സിപിഐ എം ജില്ലാ സമ്മേളന സമാപന പ്രകടനത്തിന്റെ പേരില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് പ്രതിഷേധിച്ചു.
വന്‍ ജനപിന്തുണയോടെ സമ്മേളനം ചരിത്രമാക്കിയതില് അസൂയാലുക്കളായ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദഫലമായാണ് ജില്ലാ പൊലീസ് മേധാവി കള്ളക്കേസെടുത്തതെന്നു വേണം സംശയിക്കാന്‍ . സമ്മേളനത്തിനു സമാപനംകുറിച്ച് 15000 ചുവപ്പ് വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ചും ബഹുജന പ്രകടനവും നടത്തുന്ന തടക്കം കാര്യങ്ങള്‍ പൊലീസുമായി നേതാക്കള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണമുണ്ടാക്കിയത്. നിയമാനുസൃത അനുവാദം വാങ്ങിയ സമ്മേളനത്തിനെതിരെയാണ് ജില്ലാ പൊലീസ് മേധാവി ബാഹ്യശക്തികളുടെ സമ്മര്‍ദത്തിനുവഴങ്ങി കേസെടുത്തത്.
ഒക്ടോബര്‍ രണ്ടിന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ കോണ്‍ഗ്രസ് ഐ നടത്തിയ പ്രകടനമുള്‍പ്പെടെയുള്ള പരിപാടികളും ക്രിസ്മസ് ആഘോഷവും അനുവാദം വാങ്ങാതെയാണ് നടത്തിയത്. അതിനെതിരെ പെറ്റി കേസുപോലുമില്ല. സിപിഐ എമ്മിന് ഇതൊന്നും പുത്തരിയല്ലെന്ന് ജില്ലാ പൊലീസ് മേധാവി മനസിലാക്കണം. നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് പാര്‍ടിയെ അടിച്ചമര്‍ത്താമെന്ന് വ്യാമോഹിക്കുകയും വേണ്ട. നേതാക്കളുടെ പേരില്‍ കള്ളക്കേസെടുത്ത് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ മുമ്പും ചില പൊലീസ് മേധാവികള്‍ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ, പരാജയപ്പെട്ടതാണ് ചരിത്രം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇത്തരം ഏകപക്ഷീയ നടപടിക്കെതിരെ ബഹുജനാഭിപ്രായം ഉയര്‍ന്നുവരണമെന്നും പി ജയരാജന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 190112
സിപിഐ എം ജില്ലാ സമ്മേളന സമാപന പ്രകടനത്തിന്റെ പേരില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് പ്രതിഷേധിച്ചു.
ReplyDeleteവന്‍ ജനപിന്തുണയോടെ സമ്മേളനം ചരിത്രമാക്കിയതില് അസൂയാലുക്കളായ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദഫലമായാണ് ജില്ലാ പൊലീസ് മേധാവി കള്ളക്കേസെടുത്തതെന്നു വേണം സംശയിക്കാന്‍ . സമ്മേളനത്തിനു സമാപനംകുറിച്ച് 15000 ചുവപ്പ് വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന മാര്‍ച്ചും ബഹുജന പ്രകടനവും നടത്തുന്ന തടക്കം കാര്യങ്ങള്‍ പൊലീസുമായി നേതാക്കള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണമുണ്ടാക്കിയത്. നിയമാനുസൃത അനുവാദം വാങ്ങിയ സമ്മേളനത്തിനെതിരെയാണ് ജില്ലാ പൊലീസ് മേധാവി ബാഹ്യശക്തികളുടെ സമ്മര്‍ദത്തിനുവഴങ്ങി കേസെടുത്തത്.