Thursday, December 15, 2011

ജെറൂസലെമിലേക്കുളള നടപ്പാത ഇസ്രായേല്‍ വീണ്ടും തുറന്നു

ടെല്‍ അവീവ്: ഇസ്രായേലില്‍ നിന്നും ജെറൂസലേമിലേക്കുളള നടപ്പാത ഇസ്രായേല്‍ വീണ്ടും തുറന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുണ്യസ്ഥലമായ ജെറൂസലെമിലേയ്ക്കുളള നടപ്പാത രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. പലസ്തീന്‍കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പാത തുറക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ തയ്യാറായത്.

മൗഗ്രാബി ഗേറ്റിലെ മരം കൊണ്ട് നിര്‍മിച്ച നടപ്പാലം ഹറാം അല്‍ ഷരീഫിലെത്തിയാണ് അവസാനിക്കുന്നത്. ഇന്നു മുതല്‍ ഈ പാത തുടര്‍ന്നും ഉപയോഗിക്കാമെന്ന് ഇസ്രായേല്‍ സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. 2004 ല്‍ താല്‍ക്കാലികമായി  നിര്‍മ്മിക്കപ്പെട്ട നടപ്പാത അഗ്നിബാധമൂലം തകരാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടാണ് ജെറൂസലെം നഗരസഭാ സമിതി നടപ്പാതയിലൂടെയുളള സഞ്ചാരം വിലക്കിയത്.

 ഇസ്രായേലിന്റെ തീരുമാനത്തിനെതിരെ പലസ്തീന്‍ ഭരണകൂടവും ഹമാസും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പുണ്യസ്ഥലവും തര്‍ക്ക പ്രദേശവുമായ കിഴക്കന്‍ ജെറൂസലെമില്‍ നിലവിലുളള അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്ന  ഏതുതരം നിര്‍മാണ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകളിലേയ്ക്ക് വഴിതെളിക്കുന്നതാണ്.  നേരത്തേ 2007 ല്‍ ഈ നടപ്പാത മാറ്റി കല്ലുകൊണ്ടുളള പാത നിര്‍മിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും പലസ്തീന്റെ ശകതമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നു. 1996 പ്രദേശത്ത് ടണല്‍ നിര്‍മിക്കാനുളള ശ്രമത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.

janayugom 151211

1 comment:

  1. ഇസ്രായേലില്‍ നിന്നും ജെറൂസലേമിലേക്കുളള നടപ്പാത ഇസ്രായേല്‍ വീണ്ടും തുറന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുണ്യസ്ഥലമായ ജെറൂസലെമിലേയ്ക്കുളള നടപ്പാത രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. പലസ്തീന്‍കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പാത തുറക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ തയ്യാറായത്.

    ReplyDelete