കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണി‘ക്കേസ് അന്വേഷണത്തിന്റെ ‘ാഗമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. കേസന്വേഷിക്കുന്ന എ ഡി ജി പി വിന്‍സെന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊയിലാണ്ടിയില്‍ യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. മന്ത്രിയായ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്ന കാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡി ജി പിയുടെ അനുമതി തേടും. എന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുക എന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് അന്വേഷണ സംഘാംഗവും താമരശ്ശേരി ഡി വൈ എസ് പിയുമായ ജെയ്‌സണ്‍ കെ എബ്രഹാം പറഞ്ഞു.
കേസന്വേഷണം മുന്നോട്ട് പോവണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന കാര്യം അന്വേഷണ സംഘം ഡി ജി പിയെ അറിയിക്കും. ഇതിനായി സര്‍ക്കാറിന്റെ അനുമതി തേടേണ്ടതുണ്ടോ എന്ന കാര്യവും ആരായും. ‘രണതലത്തിലും ഇതേക്കുറിച്ച് ചര്‍ച്ച നടത്തും. അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും യോഗം വിലയിരുത്തി. വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ എ റൗഫ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെയാണ് ഐസ്‌ക്രീം കേസ് വീണ്ടും ചൂടുപിടിച്ചത്. ഐസ്‌ക്രീം കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായി റൗഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയമിക്കുകയും കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തത്. മുഖ്യസാക്ഷിയായ റൗഫ് ഉള്‍പ്പെടെ കേസില്‍ പ്രതികളും സാക്ഷികളുമായി പരിഗണിക്കപ്പെട്ടിട്ടുള്ള നാല്‍പതു പേരില്‍ നിന്ന് പൊലീസ് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്.
janayugom 190811
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണി‘ക്കേസ് അന്വേഷണത്തിന്റെ ‘ാഗമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. കേസന്വേഷിക്കുന്ന എ ഡി ജി പി വിന്‍സെന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊയിലാണ്ടിയില്‍ യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. മന്ത്രിയായ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്ന കാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഡി ജി പിയുടെ അനുമതി തേടും. എന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുക എന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് അന്വേഷണ സംഘാംഗവും താമരശ്ശേരി ഡി വൈ എസ് പിയുമായ ജെയ്‌സണ്‍ കെ എബ്രഹാം പറഞ്ഞു.
ReplyDelete