Wednesday, December 14, 2011

വീണ്ടും പെട്രോള്‍വില കൂട്ടുന്നു

 വീണ്ടും പെട്രോള്‍വിലകൂട്ടാന്‍ നീക്കം. ലിറ്ററിന് 65 പൈസ വീതം വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രൂപക്ക് അമേരിക്കന്‍ ഡോളറുമായുള്ള വിനിമയനിരക്കില്‍ ചരിത്രത്തിലില്ലാത്തവിധം ഇടിവുരേഖപ്പെടുത്തിയതിനാല്‍ ഇറക്കുമതി ചെലവ് കൂടിയെന്നാണ് എണ്ണകമ്പനികള്‍ വാദിക്കുന്നത്്. പ്രാദേശികനികുതിയടക്കം 65 പൈസ കൂട്ടേണ്ടിവരുമെന്ന് ഒരു കമ്പനിവക്താവ് സൂചിപ്പിച്ചു. രണ്ടുമാസത്തിനിടെ രണ്ടു പ്രാവശ്യം പെട്രോള്‍വില വര്‍ധിപ്പിച്ചു. ആറുരൂപ വര്‍ധിപ്പിച്ചശേഷം രണ്ടരരൂപ മാത്രം കുറക്കുകയാണ് ചെയ്തത്. രാജ്യത്ത് ഭക്ഷ്യവിലക്കയറ്റത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. രൂപക്ക് വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ വിലക്കയറ്റം രൂക്ഷമാകാന്‍ ഇന്ധനവില കാരണമാകും. റിസര്‍വ് ബാങ്ക് പുതിയ ധനനയം പ്രധ്യാപിക്കുന്ന അന്നുതന്നെയാണ് പെട്രോള്‍വിലവര്‍ധനയും നിലവില്‍ വരിക

deshabhimani news

No comments:

Post a Comment