യു പി എയില്‍ കോണ്‍ഗ്രസ് (ഐ)യും രണ്ടാമത്തെ വലിയ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തകരുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ കുറെനാളുകളായി തുടരുന്ന ശീതസമരം പരസ്യപ്രസ്താവനകളുടെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുളള തൃണമൂല്‍ കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമബംഗാളില്‍നിന്നുള്ള കോണ്‍ഗ്രസ് (ഐ) എം പിയായ ദീപാദാസ് മുന്‍ഷി ഒരു പൊതുയോഗത്തില്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് കാട്ടുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് (ഐ) റാലി നടത്തിയത്. തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് (ഐ) കമ്മ്യൂണിസ്റ്റുകാരുമായി കൈകോര്‍ക്കുകയാണെന്ന് മമതാ ബാനര്‍ജി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു ദീപാദാസ് മുന്‍ഷിയുടേത്.
ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഒരു പൊട്ടിത്തെറിയുടെ വക്കിലേക്കെത്തിച്ചത് കൊല്‍ക്കത്തയിലെ ഇന്ദിരാഭവന്റെ പേരുമാറ്റി വിപ്ലവകവി ക്വാസി നസ്‌റൂള്‍ ഇസ്‌ലാമിന്റെ പേര് നല്‍കിയ മമതയുടെ നടപടിയാണ് ഇടതുമുന്നണി ഭരണകാലത്തുപോലും ഉണ്ടാകാതിരുന്ന നടപടി കോണ്‍ഗ്രസ് (ഐ)യെ ശരിക്കും ചൊടിപ്പിച്ചു. ഇന്ദിരാഗാന്ധി ദേശീയ നേതാവ് മാത്രമായിരുന്നില്ല, ഒരുകാലത്ത് മമതയുടെ കൂടി നേതാവായിരുന്നുവെന്ന വസ്തുത ഓര്‍ക്കണമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് (ഐ) വക്താവ് മനിഷ് തിവാരി പ്രതികരിച്ചത്.
ചെറുകിട വ്യാപാരമേഖലയിലെ വിദേശനിക്ഷേപം, ലോക്പാല്‍ ബില്‍, പെട്രോള്‍ വിലവര്‍ധന തുടങ്ങിയ പ്രശ്‌നങ്ങളില്‍ യു പി എ ഗവണ്‍മെന്റിനെതിരായ നിലപാടാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും സ്വീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നിയമസഭാ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നേടിയ വന്‍വിജയമാണ് കോണ്‍ഗ്രസ് (ഐ) ക്കെതിരെ തിരിയാന്‍ മമതയ്ക്ക് ധൈര്യംപകര്‍ന്നത്.
അതേസമയം മമതയുടെ ഭീഷണിയെ നേരിടാന്‍ കോണ്‍ഗ്രസ് (ഐ)യും നീക്കങ്ങള്‍ ആരംഭിച്ചു. 22 അംഗങ്ങളുള്ള മുലായംസിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് (ഐ) നടത്തുന്നു. അഞ്ച് അംഗങ്ങളുള്ള അജിത്‌സിംഗിന്റെ രാഷ്ട്രീയ ലോക്ദളിനെ യു പി എയില്‍ ഉള്‍പ്പെടുത്തി ഭൂരിപക്ഷം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഗവണ്‍മെന്റിനിപ്പോഴും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. നിര്‍ണായക ഘട്ടങ്ങളില്‍ എസ് പി, ബി എസ് പി, ആര്‍ ജെ ഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ യു പി എ മാറിമാറി തേടിയിട്ടുണ്ട്. എന്നാല്‍ മമത യു പി എ വിട്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും എന്നുള്ളതിനാലാണ് എസ് പിയുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്.
ആസന്നമായിരിക്കുന്ന യു പി നിയമസഭാ തിരഞ്ഞെടുപ്പാണ് എസ് പിയുമായി അടുക്കുന്നതിന് കോണ്‍ഗ്രസ് (ഐ)ക്ക് ഇപ്പോഴുള്ള പ്രതിബന്ധം. യു പിയില്‍ നഷ്ടസ്വാധീനം തിരിച്ചുപിടിക്കാന്‍ യത്‌നിക്കുന്ന രാഹുല്‍ഗാന്ധി പ്രാദേശിക കക്ഷികള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിനുശേഷം യു പി യില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടായാല്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ എസ് പിയെ സഹായിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് (ഐ) നല്‍കിയിട്ടുണ്ട്.
janayugom 050112
യു പി എയില്‍ കോണ്‍ഗ്രസ് (ഐ)യും രണ്ടാമത്തെ വലിയ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തകരുന്നു. ഇരുപാര്‍ട്ടികളും തമ്മില്‍ കുറെനാളുകളായി തുടരുന്ന ശീതസമരം പരസ്യപ്രസ്താവനകളുടെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുളള തൃണമൂല്‍ കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമബംഗാളില്‍നിന്നുള്ള കോണ്‍ഗ്രസ് (ഐ) എം പിയായ ദീപാദാസ് മുന്‍ഷി ഒരു പൊതുയോഗത്തില്‍ പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് കാട്ടുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് (ഐ) റാലി നടത്തിയത്. തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് (ഐ) കമ്മ്യൂണിസ്റ്റുകാരുമായി കൈകോര്‍ക്കുകയാണെന്ന് മമതാ ബാനര്‍ജി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനക്കുള്ള മറുപടിയായിരുന്നു ദീപാദാസ് മുന്‍ഷിയുടേത്.
ReplyDeleteയുപിഎ ഗവണ്‍മെന്റിനെ നയിക്കുന്ന കോണ്‍ഗ്രസും യുപിഎയിലെ പ്രധാന ഘടക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് രൂക്ഷമായി. ചെറുകിട വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിലും ലോക്പാല്‍ ബില്ല് വിഷയത്തിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ReplyDeleteപശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി തൃണമൂലിനെതിരെ രംഗത്തുവന്നതാണ് പുതിയ പ്രശ്നം. കോണ്‍ഗ്രസ് സിപിഐ എമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. വിദേശ നിക്ഷേപ പ്രശ്നത്തിലും ലോക്പാല്‍ ചര്‍ച്ചയിലും തൃണമൂല്‍ ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിച്ചതെന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ ദീപ ദാസ്മുന്‍ഷി പ്രതികരിച്ചു. ബംഗാളിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനാസ് ബുനിയയും മമതാ ബാനര്‍ജിക്കെതിരെ രംഗത്തുവന്നു. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ അനാവശ്യമായി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ് മമതയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കാര്‍ഷിക മേഖലയിലെ സംസ്ഥാന ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലാണ് നേതാക്കള്‍ തൃണമൂലിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മമതാ ബാനര്‍ജി നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിലെ ജലസേചന മന്ത്രിയാണ് മനാസ് ബുനിയ