Wednesday, December 14, 2011

പ്രധാനമന്ത്രി നല്‍കിയത് ചര്‍ച്ച നടത്താമെന്ന ഉറപ്പു മാത്രം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ചക്ക് സാഹചര്യമൊരുക്കാമെന്ന ഉറപ്പുമാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ചത്. ഏതു രീതിയിലാണ് കേന്ദ്രം ഇടപെടുക എന്നു വ്യക്തമാക്കിയിട്ടില്ല. ജലനിരപ്പു കുറയ്ക്കുക, പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി അനുമതി തുടങ്ങിയ കാര്യങ്ങളിലൊന്നും പ്രധാനമന്ത്രി ഒരുറപ്പും നല്‍കിയിട്ടില്ല. വിഷയത്തില്‍ഇടപെടാമെന്ന കാര്യം ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ചര്‍ച്ചക്ക് കേന്ദ്രം മുന്‍കൈയ്യെടുക്കുമോ, വേഗത്തില്‍ പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല.

പ്രശ്നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സുരക്ഷയ്ക്ക് പുതിയ ഡാം മാത്രമാണ് പോംവഴിയെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. സര്‍വ്വകക്ഷി സംഘത്തെ നയിച്ച് കേരളത്തിന്റെ ആശങ്കകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദേഹം. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാലും പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനിയിലായതിനാലും ഇടപെടുന്നതില്‍ പരിമിതിയുണെന്ന് കേന്ദ്രം അറിയിച്ചു. പ്രശ്നത്തില്‍ ഇടപെടുന്നതിനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി രണ്ട് സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍വ്വകക്ഷി സംഘം തീരുമാനിച്ചു. തമിഴ്നാട്ടിലും സമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന് അധിക സമയം കാത്തിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്നം സൗഹൃദപരമായി പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഇടപെടല്‍ സഹായിക്കുമെന്ന് കരുതുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാന്ദന്‍ പറഞ്ഞു. പ്രശ്നത്തില്‍ ഒരുമാസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കണമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ , കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , പി ജെ ജോസഫ്, ഷിബു ബേബിജോണ്‍ വിവിധ കക്ഷിനേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍ , സി ദിവാകരന്‍ , മാത്യു ടി തോമസ്, എന്‍ കെ പ്രേമചന്ദ്രന്‍ , എ സി ഷണ്മുഖദാസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി സി തോമസ്, ആര്‍ ബാലകൃഷ്ണപിള്ള, വര്‍ഗീസ് ജോര്‍ജ്, ജോണി നെല്ലൂര്‍ , എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.

deshabhimani news

2 comments:

  1. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ടു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ചക്ക് സാഹചര്യമൊരുക്കാമെന്ന ഉറപ്പുമാത്രമാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ചത്. ഏതു രീതിയിലാണ് കേന്ദ്രം ഇടപെടുക എന്നു വ്യക്തമാക്കിയിട്ടില്ല. ജലനിരപ്പു കുറയ്ക്കുക, പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി അനുമതി തുടങ്ങിയ കാര്യങ്ങളിലൊന്നും പ്രധാനമന്ത്രി ഒരുറപ്പും നല്‍കിയിട്ടില്ല. വിഷയത്തില്‍ഇടപെടാമെന്ന കാര്യം ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ചര്‍ച്ചക്ക് കേന്ദ്രം മുന്‍കൈയ്യെടുക്കുമോ, വേഗത്തില്‍ പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല.

    ReplyDelete
  2. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി സമ്മതിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തിവന്ന സമരം നിര്‍ത്തിവെക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ്ചെന്നിത്തല അറിയിച്ചു. സര്‍വകക്ഷിസംഘത്തോടൊപ്പമെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടില്‍ തിരിച്ചെത്തിയശേഷം സമരം നിര്‍ത്തണമോയെന്നാലോചിക്കുമെന്ന് കെഎം മാണി പറഞ്ഞു. പ്രശ്നത്തിന് ഒരു മാസത്തിനകം തീരുമാനമുണ്ടാകണം. പ്രാധനന്ത്രിയെ അവിശ്വസിക്കുന്നില്ലെന്നും തീരുമാനമുണ്ടാകുമോയെന്ന് നോക്കാമെന്നും മാണി പറഞ്ഞു.

    ReplyDelete