വയനാട്ടില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം കുന്നിയൂര്‍ വെങ്കിട സുബ്ബയ്യന്‍ (55) ആണ് വ്യാഴാഴ്ച ജീവനൊടുക്കിയത്. ഉച്ചയോടെ പാക്കം സ്രാമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയായിരുന്നു. ഒരേക്കര്‍ സ്ഥലമുള്ള വെങ്കിട സുബ്ബയ്യന്‍ പുല്‍പ്പള്ളി കനറ ബാങ്കില്‍നിന്ന് 25,000 രൂപ കാര്‍ഷിക വായ്പയെടുത്തിരുന്നു. ഇഞ്ചിയും കപ്പയും കൃഷിചെയ്തിരുന്ന സുബ്ബയ്യന്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമ്പലവയല്‍ പഞ്ചായത്തിലെ കോട്ടൂര്‍ നാലംപിലാവ് ലക്ഷ്മണന്‍ (46) ആണ് വയനാട്ടില്‍ വ്യാഴാഴ്ച മരണംവരിച്ച രണ്ടാമത്തെ കര്‍ഷകന്‍ . ബുധനാഴ്ച വിഷംകഴിച്ച ഇയാള്‍ വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ഇഞ്ചി, വാഴ പാട്ടക്കൃഷിക്കാരനായിരുന്നു. കൃഷിക്കായി ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തിരുന്നു. കാര്‍ഷിക തകര്‍ച്ച മൂലം കടക്കെണിയിലായതിനെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ഭാര്യ: ഇന്ദിര. മക്കള്‍ : രജനി, രഞ്ജിത്. മരുമകന്‍ : പ്രശാന്ത്.
കവുങ്ങ് കര്‍ഷകനായ കാസര്‍കോട് ഒടയംചാല്‍ നായ്ക്കയം തട്ടിലെ ചെറുവള്ളിയില്‍ സ്റ്റീഫന്‍ (50) വ്യാഴാഴ്ച രാവിലെ വീട്ടില്‍ ആസിഡ് കഴിച്ചുമരിച്ചു. ജപ്തി നടപടി ഭയന്നാണ് സ്റ്റീഫന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഒടയംചാല്‍ ശാഖയില്‍നിന്ന് കാര്‍ഷിക- കാര്‍ഷികേതര വായ്പയായി 60,000 രൂപ എടുത്തിരുന്നു. ഇഎംഎസ് ഭവന പദ്ധതിയില്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് കഴിഞ്ഞവര്‍ഷം വീട് അനുവദിച്ചു. ആദ്യ ഗഡുവായി 23,000 രൂപ കിട്ടി. പണി പൂര്‍ത്തിയായ ശേഷം ബാക്കി തുകയ്ക്ക് പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഭരണമാറ്റത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതിനാല്‍ പണം അനുവദിക്കാനായില്ല. ബുധനാഴ്ചയും സ്റ്റീഫന്‍ പഞ്ചായത്ത് ഓഫീസിലെത്തിയതാണ്. സ്വകാര്യ വ്യക്തി നടത്തിയ ചിട്ടിയുടെ കുടിശ്ശിക 25,000 രൂപ ബുധനാഴ്ച അടയ്ക്കേണ്ടതായിരുന്നു. ബ്ലേഡുകാരില്‍നിന്നും മറ്റുമായി വാങ്ങിയ പണത്തിന്റെ പലിശയും കുടിശ്ശികയുണ്ട്. ഭാര്യ: ബീന. മക്കള്‍ : സിബി സ്റ്റീഫന്‍ , സ്റ്റെഫി സ്റ്റീഫന്‍ , സെല്‍വി സ്റ്റീഫന്‍ . സംസ്കാരം നടത്തി. വിലയിടിവും വിളനാശവും കാരണം കടക്കെണിയിലായ കര്‍ഷകര്‍ മരണത്തില്‍ അഭയം തേടുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്. കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല.
deshabhimani 061211
കടക്കെണിയെ തുടര്‍ന്ന് വയനാട്ടില്‍ രണ്ടു കര്‍ഷകരും കാസര്‍കോട്ട് ഒരാളും ജീവനൊടുക്കി. ഇതോടെ, കടബാധ്യത കാരണം കഴിഞ്ഞ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 27 ആയി. ഇതില്‍ 12 പേര്‍ വയനാട്ടിലാണ്.
ReplyDelete