ലക്ഷദ്വീപില്‍ സി പി ഐ സംഘടിപ്പിച്ച പൊതുസമ്മേളന സ്ഥലത്ത് കോണ്‍ഗ്രസിന്റെ നിര്‍ദേശമനുസരിച്ച് അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ചെത്ലത് ദ്വീപിലാണ് സംഭവം. പാര്‍ട്ടിയുടെ ചെത്ലത് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് ഈ മാസം 14ന് തന്നെ പൊലീസ് അധികാരികളുള്പ്പെടെയുള്ളവര് അനുമതി നല്‍കിയിരുന്നു.
ഇതനുസരിച്ച് ഇന്നലെ സമ്മേളനം നടക്കേണ്ടതുമായിരുന്നു. എന്നാല്‍ സമീപത്തുള്ള ബാബറ പള്ളിയില്‍ അന്തരിച്ച മുന്‍ കോണ്‍ഗ്രസ് എം പി പി എം സെയ്ദിന്റെ ആണ്ടുനേര്‍ച്ച നടക്കുകയാണെന്നും ഈ സമയത്ത് സി പി ഐയുടെ പൊതുസമ്മേളനത്തിന് അനുമതി നല്കിയാല് സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് കചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് നേതക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സി പി ഐ പാര്‍ട്ടിസമ്മേളനം നടക്കുന്ന സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്ത് യാതൊരുവിധ സംഘര്‍ഷ സാധ്യത നിലവിലില്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കൂടുതല്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നതിലും പാര്‍ട്ടി സമ്മേളനങ്ങളില്‍ ആളുകള്‍ കൂടുന്നതും കോണ്‍ഗ്രസിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നതിന്റെ സൂചനയാണിതെന്നും സി പി ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി നജ്മുദ്ദീന് പറഞ്ഞു.
janayugom 191211
ലക്ഷദ്വീപില്‍ സി പി ഐ സംഘടിപ്പിച്ച പൊതുസമ്മേളന സ്ഥലത്ത് കോണ്‍ഗ്രസിന്റെ നിര്‍ദേശമനുസരിച്ച് അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ReplyDeleteചെത്ലത് ദ്വീപിലാണ് സംഭവം. പാര്‍ട്ടിയുടെ ചെത്ലത് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് ഈ മാസം 14ന് തന്നെ പൊലീസ് അധികാരികളുള്പ്പെടെയുള്ളവര് അനുമതി നല്‍കിയിരുന്നു.