കേന്ദ്രസര്‍ക്കാരിനെതിരെ ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകള്‍ വഴി നടക്കുന്ന വന്‍പ്രചാരണത്തിന് തടയിടാന്‍ വാര്‍ത്താവിനിമയമന്ത്രാലയം നടപടി തുടങ്ങി. യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും രാഹുല്‍ഗാന്ധിക്കുമെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രചാരണമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി കപില്‍സിബല്‍ ഗൂഗിള്‍ , യാഹൂ, ഫേസ്ബുക് എന്നിവയുടെ ഇന്ത്യന്‍ മേധാവികളുമായി ചര്‍ച്ച നടത്തി. കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും തെറ്റായ സന്ദേശം നല്‍കുന്നവരുടെ ഡൊമെയിന്‍ നെയിമും അപ്ലോഡ് ചെയ്ത സംവിധാനവും കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നല്‍കി. എന്നാല്‍ , മന്ത്രിയുടെ നിലപാട് മാധ്യമ സ്വതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന്‍ (ഐഎസ്പിഎഐ) പ്രതികരിച്ചു.
സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളിലായാലും ക്രിമിനലുകളെ പിടികൂടി ശിക്ഷിക്കാന്‍ ഇപ്പോള്‍ത്തന്നെ നിയമമുണ്ടെന്നും നിയന്ത്രിക്കാനുള്ള നീക്കം ശരിയല്ലെന്നും സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു.
സോണിയയെ വെറുക്കുന്നു, രാജിവയ്ക്കൂ മന്‍മോഹന്‍സിങ് തുടങ്ങി ഫേസ്ബുക് കൂട്ടായ്മകളില്‍ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നിരുന്നു. സമാന പേരുകളില്‍ ഇത്തരം നിരവധി കൂട്ടായ്മകളാണ് ഫേസ്ബുക്കില്‍ മാത്രമുള്ളത്. രാഹുല്‍ഗാന്ധിക്കെതിരെയും കൂട്ടായ്മകളുണ്ട്. രാഷ്ട്രീയപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിപ്രായങ്ങളധികവും. വ്യക്തിപരമായി ആക്ഷേപിക്കുന്നവ ഇല്ല. അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധസമരത്തെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മയെ ലക്ഷങ്ങള്‍ പിന്തുണയ്ക്കുന്നു. ഇവരുടെ അഭിപ്രായങ്ങളെല്ലാം സോണിയ ഗാന്ധിക്കും പ്രധാനമന്ത്രിക്കുമെതിരാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ 37 കുംഭകോണങ്ങളുടെ പട്ടികയുംഅതിനു മുകളില്‍ സോണിയ, മന്‍മോഹന്‍സിങ്, രാഹുല്‍ എന്നിവരുടെ ചിത്രവുമുള്ള പോസ്റ്റര്‍ ഫേസ്ബുക്കില്‍ വന്‍പ്രചാരം നേടിയിരുന്നു. എന്നാല്‍ , മതതീവ്രവാദത്തിന്റെയും രാജ്യരക്ഷയുടെയും പേര് പറഞ്ഞ് കൂട്ടായ്മകളെയും പോസ്റ്റുകളെയും തടയാനാണ് സിബല്‍ ശ്രമിക്കുന്നത്.
വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ കൂട്ടായ്മകളും പോസ്റ്റുകളും നടത്തുന്നവരെ ശിക്ഷിക്കാന്‍ ഇപ്പോള്‍ത്തന്നെ നിയമമുണ്ട്. 2008ല്‍ സോണിയയെ ഓര്‍ക്കുട്ട് വഴി വ്യക്തിപരമായി ആക്ഷേപിച്ചതിന് രണ്ടു പേരെ ശിക്ഷിച്ചിരുന്നു. തങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് ഐഎസ്പിഎഐ വക്താവ് രാജേഷ് ചാരിയ പറഞ്ഞു. രാജ്യസുരക്ഷ സംബന്ധിച്ചവയും പൊതുകാര്യ പ്രസക്തരായവരെ അധിക്ഷേപിക്കുന്നതുമായ അഭിപ്രായങ്ങള്‍ വന്നാല്‍ നിയന്ത്രിക്കാനും പ്രതികളെ പിടികൂടാനും തങ്ങള്‍ നേരത്തെതന്നെ സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്. അതത് രാജ്യത്തെ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ, ഏറ്റവും കൂടുതല്‍ സോഷ്യല്‍നെറ്റ്വര്‍ക്കിങ് അംഗങ്ങളുള്ള അമേരിക്കയില്‍പോലും അഭിപ്രായപ്രകടനത്തിന് നിയന്ത്രണമില്ലെന്നും ചാരിയ പറഞ്ഞു. നിയന്ത്രിക്കാനുള്ള സംവിധാനം ആലോചിച്ചിട്ടുണ്ടെന്ന് സിബല്‍ പറഞ്ഞു. നെറ്റ്വര്‍ക്കുകള്‍തന്നെ ഇത്തരം കൂട്ടായ്മകളെയും പോസ്റ്റുകളെയും നീക്കണം. സെന്‍സര്‍ഷിപ്പ് ഉദ്ദേശിക്കുന്നില്ല, മാധ്യമ സ്വാതന്ത്ര്യ ലംഘനവും ഉദ്ദേശിക്കുന്നില്ല. പക്ഷേ, ഈ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ- കപില്‍ സിബല്‍ പറഞ്ഞു.
(ദിനേശ്വര്‍മ)
deshabhimani 071211

ReplyDelete