Thursday, December 15, 2011

റയില്‍ അപകടങ്ങളില്‍ മരിച്ചത് 1200 പേര്‍

താനെ: ഇന്ത്യയില്‍ 5 കൊല്ലത്തിനിടയില്‍ ഉണ്ടായ വ്യത്യസ്ത റയില്‍ അപകടങ്ങളില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടു. ആളില്ലാത്ത ലെവല്‍ ക്രോസുകളിലായി ഏകദേശം 717 പേര്‍ കൊല്ലപ്പെട്ടിരുന്നു.താനെ ഡിസ്ട്രിക്റ്റ് റയില്‍വെ പാസഞ്ചേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഓം പ്രകാശ് ശര്‍മ്മ നല്‍കിയ വിവരാവകാശ നിയമം പ്രകാരം ഉളള കണക്കുകളാണ് റയില്‍വെ പുറത്തുവിട്ടത്.

ആളില്ലാത്ത ലെവല്‍ ക്രോസുകളില്‍ നടന്ന അപകടങ്ങളിലായി 146 2006-2007 ലും,148 പേര്‍ 2007-08 ലും,129 പേര്‍ 2008-09 ലും 170 പേര്‍ 2009-10 ലും,124 പേര്‍ 2010-11ന്ന് കാലയളവിലുമായി കൊല്ലപ്പെട്ടിരുന്നു. തീവണ്ടികള്‍ തമ്മിലുളള കൂട്ടിയിടികളില്‍ 2010-2011 കാലയളവില്‍ കൊല്ലപ്പെട്ടത് ഏകദേശം 239 ഓളംപേരാണ്. ഇതില്‍ 49 2010-11ലും, 2007-08 ല്‍ 13ഓളംപേര്‍ കൊല്ലപ്പെട്ടത് തീവണ്ടികള്‍ പാളം തെറ്റിയതുമൂലമാണ്.

ഈ വര്‍ഷം 469 പേര്‍ക്ക് പുറമെ കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍  ഏകദേശം 2,124 പേര്‍ക്കാണ് റയില്‍ അപകടങ്ങളില്‍ പരിക്ക് പറ്റിയത്.കണക്കുകള്‍ പ്രകാരം 402 പേര്‍ 2006-07,412 പേര്‍ 2007-08,444 പേര്‍ 2008-09,397 പേര്‍2009-10ലും വിവിധ റയില്‍ അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. അപകടങ്ങളുടെ വിവരം  റയില്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതോടൊപ്പം അധികൃതര്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ശര്‍മ്മ പറഞ്ഞു.

janayugom 151211

No comments:

Post a Comment