Thursday, December 15, 2011

കേന്ദ്രം കാഴ്ചക്കാരാകരുത്: സുപ്രിം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സിഐഎസ്എഫ് സംരക്ഷണം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രിം കോടതി തള്ളി. അണക്കെട്ടിന് ആവശ്യമായ എല്ലാ സംരംക്ഷണവും നല്‍കാമെന്ന് കേരളം ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് ഡി കെ ജയിനിന്റെ നേതൃത്വത്തിുലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ക്ക് കേന്ദ്രം തയാറാവണം. കേന്ദ്രം കാഴ്ചക്കാരായി നോക്കി നിന്നാല്‍ പോര. വിദഗ്ധ സമിതി വിഷയം പഠിക്കുന്നതുകൊണ്ടാണ് ചര്‍ച്ചകള്‍ക്ക് തയ്യാറാവാത്തതെന്ന് തമിഴ്നാടിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനു മുമ്പു ചര്‍ച്ച നടത്തുന്നതു അപക്വമാണെന്ന തമിഴ്നാടിന്റെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കു ശ്രമിക്കുമ്പോള്‍ തമിഴ്നാട് എതിര്‍ക്കേണ്ട കാര്യമില്ല.

അണക്കെട്ടിനാവശ്യമായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേരളത്തിനു വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ബോധിപ്പിച്ചു. അണക്കെട്ടിനും തമിഴ്നാടിന്റെ വസ്തുവകകള്‍ക്കും സംരംക്ഷണം നല്‍കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടും തമിഴ്നാട് ചര്‍ച്ചകള്‍ക്കു തയ്യാറായില്ലെന്ന് ഹരീഷ് സാല്‍വേ അറിയിച്ചു. എന്തുകൊണ്ടാണ് ചര്‍ച്ചകള്‍ക്കു തയ്യാറാവാത്തതെന്ന് കോടതി തമിഴ്നാടിനോട് ആരാഞ്ഞു.

മുല്ലപ്പെരിയാര്‍:  പുതിയ സത്യവാങ്മൂലം നല്‍കി

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ 40 ലക്ഷം പേരെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ പ്രസ്താവനയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്്. നേരത്തെ എജി സമര്‍പ്പിച്ച സത്യവാങ്മൂലം വിവാദമായതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ പ്രസ്താവന സമര്‍പ്പിച്ചത്.

450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു എജി നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞത്. 136 അടി ജലനിരപ്പ് അണക്കെട്ടിന് ഭീഷണിയാണ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുക മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗം. അണക്കെട്ട് പുതുതായി നിര്‍മ്മിക്കുന്നതുവരെ ജലനിരപ്പ് 120 അടിയാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തിയെപ്പറ്റി ഡാം ബ്രേക്കിങ്ങ് അനാലിസിസിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അണക്കെട്ട് തകര്‍ന്നാലുണ്ടാകുന്ന ജലപ്രവാഹം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ താങ്ങുമെന്ന എജിയുടെ വിവാദ പ്രസ്താവനയും തിരുത്തിയിട്ടുണ്ട്.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സിഐഎസ്എഫ് സംരക്ഷണം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രിം കോടതി തള്ളി. അണക്കെട്ടിന് ആവശ്യമായ എല്ലാ സംരംക്ഷണവും നല്‍കാമെന്ന് കേരളം ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് ഡി കെ ജയിനിന്റെ നേതൃത്വത്തിുലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്.

    ReplyDelete