ഇരിട്ടി: ആറളം വന്യ ജീവി സങ്കേതത്തില്‍ മൂന്ന് ദിവസങ്ങളായി നടന്ന ചിത്രശലഭ നിരീക്ഷ ക്യാമ്പില്‍ അത്യപൂര്‍വ ഇനങ്ങളില്‍ പെട്ട എട്ട് ചിത്രശലഭങ്ങളെക്കൂടി കണ്ടെത്തി. സദാ ചുറ്റിത്തിരിയല്‍ ശീലമാക്കിയ മഞ്ഞപ്പൊന്തച്ചിറ്റന്‍ ഇനം ശലഭങ്ങളാണിതില്‍ മുഖ്യം. വരയന്‍ ആല്‍ബട്രോസ്, പാണ്ടന്‍ നീലാംബരി, തമിര്‍ തെളിനീര്‍നീലി, കാട്ടുതെളിനീര്‍നീലി, നീലാംബരി, വരയനാര, കാട്ടുവരയനാര എന്നിവയാണ് ആറളത്ത് ഗവേഷകര്‍ സ്ഥിരീകരിച്ച മറ്റിനം ശലഭങ്ങള്‍ . സാങ്ച്വറിയിലെ ചീങ്കണ്ണി, ഉരുട്ടിപ്പുഴയോരങ്ങളില്‍ ആയിരക്കണക്കിന് ചിത്രശലഭങ്ങളുടെ കുട്ടം ചേരലും 84 അംഗ ഗവേഷക സംഘം നിരീക്ഷിച്ചു.
പീറിഡേ വംശത്തില്‍ പെട്ട ആല്‍ബട്രോസ് ശലഭങ്ങളുടെ ദേശാടനം കണ്ടെത്തുന്നതിന് പുറമെ ഇക്കുറി ശലഭ വൈവിധ്യവും നിരീക്ഷണ വിധേയമായി. 234 ഇനം ചിത്രശലഭങ്ങളുടെ കേന്ദ്രമെന്ന് കഴിഞ്ഞ 10 വര്‍ഷത്തെ പഠനങ്ങള്‍ വഴി ആറളം പ്രകൃതി പുസ്തകത്തില്‍ ഇടം നേടി. ഏറ്റവുമധികം ശലഭവൈിധ്യമുള്ള സംരക്ഷിത വനമേഖലയെന്ന നിലക്കും ഇനി ആറളം അറിയപ്പെടുമെന്ന് ഗവേഷകസംഘം അറിയിച്ചു. റിപ്പോര്‍ട്ട് ഉടന്‍ വനം വന്യ ജീവി വിഭാഗത്തിന് സമര്‍പ്പിക്കും. ഡോ. ജാഫര്‍ പലോട്ട്, വി സി ബാലകൃഷ്ണന്‍ , ബാലകൃഷ്ണന്‍ വളപ്പില്‍ , ഡോ. കലേഷ്, ബാബു കാമ്പ്രത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ പ്രമുഖ ശലഭ നിരീക്ഷകര്‍ ആറളത്ത് ഇത്തവണയും പഠനവും ഗവേഷണവും പൂര്‍ത്തീകരിച്ചത്.
deshabhimani 160112
ആറളം വന്യ ജീവി സങ്കേതത്തില്‍ മൂന്ന് ദിവസങ്ങളായി നടന്ന ചിത്രശലഭ നിരീക്ഷ ക്യാമ്പില്‍ അത്യപൂര്‍വ ഇനങ്ങളില്‍ പെട്ട എട്ട് ചിത്രശലഭങ്ങളെക്കൂടി കണ്ടെത്തി. സദാ ചുറ്റിത്തിരിയല്‍ ശീലമാക്കിയ മഞ്ഞപ്പൊന്തച്ചിറ്റന്‍ ഇനം ശലഭങ്ങളാണിതില്‍ മുഖ്യം. വരയന്‍ ആല്‍ബട്രോസ്, പാണ്ടന്‍ നീലാംബരി, തമിര്‍ തെളിനീര്‍നീലി, കാട്ടുതെളിനീര്‍നീലി, നീലാംബരി, വരയനാര, കാട്ടുവരയനാര എന്നിവയാണ് ആറളത്ത് ഗവേഷകര്‍ സ്ഥിരീകരിച്ച മറ്റിനം ശലഭങ്ങള്‍ . സാങ്ച്വറിയിലെ ചീങ്കണ്ണി, ഉരുട്ടിപ്പുഴയോരങ്ങളില്‍ ആയിരക്കണക്കിന് ചിത്രശലഭങ്ങളുടെ കുട്ടം ചേരലും 84 അംഗ ഗവേഷക സംഘം നിരീക്ഷിച്ചു
ReplyDelete