Friday, August 19, 2011

എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു

ചെമ്പഴന്തി എസ്എന്‍ കോളേജില്‍ പുറത്താക്കിയ ഗുണ്ടയുടെ നേതൃത്വത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്കാരെ മര്‍ദിച്ചു. പട്ടികയും കമ്പിയും കൊണ്ടുള്ള മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണ്‍ അശോക് (22), യൂണിറ്റ് പ്രസിഡന്റ് അമീര്‍ (22), ജോയിന്റ് സെക്രട്ടറി അരുണ്‍കാന്ത് (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

വ്യാഴാഴ്ച ഉച്ചയോടെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. കോളേജ് ഗേറ്റിനുമുന്നില്‍ നിന്ന അമീറിനെ കെഎസ്യുക്കാര്‍ വിളിച്ച് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. സംഘത്തില്‍ കോളേജില്‍നിന്ന് പുറത്താക്കിയ കെഎസ്യു പ്രവര്‍ത്തകനായ ബാഹുല്‍ കൃഷ്ണയുമുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തവെയാണ് രണ്ടാമത്തെ ആക്രമണം.ഏഴോളംവരുന്ന സംഘം അരുണ്‍ അശോകിനെയും അരുണ്‍കാന്തിനെയും വളഞ്ഞിട്ട് മര്‍ദിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മറ്റ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയശേഷമാണ് ഇവര്‍ പിന്തിരിഞ്ഞത്. ഇതിനിടെ പൊലീസെത്തി പരിക്കേറ്റവരെ സ്റ്റേഷനില്‍ കൊണ്ടുപോയി മൊഴിയെടുപ്പിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. അതിനുശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈകിട്ടോടെ വിദ്യാര്‍ഥികളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

deshabhimani 190811

2 comments:

  1. വ്യാഴാഴ്ച ഉച്ചയോടെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. കോളേജ് ഗേറ്റിനുമുന്നില്‍ നിന്ന അമീറിനെ കെഎസ്യുക്കാര്‍ വിളിച്ച് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. സംഘത്തില്‍ കോളേജില്‍നിന്ന് പുറത്താക്കിയ കെഎസ്യു പ്രവര്‍ത്തകനായ ബാഹുല്‍ കൃഷ്ണയുമുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തവെയാണ് രണ്ടാമത്തെ ആക്രമണം.

    ReplyDelete
  2. കിട്ടിയ പണി പലിശ ചേര്‍ത്ത് തിരികെ കൊടുക്കാന്‍ എസ് എഫ് ഐ കാരെ ആരും പഠിപ്പിക്കണ്ട...
    കാത്തിരുന്നു കാണാം

    ReplyDelete