മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 15 മുസ്ലിംലീഗുകാര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ പ്രതിക്കൂട്ടിലായത് പാര്‍ടിയുടെ സംസ്ഥാന നേതൃത്വം. അക്രമത്തിനു വഴിയൊരുക്കിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും നേതൃത്വത്തിനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ലീഗിന്റെ അക്രമരാഷ്ട്രീയത്തിനും അധികാര ഗര്‍വിനുമുള്ള തിരിച്ചടികൂടിയായി കോടതിവിധി വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിന് കൂട്ടമായി ശിക്ഷിക്കപ്പെടുന്നത് ആദ്യമാണ്. ജാള്യം മറയ്ക്കാന്‍ , കേസില്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ പ്രതികളല്ലെന്ന ദുര്‍ബലമായ വാദമാണ് ലീഗ് നേതൃത്വം ഉയര്‍ത്തുന്നത്.
ക്രൂരമായ മര്‍ദനത്തിന് ഇരയായ ഏഷ്യാനെറ്റിന്റെ അന്നത്തെ റിപ്പോര്‍ട്ടര്‍ വി എം ദീപയും ക്യാമറാമാന്‍ കെ പി രമേഷും അടക്കമുള്ളവര്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം അവര്‍ കോടതി മുമ്പാകെ അറിയിക്കുകയുംചെയ്തു. ചാനല്‍ ദൃശ്യങ്ങളും ഫോട്ടോകളും സംസാരിക്കുന്ന തെളിവാണ്. പ്രതികളുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതായി കോടതി വിധിന്യായത്തില്‍ പറയുന്നു.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് സജീവമായി ഉയര്‍ന്ന 2004ല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുത്തതാണ് ലീഗുകാരെ പ്രകോപിപ്പിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചാനല്‍ ഓഫീസില്‍വന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ ജനങ്ങളെ അറിയിച്ചതാണ് ലീഗുകാരെ വിറളി പിടിപ്പിച്ചത്. വാര്‍ത്ത നല്‍കിയാല്‍ അനുഭവം ഇതായിരിക്കുമെന്ന മുന്നറിയിപ്പും ആക്രമണത്തിലൂടെ നല്‍കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ആക്രമിക്കപ്പെട്ടേക്കും എന്ന ആശങ്കയുണ്ടായിരുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ലീഗുകാര്‍ ഇരച്ചുകയറി ആക്രമണം നടത്തുമ്പോള്‍ പൊലീസ് നിഷ്ക്രിയമായിരുന്നു.
ആറുവര്‍ഷത്തിനുശേഷവും മാധ്യമപ്രവര്‍ത്തകരോടുള്ള ലീഗിന്റെ സമീപനം മാറിയിട്ടില്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്ത കൊടുത്ത ഇന്ത്യാവിഷന്‍ , റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്കെതിരെ കേസുകൊടുക്കുമെന്ന് അടുത്തകാലത്താണ് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. ലീഗിനെതിരെ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ,ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിച്ചതിന്റെ ജീവനുള്ള തെളിവുകള്‍ പുറത്തുവിട്ടതാണ് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള ശ്രമവും നടന്നു. മാധ്യമധര്‍മവും അഭിപ്രായ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം ഉദ്ഘോഷിക്കുന്ന യുഡിഎഫ് നേതൃത്വവും കോടതി വിധിയെക്കുറിച്ച് അഭിപ്രായം പറയേണ്ടിവരും.
മാതൃകാപരം ഈ വിധി
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ ഇത്രയധികംപേര്‍ക്ക് ശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്ത് ആദ്യം. അതുകൊണ്ടുതന്നെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വി ദിലീപിന്റെ വിധി ദേശീയശ്രദ്ധ ആകര്‍ഷിക്കുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണ പരിപാടി റിപ്പോര്‍ട്ട്ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അഴിയ്ക്കുള്ളിലാകുമ്പോള്‍ വിധി ചരിത്രത്തില്‍ നിര്‍ണായകസ്ഥാനം നേടുന്നു.
സ്വതന്ത്രവും സുരക്ഷിതവുമായ മാധ്യമ പ്രവര്‍ത്തനം ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്വമാണെന്ന സന്ദേശം വിധി പകര്‍ന്നു നല്‍കുന്നുണ്ടെന്ന് അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഇതിനുമുമ്പും നിരവധി തവണ കൈയേറ്റമുണ്ടായിട്ടുണ്ട്. എങ്കിലും ഇത്തരമൊരു ശിക്ഷാവിധിയിലേക്ക് എത്തുന്നത് ഇതാദ്യം. ഒരു സംസ്ഥാന മന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ പാര്‍ടി പ്രവര്‍ത്തകരാണ് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വളരെ ഗൗരവമായി കാണേണ്ട പ്രശ്നത്തില്‍ അതേ വികാരം ഉള്‍ക്കൊണ്ടുള്ള വിധിയാണുണ്ടായത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ കോടതിക്കായി എന്നത് സ്വാഗതാര്‍ഹമാണ്. മാധ്യമപ്രവര്‍ത്തകര്‍ പാര്‍ടി പ്രവര്‍ത്തകരുടെ കൈയേറ്റത്തിന് ഇരയാകുന്നത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ക്കുണ്ടെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
തങ്ങള്‍ക്കിഷ്ടമില്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവരെ കായികമായി നേരിടുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കാന്‍ സഹായകരമാകുന്ന നല്ല വിധിയാണിതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തന്‍ കെ എം റോയി പറഞ്ഞു. കണ്‍മുന്നില്‍ കാണുന്നത് എഴുതുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍ . അത് തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നതിന്റെ പേരില്‍ അവര്‍ ആക്രമിക്കപ്പെടുന്നത് ആശാസ്യമല്ല. സമൂഹത്തില്‍ പല മാധ്യമ സ്ഥാപനങ്ങളുമുണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായ നിലപാടുകളുമുണ്ടാകും. എന്നാല്‍ , അതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ സാധിക്കണം. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ കൈയേറ്റത്തിനിറങ്ങിപ്പുറപ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പായി വേണം ഈ വിധിയെ കാണാനെന്നും കെ എം റോയി പറഞ്ഞു.
deshabhimani 060112
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ 15 മുസ്ലിംലീഗുകാര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ പ്രതിക്കൂട്ടിലായത് പാര്‍ടിയുടെ സംസ്ഥാന നേതൃത്വം. അക്രമത്തിനു വഴിയൊരുക്കിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും നേതൃത്വത്തിനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ലീഗിന്റെ അക്രമരാഷ്ട്രീയത്തിനും അധികാര ഗര്‍വിനുമുള്ള തിരിച്ചടികൂടിയായി കോടതിവിധി വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിന് കൂട്ടമായി ശിക്ഷിക്കപ്പെടുന്നത് ആദ്യമാണ്. ജാള്യം മറയ്ക്കാന്‍ , കേസില്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ പ്രതികളല്ലെന്ന ദുര്‍ബലമായ വാദമാണ് ലീഗ് നേതൃത്വം ഉയര്‍ത്തുന്നത്.
ReplyDelete