ഭൂമി മണ്ണിട്ടുയര്‍ത്താന്‍ സഹായം ലഭിക്കുമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ആയിരക്കണക്കിന് അപേക്ഷകള്‍ അയപ്പിച്ചതിനുപിന്നില് ഭൂമാഫിയയെന്ന് സംശയം. ഇതിന് കുട്ടനാട്ടില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് ജില്ലാനേതാവിന്റെ ഒത്താശയുള്ളതായും ആരോപണം. കുട്ടനാട് പാക്കേജില്‍പ്പെടുത്തി അഞ്ചുസെന്റ്വരെ നിലം നികത്താന്‍ അരലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റിലുമായി 12,500 അപേക്ഷകള്‍ എത്തിയത്. കുട്ടനാട് കേന്ദ്രീകരിച്ചുള്ള ഒരു ഏജന്‍സിയും ചില കോണ്‍ഗ്രസ് നേതാക്കളുമാണ് അപേക്ഷാഫോറം ജനങ്ങളിലെത്തിച്ചതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇങ്ങനെയൊരു പദ്ധതി പാക്കേജില്‍ ഇല്ലെന്ന് കുട്ടനാട് പാക്കേജിന്റെ പ്രൊജക്ട് ഓഫീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഒരേ മാതൃകയില്‍ അച്ചടിച്ച അപേക്ഷകളാണ് എത്തുന്നത്. ഇതിനായി ചില പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്. 200 മുതല്‍ 300 അപേക്ഷകള്‍വരെ ശേഖരിച്ച് സീരിയല്‍ നമ്പരിട്ടാണ് ഓഫീസുകളില്‍ എത്തിക്കുന്നത്. ഇതിനായി അപേക്ഷകര്‍ക്ക് 250 രൂപയോളം ചെലവായതായും സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ദിവസങ്ങളോളം ഓഫീസുകള്‍ കയറിഇറങ്ങേണ്ടി വന്നതായും അപേക്ഷകര്‍ പറയുന്നു. കുട്ടനാട് പാക്കേജില്‍നിന്ന് 50 കോടിരൂപ നിലം മണ്ണിട്ടുയര്‍ത്തുന്നതിന് ചെലവഴിക്കണമെന്നാണ് ആവശ്യം.
കുട്ടനാട്ടില്‍ പത്തുസെന്റ്വരെയുള്ള കൈവശഭൂമിയില്‍ താമസിക്കുന്നവരുടെ അഞ്ചുസെന്റ് ഭൂമി കുട്ടനാട് പാക്കേജില്‍പ്പെടുത്തി മണ്ണിട്ടുയര്ത്തണമെന്ന് പ്രോസ്പെരിറ്റി കൗണ്‍സില്‍ യോഗത്തില്‍ തോമസ്ചാണ്ടി എംഎല്‍എ, സി കെ സദാശിവന് എംഎല്‍എ, എ എ ഷുക്കൂര്‍ , കെ കെ ഷാജു എന്നിവര്‍ നിര്‍ദേശിച്ചിരുന്നതായി നിവേദനത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും കുട്ടനാട് പാക്കേജ് പ്രൊജക്ട് ഓഫീസ് അറിയിച്ചു. തുടക്കത്തില്‍ ഇത്തരം അപേക്ഷ കലക്ടര്‍ നിരസിച്ചെങ്കിലും ചില സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ച് അപേക്ഷ സ്വീകരിക്കണമെന്ന ഉത്തരവ് സമ്പാദിച്ചു. ഇതേത്തുടര്‍ന്ന് കലക്ടറേറ്റിലും വിവിധ താലൂക്ക് ഓഫീസിലുമെത്തുന്ന അപേക്ഷകള്‍ കുട്ടനാട് പാക്കേജ് പ്രൊജക്ട് ഓഫീസിലേക്ക് കൈമാറി. കുട്ടനാട്-7,000, കാര്‍ത്തകപ്പള്ളി-3,500, കലക്ടറേറ്റ്-2000 എന്നിങ്ങനെയാണ് അപേക്ഷകളെത്തിയത്. ഇല്ലാത്ത പദ്ധതിയുടെപേരില്‍ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ അയപ്പിച്ചത് കുട്ടനാട്ടില്‍ നിലംനികത്തുന്നതിന് പശ്ചാത്തലമൊരുക്കാന്‍ ലക്ഷ്യമിട്ട ഭൂമാഫിയയാണെന്ന സംശയമുണ്ട്.
deshabhimani 161211
ഭൂമി മണ്ണിട്ടുയര്‍ത്താന്‍ സഹായം ലഭിക്കുമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ആയിരക്കണക്കിന് അപേക്ഷകള്‍ അയപ്പിച്ചതിനുപിന്നില് ഭൂമാഫിയയെന്ന് സംശയം. ഇതിന് കുട്ടനാട്ടില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് ജില്ലാനേതാവിന്റെ ഒത്താശയുള്ളതായും ആരോപണം.
ReplyDelete