Saturday, December 17, 2011

ടി പി രാമകൃഷ്ണനും കടകംപള്ളി സുരേന്ദ്രനും തുടരും

സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി കടകംപള്ളി സുരേന്ദ്രനെയും വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട് 39 അംഗ ജില്ലാകമ്മറ്റിയേയും 36 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും ജില്ലാസമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

2005 ലാണ് ടി പി രാമകൃഷ്ണന്‍ ആദ്യമായി കോഴിക്കോട് ജില്ലാസെക്രട്ടറിയായത്. സിഐടിയു സംസ്ഥാന സെക്രട്ടറിയും അറിയപ്പെടുന്ന തൊഴിലാളി നേതാവുമാണ്. 2001ല്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നുദിവസത്തെ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ശനിയാഴ്ച വൈകീട്ട് നടക്കും. പൊതുസമ്മേളനം സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് 41 അംഗ ജില്ലാകമ്മറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കടകംപള്ളി സുരേന്ദ്രന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 38 സംസംസ്ഥാനസമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. കെ എസ് സുനില്‍കുമാര്‍ , എം ജി മീനാംബിക, ആര്‍ രാമു, ടി കെ മുരളി, പുത്തന്‍കട വിജയന്‍ എന്നിവര്‍ ജില്ലാ മമ്മറ്റിയിലേക്ക പുതുതായി തെരഞ്ഞെടുക്കപ്പെട്ടു.

deshabhimani news

2 comments:

  1. സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി കടകംപള്ളി സുരേന്ദ്രനെയും വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട് 39 അംഗ ജില്ലാകമ്മറ്റിയേയും 36 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും ജില്ലാസമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

    ReplyDelete
  2. സി പി എം നെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെയാണ്‌ സമ്മേളനത്തിന്റെ പ്രവര്ത്തന റിപ്പോര്‍ട്ടും ചര്‍ച്ചയുടെ തല്‍സമയ വിവരങ്ങളും അടങ്ങിയ സുപ്രധാന വാര്‍ത്തകള്‍ കിട്ടുന്നത് . ഈ മാധ്യമക്കാര്‍ ആരും തന്നെ സമ്മേളനപ്രതിനിധികള്‍ അല്ല താനും , പിന്നെ എവിടന്നു വാര്‍ത്തകള്‍ കിട്ടുന്നു .... കുത്തക മാധ്യമങ്ങളുടെ എച്ചില്‍ നക്കുന്ന തന്തക്കുപിറക്കാത്ത ഏതോ നായിന്റെ മോന്‍ സമ്മേളന വാര്‍ത്തകള്‍ ചോര്‍ത്തി കൊടുക്കുന്നുണ്ട് . അവനെ അടിയന്തിരമായും പാര്‍ട്ടി കണ്ടെതെണ്ടാതുന്ദ് ,പാര്‍ട്ടിയുടെ ചോറും തിന്നു അതിനെ മുപ്പത് വെള്ളി കാശിനു ഒറ്റി കൊടുക്കുന്നവന്‍ എതവനയാലും അവനെ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. വരാനിരിക്കുന്ന സമ്മേളനങ്ങളില്‍ ഇത്തരം ചെയ്തികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ അത്യന്തപെക്ഷിതമാണ്‌ ഇത് .

    ReplyDelete