത്തിയശേഷമേ കഴിഞ്ഞ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുത്തിരുന്നുള്ളു. യുഡിഎഫ് സ്വാശ്രയമാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണ്്.കോടതിയില്‍ നിന്നും അനുകൂലവിധി കിട്ടിയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത് തെറ്റാണ്. അഴിമതിക്കാരെയും കേസില്‍ വിചാരണ നേരിടുന്നവരെയും ഉള്‍പ്പെടുത്തിയ മന്ത്രിസഭ എങ്ങനെയാണ് അഴിമതിരഹിതമാകുന്നത്. അഴിമതിരഹിതമെന്നത് തികച്ചും പരിഹാസ്യമാണെന്നും വിഎസ് പറഞ്ഞു. ഖാദി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

deshabhimani 040711

2 comments:

  1. അടിച്ചൊതുക്കുന്ന പൊലീസുകാരുടെ മക്കള്‍ക്കുവേണ്ടി കൂടിയാണ് കേരളത്തിലെ വിദ്യാര്‍ഥികളുടെ സമരമെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.സ്വാശ്രയകോഴ്സുകളില്‍ മുഹമ്മദ്കമ്മറ്റി ഏര്‍പ്പെടുത്തിയ അമ്പതുശതമാനം ഫീസ് ഉറപ്പുവരുത്തണം.പകുതിസീറ്റ് സര്‍ക്കാരിന് ഉറപ്പുവരുത്തിയശേഷമേ കഴിഞ്ഞ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുത്തിരുന്നുള്ളു.

    ReplyDelete
  2. yep.. for VS tooo... paid MBA seat, do you remember?

    ReplyDelete