Thursday, January 19, 2012

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച സര്‍ക്കാര്‍ കണക്കിലും താഴേക്കെന്ന് ലോകബാങ്ക്

ഇന്ത്യയുടെ വളര്‍ച്ച ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ കണക്കാക്കിയതിലും കുറവായിരിക്കുമെന്ന് ലോകബാങ്ക്്. 2011-12 സാമ്പത്തികവര്‍ഷം ഇന്ത്യയടക്കമുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) 6.8 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പുറത്തുവിട്ട "ആഗോള സാമ്പത്തിക സാധ്യതകള്‍" റിപ്പോര്‍ട്ട് പറയുന്നു. ഏഴുമുതല്‍ 7.5 ശതമാനംവരെ ജിഡിപി വളര്‍ച്ചയുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2010-11ല്‍ 8.5 ശതമാനമായിരുന്നു രാജ്യത്ത് സാമ്പത്തിക വളര്‍ച്ച. ഈവര്‍ഷം ഇത് 6.8 ശതമാനമാകുമെന്നു പറയുന്ന ലോകബാങ്ക് 2012-13ലും ഈ അവസ്ഥ തുടരുമെന്നും പറയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആഭ്യന്തര നയവൈകല്യവും പരിഷ്കാരത്തിലെ അനിശ്ചിതത്വവും സമ്പദ്ഘടനയുമായി ഏറ്റുമുട്ടുകയാണെന്ന് ലോകബാങ്ക് പറഞ്ഞു. സാമ്പത്തിക പരിഷ്കാരത്തിന് ശക്തിപോരെന്ന ലോകബാങ്ക് വാദമാണിത് കാണിക്കുന്നത്.
പരിഷ്കാരത്തിലെ കാലതാമസവും അനിശ്ചിതത്വവും നിക്ഷേപത്തെയും ബാധിക്കുന്നതായാണ് കണക്ക്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഗോള സമ്പദ്ഘടന ഇനിയും ക്ഷീണിക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. 2011-12ല്‍ ആഗോള സാമ്പത്തികരംഗത്ത് 2.5 ശതമാനമാണ് വളര്‍ച്ച കണക്കാക്കുന്നത്. ഈവര്‍ഷം 3.6 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ്് മുമ്പ് കണക്കാക്കിയിരുന്നത്. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും തകര്‍ച്ചയുണ്ടാകും. വന്‍ ശക്തികള്‍ക്ക് ഈവര്‍ഷം 1.4 ശതമാനംമാത്രമാണ് വളര്‍ച്ചയുണ്ടാകുക. ഇതില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മൈനസ് 0.3 ശതമാനമായി കൂപ്പുകുത്തും. മറ്റു മേഖലകളില്‍ 2.1 ശതമാനമായിരിക്കും. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച 5.4 ശതമാനം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില 2012ല്‍ വന്‍തോതില്‍ കുറയുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ആവശ്യകത കുറയുന്നതും ഉല്‍പ്പാദനം കൂടുന്നതുമാണ് അരി, ഗോതമ്പ് പോലുള്ള വസ്തുക്കളുടെ വിലകുറയാന്‍ ഇടയാക്കുക. ലഭ്യത കൂടുന്നതിനാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില 11 ശതമാനം കുറയും. ഭക്ഷ്യ എണ്ണ, കാപ്പി, ചായ എന്നിവയുടെ വിലയും കുറയും. പരുത്തി, റബര്‍ പോലെ വ്യാവസായിക ആവശ്യത്തിനുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില 30 ശതമാനംവരെ ഇടിയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

deshabhimani 190112

1 comment:

  1. ഇന്ത്യയുടെ വളര്‍ച്ച ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ കണക്കാക്കിയതിലും കുറവായിരിക്കുമെന്ന് ലോകബാങ്ക്്. 2011-12 സാമ്പത്തികവര്‍ഷം ഇന്ത്യയടക്കമുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) 6.8 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പുറത്തുവിട്ട "ആഗോള സാമ്പത്തിക സാധ്യതകള്‍" റിപ്പോര്‍ട്ട് പറയുന്നു. ഏഴുമുതല്‍ 7.5 ശതമാനംവരെ ജിഡിപി വളര്‍ച്ചയുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. 2010-11ല്‍ 8.5 ശതമാനമായിരുന്നു രാജ്യത്ത് സാമ്പത്തിക വളര്‍ച്ച. ഈവര്‍ഷം ഇത് 6.8 ശതമാനമാകുമെന്നു പറയുന്ന ലോകബാങ്ക് 2012-13ലും ഈ അവസ്ഥ തുടരുമെന്നും പറയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ആഭ്യന്തര നയവൈകല്യവും പരിഷ്കാരത്തിലെ അനിശ്ചിതത്വവും സമ്പദ്ഘടനയുമായി ഏറ്റുമുട്ടുകയാണെന്ന് ലോകബാങ്ക് പറഞ്ഞു. സാമ്പത്തിക പരിഷ്കാരത്തിന് ശക്തിപോരെന്ന ലോകബാങ്ക് വാദമാണിത് കാണിക്കുന്നത്.

    ReplyDelete