Saturday, December 17, 2011
കവിയൂര്‍ കേസ് : പൊളിഞ്ഞത് അപവാദപ്രചരണം
കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സിബിഐ. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ലെന്നും സാങ്കല്‍പ്പികകഥാപാത്രങ്ങളെ സൃഷ്ടിച്ചെന്നും വെള്ളിയാഴ്ച തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അനഘയെ പിതാവ് പീഡിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചെന്ന നിഗമനത്തിലെത്തിയതെന്ന് അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍നായര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ക്രൈം നന്ദകുമാറിനെ റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിച്ചു. നന്ദകുമാര്‍ കോടതിയെ മനഃപൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യക്കുമുമ്പുള്ള 72 മണിക്കൂറിനിടെ അനഘ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ , ഈ ദിവസങ്ങളില്‍ അനഘ വീടിനു പുറത്തു പോയിട്ടില്ലെന്നും വീട്ടില്‍ മറ്റാരും വന്നിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പിതാവില്‍നിന്ന് അസ്വാഭാവികമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് അനഘ പറഞ്ഞതായി സഹപാഠി മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ പിതാവുതന്നെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
2004 സെപ്തംബര്‍ 28നാണ് നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസിലെ പ്രതി ലതാനായര്‍ ഇവരുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു. ലതാനായരുടെ പ്രേരണയിലായിരുന്നു കുടുംബം ആത്മഹത്യചെയ്തതെന്നു കാണിച്ച് ലതാനായരെ പ്രതിയാക്കി സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിന്റെ തുടര്‍നടപടിക്കിടയിലാണ് സംഭവത്തില്‍ ലതാനായര്‍ക്കു പുറമെ ചില രാഷ്ട്രീയനേതാക്കളുടെ മക്കള്‍ക്ക് ബന്ധമുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നന്ദകുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ , നന്ദകുമാറിന് ഇതു സംബന്ധിച്ച ഒരു തെളിവും നല്‍കാനുണ്ടായിരുന്നില്ലെന്ന് സിബിഐ വ്യക്തമാക്കി. അനഘയുടെ സുഹൃത്ത് ശ്രീകുമാരിയെന്ന പേരില്‍ അയച്ച കത്തുകള്‍ ആരുടെയോ ഭാവനാവിലാസം മാത്രമാണെന്നും സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ വിലയിരുത്തി. നന്ദകുമാറിന്റെ വാരികയുടെ റിപ്പോര്‍ട്ടര്‍മാര്‍ എന്ന പേരില്‍ രണ്ടു പേര്‍ അനഘയുടെ സഹപാഠിയെയും അമ്മയെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നെന്നും ഇവ അവര്‍ അറിയാതെ പെന്‍ക്യാമറയില്‍ പകര്‍ത്തിയിരുന്നെന്നും നന്ദകുമാര്‍ അവകാശപ്പെട്ടിരുന്നു. പെന്‍ക്യാമറയും സിഡിയും സിബിഐ പിടിച്ചെടുത്തിരുന്നെങ്കിലും നന്ദകുമാര്‍ ആരോപിക്കുന്ന വിധത്തില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ സഹപാഠിയാണ് ശ്രീകുമാരിയെന്നായിരുന്നു നന്ദകുമാറിന്റെ വാദം.
പാല്‍ക്കഞ്ഞിയില്‍ വിഷം കലര്‍ത്തി നല്‍കിയതിനു പുറമെ, മരിച്ചെന്ന് ഉറപ്പുവരുത്താന്‍ നാരായണന്‍ നമ്പൂതിരി കുട്ടികളുടെ കഴുത്ത് ഞെരിച്ചതായും തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ലതാനായരുമായുള്ള സാമ്പത്തിക ഇടപാടില്‍ അനഘയുടെ കുടുംബത്തിന് ലക്ഷങ്ങളുടെ ബാധ്യതയുണ്ടായിരുന്നു. കിളിരൂര്‍ കേസില്‍ ലതാനായര്‍ പിടിക്കപ്പെട്ടപ്പോള്‍ , ഒളിവില്‍ കഴിഞ്ഞത് അനഘയുടെ വീട്ടിലാണെന്ന് മൊഴി നല്‍കിയതും ഇവര്‍ക്ക് ഏറെ മാനസികപ്രയാസമുണ്ടാക്കിയിരുന്നു. അനഘയും പിതാവും എഴുതിവച്ച ആത്മഹത്യാകുറിപ്പില്‍ മരണത്തിനുത്തരവാദി ലതാനായര്‍ മാത്രമാണെന്ന് എഴുതിയിട്ടുണ്ട്. കൂടാതെ തങ്ങള്‍ മരിക്കുകയാണെങ്കില്‍ ഉത്തരവാദി ലതാനായരാണെന്ന് ലതാനായരുടെ മകള്‍ക്ക് അനഘ അയച്ച കത്തിലും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ലതാനായര്‍ പ്രതിയാണെന്നും സിബിഐ വ്യക്തമാക്കി. റിപ്പോര്‍ട്ട് ജനുവരി 13ന് കോടതി പരിഗണിക്കും.
deshabhimani 171211
Labels:
നുണപ്രചരണം,
വാര്‍ത്ത,
സിബിഐ
Subscribe to:
Post Comments (Atom)

കവിയൂര്‍ കേസുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സിബിഐ. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ലെന്നും സാങ്കല്‍പ്പികകഥാപാത്രങ്ങളെ സൃഷ്ടിച്ചെന്നും വെള്ളിയാഴ്ച തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അനഘയെ പിതാവ് പീഡിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ReplyDelete