Wednesday, August 17, 2011

സിന്‍ഡിക്കറ്റില്‍നിന്ന് നാലു പേരെ ഒഴിവാക്കി, അഞ്ച് യുഡിഎഫ് അനുകൂലികളെ തിരുകിക്കയറ്റി

കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റില്‍നിന്ന് നാല് അംഗങ്ങളെ ഒഴിവാക്കി അഞ്ച് യുഡിഎഫ് അനുകൂലികളെ തിരുകിക്കയറ്റി. സര്‍വകലാശാലാ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോഴാണ് നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനു തൊട്ടുപിന്നാലെ അഞ്ചുപേരെ നാമനിര്‍ദേശംചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍വകലാശാലയിലെ റിട്ടയേഡ് ജോ. രജിസ്ട്രാറും യുഡിഎഫ് നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസസംരക്ഷണസമിതി കണ്‍വീനറുമായ ആര്‍ എസ് ശശികുമാറാണ് വളഞ്ഞവഴിയില്‍ കയറിപ്പറ്റിയവരില്‍ ഒരാള്‍ . ഐടി, ബയോടെക്നോളജി മേഖലയില്‍നിന്നുള്ള നാല് അംഗങ്ങളെ ഒഴിവാക്കാനും പകരം ഉന്നത വിദ്യാഭ്യാസമേഖലയിലെ അഞ്ച് വിദഗ്ധരെ ഉള്‍പ്പെടുത്താനുമാണ് ഓര്‍ഡിനന്‍സ് വഴിയുള്ള ഭേദഗതികളിലൊന്ന്. ആര്‍ എസ് ശശികുമാര്‍ , മാര്‍ ഇവാനിയോസ് കോളേജിലെ ഡോ. ജോളി സഖറിയ, പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ തോന്നയ്ക്കല്‍ ജമാല്‍ , മുന്‍ യുഡിഎഫ് ഭരണകാലത്ത് നാമനിര്‍ദേശംചെയ്ത സിന്‍ഡിക്കറ്റിലെ അംഗങ്ങളായിരുന്ന ഡോ. ബി സുരേഷ്(തൃശൂര്‍ ഗവ. ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍) അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലെ ഡോ. വര്‍ഗീസ് പേരയില്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍ . ഐടി, ബയോടെക്നോളജി മേഖലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ജി രാജീവ്, ഡോ. എ ഗംഗപ്രസാദ്, ഡോ. കെ ജി ഗോപ്ചന്ദ്രന്‍ , പ്രൊഫ. ടി ജി സുകുമാരന്‍നായര്‍ എന്നിവരെയാണ് ഓര്‍ഡിനന്‍സ് വഴി പുറത്താക്കിയത്.

deshabhimani 170811

2 comments:

  1. കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റില്‍നിന്ന് നാല് അംഗങ്ങളെ ഒഴിവാക്കി അഞ്ച് യുഡിഎഫ് അനുകൂലികളെ തിരുകിക്കയറ്റി. സര്‍വകലാശാലാ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞപ്പോഴാണ് നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനു തൊട്ടുപിന്നാലെ അഞ്ചുപേരെ നാമനിര്‍ദേശംചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.

    ReplyDelete
  2. കേരള സര്‍വകലാശാലയില്‍ ജോയിന്റ് രജിസ്ട്രാറായിരിക്കെ പ്രോ വൈസ് ചാന്‍സലറെയും സിന്‍ഡിക്കറ്റ് അംഗത്തെയും കൈയേറ്റംചെയ്ത് ശിക്ഷയ്ക്ക് വിധേയനായയാള്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ . "ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി" എന്ന കടലാസ് സംഘടന രൂപീകരിച്ച് സര്‍വകലാശാലക്കെതിരെ നിരന്തരം അപവാദപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഭാരവാഹിയായിരുന്നു എന്ന യോഗ്യതമാത്രമാണുള്ളത്. ബിരുദധാരിമാത്രമായ ഇയാളെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭരുടെ കൂട്ടത്തില്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ സിന്‍ഡിക്കറ്റില്‍ തിരുകിക്കയറ്റിയതാണ്. സാന്ത്വനം എയ്ഡ്സ് പ്രോജക്ടിന്റെ ഭാരവാഹിയെന്ന നിലയില്‍ 2007ല്‍ അംഗീകൃത സാംസ്കാരികസംഘടനയുടെ പ്രതിനിധിയായി യുഡിഎഫ് സര്‍ക്കാര്‍ ഇയാളെ കൊച്ചിന്‍ സര്‍വകലാശാല സിന്‍ഡിക്കറ്റിലേക്ക് നാമനിര്‍ദേശംചെയ്തു. കാലാവധി അവസാനിച്ചിട്ടും ആ സ്ഥാനത്ത് തൂങ്ങിക്കിടന്നതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. ് 1995ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇയാളെ ഗവേഷണ സ്ഥാപനപ്രതിനിധിയായി കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശംചെയ്തു. ഇത് ഹൈക്കോടതി റദ്ദാക്കി. ഇപ്പോള്‍ നാമനിര്‍ദേശംചെയ്യപ്പെട്ട മറ്റു നാലുപേരും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഒരു സംഭാവനയും നല്‍കാത്തവരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം കുത്സിതശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച സര്‍വകലാശാലാ ആസ്ഥാനത്ത് ജീവനക്കാര്‍ പ്രകടനം നടത്തി.

    ReplyDelete