എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്- സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂളില്‍ കോണ്‍ഗ്രസ് അക്രമം
നീലേശ്വരം: എസ്എഫ്ഐ പ്രവര്‍ത്തകരെ സ്കൂള്‍ കോമ്പൗണ്ടില്‍ കയറി കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടയില്‍ പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടില്‍ കയറിയ ഒരു സംഘം കോണ്‍ഗ്രസ് ക്രിമിനലുകളും കെഎസ്യു പ്രവര്‍ത്തകരുമാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും നീലേശ്വരം ഏരിയാ കമ്മിറ്റിയംഗവുമായ പി സേതു (18) വിന്റെ വലതുകൈ ഒടിഞ്ഞു. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ വിദ്യാര്‍ഥികളായ വിമല്‍ , വിപിന്‍ , അരുണ്‍ എന്നിവര്‍ക്കും പരിക്കേറ്റു. സ്കൂളിലെ കെഎസ്യു പ്രവര്‍ത്തകരായ മാര്ട്ടിന് , റിജാസ്, റിജില്‍ , നിതിന്‍ , നിശാന്ത്, കനകപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജുനൈദ്, സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
സ്കൂളിലെ എസ്എഫ്ഐ പ്രവര്‍ത്തനത്തില്‍ വിറളിപിടിച്ചാണ് ഇവരുടെ അക്രമം. സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കള്‍ക്ക് ഊമക്കത്ത് കിട്ടിയിരുന്നു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് നീലേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി ശിവദാസന്‍ , ജില്ലാ സെക്രട്ടറി കെ സബീഷ്, സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി കരുവക്കാല്‍ ദാമോദരന്‍ , പരപ്പ ലോക്കല്‍ സെക്രട്ടറി ടി കെ രവി എന്നിവര്‍ ആശുപത്രിയിലെത്തി സേതുവിനെ സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് കൊടി മരത്തില്‍ ദേശീയ പതാക
മീനങ്ങാടി: സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തി. കൈപ്പത്തി അടയാളത്തിനും പേരിനും താഴെയാണ് ദേശീയ പതാക ഉയര്‍ത്തിയത്. മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സിസി യൂണിറ്റ് കലക്ടര്‍ക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നല്കി. മൂടക്കൊല്ലയില് കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പുറമെ കൊടിക്ക് താഴെ സിപിഐ എം വിരുദ്ധ പോസ്റ്ററും കെട്ടിതൂക്കി. ഇതുസംബന്ധിച്ച് നാട്ടുകാര്‍ കേണിച്ചിറ പൊലീസില്‍ പരാതി നല്കി.
ദേശാഭിമാനി 170811
സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തി. കൈപ്പത്തി അടയാളത്തിനും പേരിനും താഴെയാണ് ദേശീയ പതാക ഉയര്‍ത്തിയത്.
ReplyDelete