ഗ്വാട്ടിമലസിറ്റി: കരീബിയന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഇടതുപക്ഷ പ്രക്ഷോഭകാരികളെ കൊന്നൊടുക്കിയ നാല് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് 12,060 വര്‍ഷംവീതം തടവുശിക്ഷ. 1982ല്‍ ഡോസ് ഇറസ് ഗ്രാമത്തിലെ 201 പേരെ കൊന്നു തള്ളിയതിനാണ് ഗ്വാട്ടിമല കോടതി ശിക്ഷ വിധിച്ചത്. 1960 മുതല്‍ 1996 വരെ നടന്ന ഇടതുപക്ഷപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അമേരിക്കയുടെ പിന്തുണയോടെ വലതുപക്ഷ പട്ടാളഭരണം നടത്തിയ കൂട്ടക്കൊലകളില്‍ ഒന്നാണിത്. ഒരാളെ കൊന്നതിന് 30 വര്‍ഷം എന്നതോതില്‍ 201 ആളുകളെ കൊന്നതിന് ആകെ 6,030 വര്‍ഷവും മനുഷ്യത്വത്തിനുനേരെ നടന്ന ക്രൂരതയ്ക്ക് മറ്റൊരു 6,030 വര്‍ഷവും തടവാണ് വിധിച്ചത്. ഏകകണ്ഠമായിരുന്നു കോടതി വിധി.
സ്ത്രീകളെയും കുട്ടികളെയും ഗര്‍ഭിണികളെയും മുതിര്‍ന്നവരെയുമടക്കം കൊന്നതിലൂടെ പ്രതികള്‍ ഡോസ് ഇറസ് ഗ്രാമത്തെ തന്നെ ഭൂപടത്തില്‍ നിന്ന് ഇല്ലാതാക്കിയെന്ന് കോടതി നിരീക്ഷിച്ചു. അന്റോണിയോ കാര്‍ലോസ് കാരിയസ്, മാനുവല്‍ പോപ്, റെയസ് കോളിന്‍ , ദാനിയേല്‍ മാര്‍ടിനെസ് എന്നിവരെയാണ് ശിക്ഷിച്ചത്. 1960 മുതല്‍ 1996വരെ നീണ്ട ആഭ്യന്തരയുദ്ധത്തില്‍ രണ്ടുലക്ഷത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. വലതുപക്ഷ സര്‍ക്കാരിനെ സംരക്ഷിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആണ് നടത്തിയ ഇടപെടലുകളാണ് ആഭ്യന്തരയുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. 1982ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ഗ്വാട്ടിമലയിലെത്തി സൈനിക മേധാവി എഫ്രൈന്‍ റിയോസ് മോണ്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഡോസ് ഇറസ് ഗ്രാമത്തിലെ കൂട്ടക്കൊലയും മനുഷ്യാവകാശ ധ്വംസനങ്ങളും നടന്നത്.
deshabhimani 060811
കരീബിയന്‍ രാജ്യമായ ഗ്വാട്ടിമലയില്‍ ഇടതുപക്ഷ പ്രക്ഷോഭകാരികളെ കൊന്നൊടുക്കിയ നാല് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് 12,060 വര്‍ഷംവീതം തടവുശിക്ഷ. 1982ല്‍ ഡോസ് ഇറസ് ഗ്രാമത്തിലെ 201 പേരെ കൊന്നു തള്ളിയതിനാണ് ഗ്വാട്ടിമല കോടതി ശിക്ഷ വിധിച്ചത്. 1960 മുതല്‍ 1996 വരെ നടന്ന ഇടതുപക്ഷപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അമേരിക്കയുടെ പിന്തുണയോടെ വലതുപക്ഷ പട്ടാളഭരണം നടത്തിയ കൂട്ടക്കൊലകളില്‍ ഒന്നാണിത്. ഒരാളെ കൊന്നതിന് 30 വര്‍ഷം എന്നതോതില്‍ 201 ആളുകളെ കൊന്നതിന് ആകെ 6,030 വര്‍ഷവും മനുഷ്യത്വത്തിനുനേരെ നടന്ന ക്രൂരതയ്ക്ക് മറ്റൊരു 6,030 വര്‍ഷവും തടവാണ് വിധിച്ചത്. ഏകകണ്ഠമായിരുന്നു കോടതി വിധി.
ReplyDelete