deshabhimani 011211
Thursday, December 1, 2011
ചില്ലറവ്യാപാരരംഗത്തെ വിദേശനിക്ഷേപം; പണിമുടക്ക് പൂര്‍ണ്ണം
ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ തലത്തില്‍ നടന്ന കടയടപ്പ് സമരം പൂര്‍ണ്ണമായിരുന്നു. തലസ്ഥാനത്ത് സമരത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെയും കോലം കത്തിച്ചു. സാദര്‍ ബസാര്‍ , കമലനഗര്‍ , ചൗരി ബസാര്‍ , കരോള്‍ ബാഗ്, കശ്മീരി ഗേറ്റ്, തിലക് നഗര്‍ , കൃഷ്ണ നഗര്‍ എന്നിവിടങ്ങളിലെ മൊത്തവ്യാപാരശാലകളും ചില്ലറവ്യാപാര ശാലകളും പൂര്‍ണ്ണമായും പണിമുടക്കില്‍ പങ്കാളികളായെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്താകെയായി അഞ്ചുകോടിയോളം വ്യാപാരികള്‍ സമരത്തില്‍ അണിനിരന്നു. തമിഴ്നാട്, ഒഡീഷ, ബിഹാര്‍ , ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പണിമുടക്ക് പൂര്‍ണ്ണമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment