മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന കേരളത്തിന്റെ പ്രചാരണത്തിന് അടിസ്ഥാനമില്ല. ഇത്തരത്തിലൊരു ആശങ്ക ഉയര്‍ത്തിക്കൊണ്ടുവന്നത് ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ ആശങ്ക അവസാനിക്കും. മുല്ലപ്പെരിയാറില്‍ താല്‍ക്കാലികമായോ സ്ഥിരമായോ കേരളത്തിന് പേടിയില്ല. വെറും ഉപതെരഞ്ഞെടുപ്പ് പേടി മാത്രമാണ് ഇത്- ഇത്തരത്തിലുള്ള പരിഹാസമാണ് ചിദംബരം കേരളത്തിനെതിരെ നടത്തിയത്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഫെബ്രുവരിയില്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ആ റിപ്പോര്‍ട്ട് തമിഴ്നാടിന് അനുകൂലമാകും. വിദഗ്ധ റിപ്പോര്‍ട്ടുകളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സുപ്രീംകോടതി ഉത്തരവ് തമിഴ്നാടിന് അനുകൂലമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. 2012 ഫെബ്രുവരിയിലോ മാര്‍ച്ചിലോ സുപ്രീംകോടതി ഉത്തരവ് ഉണ്ടാകും. കേരളത്തിലെ ജനങ്ങളുടെ പേടി കുറയ്ക്കേണ്ടതും അണക്കെട്ട് സംരക്ഷിക്കേണ്ടതും കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. അതുവരെ ക്ഷമിക്കണമെന്നും ചിദംബരം പറഞ്ഞിരുന്നു.
deshabhimani news
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പ്രസ്താവനപാതി പിന്‍വലിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്ക ഉപതെരഞ്ഞെടുപ്പ് പേടി മാത്രമാണെന്ന പ്രസ്താവനയാണ് അദ്ദേഹം പിന്‍വലിച്ചത്. സുപ്രീംകോടതിയുടെ അന്തിമവിധി തമിഴ്നാടിന് അനുകൂലമാകുമെന്നും ചിദംബരം ശനിയാഴ്ച പറഞ്ഞിരുന്നു. ചെന്നൈയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ - കൂടംകുളം ബോധവല്‍ക്കരണ പൊതുയോഗത്തിലാണ് ചിദംബരം വിവാദ പ്രസ്താവന നടത്തിയത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ചിദംബരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചിദംബരത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു.ചിദംബരത്തിനെതിരെ ഹൈക്കമാന്റിന് പരാതിനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരം പ്രസ്താവന പിന്‍വലിക്കാന്‍ തയാറായത്.
ReplyDelete