അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിങ് ഭീമന്മാരടക്കം 15 പ്രമുഖ ബാങ്കുകളുടെ സാമ്പത്തികശേഷി സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്സ്(എസ് ആന്‍ഡ് പി) താഴ്ത്തി. ആഗോളമായി മൊത്തം 37 ബാങ്കുകളുടെ ശേഷി വിലയിരുത്തിയ എസ് ആന്‍ഡ് പി രണ്ട് ചൈനീസ് ബാങ്കിന്റെ ശേഷി ഉയര്‍ത്തി നിശ്ചയിച്ചു. രാജ്യങ്ങളുടെയും ആഗോള ധനസ്ഥാപനങ്ങളുടെയും സാമ്പത്തികശേഷി നിര്‍ണയിക്കുന്ന പ്രധാന റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഒരു ഇന്ത്യന്‍ ബാങ്കിന്റെയും സ്ഥിതി വിലയിരുത്തിയില്ല. ബാങ്ക് ഓഫ് അമേരിക്ക, സിറ്റിഗ്രൂപ്പ്, ഗോള്‍ഡ്മാന്‍ സാക്സ്, ജെപി മോര്‍ഗന്‍ , മോര്‍ഗന്‍ സ്റ്റാന്‍ലി, വെല്‍സ് ഫാര്‍ഗോ എന്നീ അമേരിക്കന്‍ ബാങ്കുകളുടെ ശേഷി താഴ്ത്തിയിട്ടുണ്ട്. യൂറോപ്യന്‍ ബാങ്കിങ് ഭീമന്മാരില്‍ ബാര്‍ക്ലേയ്സ്, എച്ച്എസ്ബിസി, ലോയ്ഡ്സ് ബാങ്കിങ് ഗ്രൂപ്പ്, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്ലന്‍ഡ്, റാബോ ബാങ്ക് തുടങ്ങിയവയുടേത് താഴ്ത്തിയിട്ടുണ്ട്.
ബാങ്കിങ് മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന വേളയില്‍ എസ് ആന്‍ഡ് പി റേറ്റിങ് താഴ്ത്തിയത് ഈ രംഗത്തെ മുന്‍നിരക്കാര്‍ക്ക് കനത്ത പ്രഹരമായാണ് വിലയിരുത്തപ്പെടുന്നത്. അവയുടെ വിഭവസമാഹരണ യത്നങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ താഴ്ത്തല്‍ . ബാങ്ക് ഓഫ് ചൈന, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് എന്നിവയാണ് റേറ്റിങ് ഉയര്‍ത്തപ്പെട്ട ചൈനീസ് ബാങ്കുകള്‍ . ബാങ്ക് ഓഫ് അമേരിക്കയുടെ റേറ്റിങ് "എ"യില്‍ നിന്ന് "എ-"ആയാണ് താഴ്ത്തിയത്. ഗോള്‍ഡ്മാന്‍ സാക്സ്, സിറ്റിഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയുടെ റേറ്റിങ്ങും "എ-"യിലേക്ക് താഴ്ത്തി. ജെപി ഗോര്‍ഗന്‍ ചേസിന്റേത് "എ+"ല്‍ നിന്ന് "എ"യായി താഴ്ത്തിയപ്പോള്‍ വെല്‍സ് ഫാര്‍ഗോ, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലന്‍ കോര്‍പ് എന്നിവയുടേത് "എഎ-"യില്‍നിന്ന് "എ+" ആയി താഴ്ത്തി. യൂറോപ്യന്‍ ഭീമന്മാരായ ക്രെഡിറ്റ് സ്വിസ്, ഡോയിഷ് ബാങ്ക് എന്നിവയുടെ വായ്പാക്ഷമത നിലനിര്‍ത്തിയെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക ശേഷി ഋണാത്മകമാക്കി. കമ്പോള-സാമ്പത്തിക അനിശ്ചിതത്വങ്ങളെ കൈകാര്യംചെയ്യുന്നതിന് ബാങ്കുകള്‍ക്കുള്ള ശേഷിയും സര്‍ക്കാര്‍ സഹായ സാധ്യതകളും പരിഗണിച്ചാണ് പുതിയ റേറ്റിങ്. മറ്റൊരു പ്രധാന റേറ്റിങ് ഏജന്‍സിയായ മൂഡീസും ഉടന്‍ പ്രമുഖ ബാങ്കുകളുടെ റേറ്റിങ് താഴ്ത്തിയേക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
deshabhimani 011211

ReplyDelete