വൈദ്യുതിക്ക് ബോര്‍ഡ് നല്‍കുന്ന അധികവില, വൈദ്യുതിനിരക്ക് വര്‍ധനയായും സര്‍ചാര്‍ജായും ഉപയോക്താക്കളുടെ തലയില്‍ വീഴും. നിരക്ക് കൂട്ടുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. പവര്‍കട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ പേര് പറഞ്ഞ് ഇടുക്കിയില്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചത് വന്‍ അഴിമതിക്ക് വഴിതെളിക്കാനാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. ഒരു പഠനവും ഇല്ലാതെയാണ് ഇപ്പോള്‍ അധികോല്‍പ്പാദനത്തിന് നിശ്ചയിച്ചത്. വിപണിയില്‍ വൈദ്യുതിവില തീരെ കുറഞ്ഞുനില്‍ക്കുന്ന സമയമാണിത്. നാലുമുതല്‍ അഞ്ചുവരെയാണ് ഒരു യൂണിറ്റ് വൈദ്യുതിയുടെ വിപണിവില. ഈ സമയത്ത് ജലവൈദ്യുതി ഉല്‍പ്പാദനം കുറച്ച് പുറമെനിന്ന് വൈദ്യുതി വാങ്ങി ആവശ്യം നിറവേറ്റുകയും അങ്ങനെ സൂക്ഷിക്കുന്ന വെള്ളം ഉപയോഗിച്ച് വേനല്‍ക്കാലത്ത് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് പതിവ്.
മുല്ലപ്പെരിയാറിന്റെ മറവില്‍ ജലനിരപ്പ് കുറയ്ക്കാന്‍ ഇടുക്കിയിലെ വൈദ്യുതി ഉല്‍പ്പാദനം മൂന്നിരട്ടിയായാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ദിവസേന മൂന്നുമുതല്‍ നാലുവരെ ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിച്ചിരുന്ന സ്ഥാനത്ത് 12 ദശലക്ഷം യൂണിറ്റാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് തുടര്‍ന്നാല്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായ മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളില്‍ ദിവസം ആറു ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള വൈദ്യുതി ഉണ്ടാക്കാനുള്ള വെള്ളംപോലും ശേഷിക്കില്ല. മറ്റുള്ള പദ്ധതികളിലെ ഉല്‍പ്പാദനം കൂട്ടിയാലും 15 ദശലക്ഷം യൂണിറ്റ് തികയില്ല. ദിവസം 55 ദശലക്ഷം യൂണിറ്റ് വൈദ്യുതി വേണ്ട സംസ്ഥാനത്ത് കേന്ദ്രപൂളില്‍നിന്ന് 23 ദശലക്ഷം യൂണിറ്റ് മാത്രമാണ് കിട്ടുന്നത്.
ഇപ്പോള്‍ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സമയത്ത് 8-9 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നുണ്ട്. അതു കൂടാതെ ആറുമുതല്‍ എട്ടു ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങിയാല്‍ത്തന്നെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരും. വെള്ളം കരുതിവച്ചിരുന്നതിനാല്‍ വേനല്‍ക്കാലത്ത് കഴിഞ്ഞവര്‍ഷം ഇടുക്കിയില്‍മാത്രം 18 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചിരുന്നു. അതിനാല്‍ വളരെ കുറച്ച് വൈദ്യുതിമാത്രമേ പുറത്തുനിന്ന് വാങ്ങേണ്ടി വന്നിരുന്നുള്ളൂ. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഛത്തീസ്ഗഢില്‍നിന്ന് യൂണിറ്റിന് 3.50 പൈസയ്ക്ക് 100 മെഗവാട്ട് വൈദ്യുതി വാങ്ങാന്‍ ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതും രക്ഷയായി. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എട്ടു രൂപയ്ക്കാണ് കരാര്‍ ഉണ്ടാക്കിയത്. ഇതിന്റെ ഭാരം സര്‍ചാര്‍ജായി വരുന്നതിനു പുറമെ വരാന്‍ പോകുന്ന പ്രതിസന്ധി നേരിടാന്‍ വൈദ്യുതിനിരക്ക് കൂട്ടുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
deshabhimani 091211
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ മറവില്‍ യൂണിറ്റിന് 15 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങാന്‍ സ്വകാര്യ കമ്പനികളുമായി ധാരണ. 45 കോടിവരെ കമീഷന്‍ വാങ്ങിയാണ് ഈ ഇടപാട്. ഇടുക്കിയിലെ ജലനിരപ്പ് കുറയ്ക്കാനായി അധിക വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതുമൂലം ഫെബ്രുവരി പകുതിമുതല്‍ മെയ് വരെ കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നാണ് സൂചന. മുല്ലപ്പെരിയാറില്‍ അപകടമുണ്ടായാല്‍ വെള്ളം സംഭരിക്കാന്‍ എന്നപേരിലാണ് ഇപ്പോള്‍ ഇടുക്കി ജലസംഭരണിയിലെ വെള്ളം കൂടുതല്‍ വൈദ്യുതിയുണ്ടാക്കി ഒഴുക്കിക്കളയുന്നത്. ഫെബ്രുവരി പകുതിമുതല്‍ നൂറു ദിവസത്തേക്ക് യൂണിറ്റിന് 14 മുതല്‍ 15 രൂപയ്ക്ക് ദിവസം ആറു ദശലക്ഷം യൂണിറ്റ് വൈദ്യുതിവീതം വാങ്ങാനാണ് മൂന്നു സ്വകാര്യ കമ്പനിയുമായി ധാരണയായത്. അഞ്ചു ശതമാനം കമീഷന്‍ ഉറപ്പിച്ചതായും അറിയുന്നു. ഇതുപ്രകാരം യൂണിറ്റിന് 70 പൈസവച്ച് ആറു ദശലക്ഷത്തിന് ഒരു ദിവസം 42 ലക്ഷം രൂപ കമീഷന്‍ ഇനത്തില്‍ കിട്ടും. നൂറു ദിവസത്തേക്ക് 42 കോടി രൂപയും.
ReplyDelete