ബംഗളൂരു: രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. 2009-10ല്‍ 18 ശതമാനമായിരുന്നു സാമ്പത്തിക കുറ്റകൃത്യനിരക്ക് എങ്കില്‍ 2010-11ല്‍ ഇത് 24 ശതമാനമായി വര്‍ധിച്ചുവെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷവും ഇത്തരം കുറ്റകൃത്യങ്ങളുടെ തോത് വന്‍തോതില്‍ വര്‍ധിക്കാനാണ് സാധ്യതയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിലും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ട്. ഇതിനനുസൃതമായാണ് രാജ്യത്തും ഇത്തരം കേസുകള്‍ പെരുകുന്നത്. ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ്, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇടപാടുകളും അക്കൗണ്ടുകളും ഹാക്ക് ചെയ്യല്‍ എന്നിവയടക്കമുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഏറെയും. സാമ്പത്തിക കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിട്ടും രാജ്യത്ത് ഇത്തരം കേസുകള്‍ പെരുകുന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
സാമ്പത്തിക കുറ്റകൃത്യം വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ പല സ്ഥാപനങ്ങളും ആശങ്കാകുലരാണെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ഫോറന്‍സിക് സയന്‍സ് മേധാവി വിദ്യാരാജറാവു പറഞ്ഞു. ഈ പ്രശ്നം ചെറുക്കുകയെന്ന് സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണെന്നും അവര്‍ വ്യക്തമാക്കി. തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ ഇത്തരം ശക്തികളുടെ കണ്ണികള്‍ നീണ്ടുകിടക്കുന്നത് സാമ്പത്തിക കുറ്റകൃത്യം ചെറുക്കുന്നതിന് വിഘാതമാകുന്നു.
deshabhimani news
രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. 2009-10ല്‍ 18 ശതമാനമായിരുന്നു സാമ്പത്തിക കുറ്റകൃത്യനിരക്ക് എങ്കില്‍ 2010-11ല്‍ ഇത് 24 ശതമാനമായി വര്‍ധിച്ചുവെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷവും ഇത്തരം കുറ്റകൃത്യങ്ങളുടെ തോത് വന്‍തോതില്‍ വര്‍ധിക്കാനാണ് സാധ്യതയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ReplyDelete