Sunday, July 3, 2011
പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടത്താന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. 2012 ഏപ്രിലില്‍ പാര്‍ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി നിശ്ചയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം എ ബേബി അധ്യക്ഷനായി. സംസ്ഥാന സമ്മേളനം 2012 ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തും. ഇതിനുമുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബറില്‍ ആരംഭിച്ച് ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കും. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15നും നവംബര്‍ 15നുമിടയില്‍ . നവംബര്‍ 15നും ഡിസംബര്‍ 15നും മധ്യേ ഏരിയ സമ്മേളനങ്ങള്‍ . ജില്ലാസമ്മേളനങ്ങള്‍ ഡിസംബര്‍ 15ന് തുടങ്ങി ജനുവരി 15നകം പൂര്‍ത്തിയാക്കും.പാര്‍ടി കോണ്‍ഗ്രസിന് കേരളം ആതിഥ്യമരുളുന്നത് മൂന്നാം തവണയാണ്.
Labels:
ഇടതുപക്ഷം,
രാഷ്ട്രീയം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടത്താന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. 2012 ഏപ്രിലില്‍ പാര്‍ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി നിശ്ചയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ReplyDelete