സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും റിക്രൂട്ട്മെന്റ് മരവിപ്പിച്ച നടപടി പിന്‍വലിക്കുക, ഉത്തേജക പാക്കേജുകളുടെ സൗജന്യം പറ്റുന്ന കോര്പറേറ്ററുകള് ലേ ഓഫ് പ്രഖ്യാപിക്കില്ലെന്നും വിആര്‍എസ് പ്രഖ്യാപിക്കില്ലെന്നും ഉറപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയനിധിക്ക് ആവശ്യമായ പണം കേന്ദ്രം അനുവദിക്കുക, മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ മുന്നോട്ടുവച്ചു. പൊതുമേഖലയെ ശക്തിപ്പെടുത്തി ഓഹരിവില്‍പ്പന ഉടന്‍ നിര്‍ത്തിവയ്ക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ കൈവശമുള്ള മിച്ചധനം രോഗാതുരസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും ആധുനികവല്‍ക്കരണത്തിനും ഉപയോഗിക്കുക, ഓഹരി വില്‍പ്പനയിലൂടെയുള്ള വിഭവസമാഹരണത്തിന് പകരം ബാങ്കുകളില്‍നിന്നും ധനസ്ഥാപനങ്ങളില്‍നിന്നും കടമെടുക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങളെ അനുവദിക്കുക, വര്‍ധിച്ച പണപ്പെരുപ്പനിരക്കും സാമൂഹ്യസുരക്ഷയും കണക്കിലെടുത്ത് പിഎഫ് പലിശ നിരക്ക് വര്‍ധിപ്പിക്കുക, പത്ത് തൊഴിലാളികളില്‍ അധികമുള്ള എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് പിഎഫ് നിര്‍ബന്ധമാക്കുക, തൊഴിലുടമയുടെ പിഎഫ് വിഹിതം വര്‍ധിപ്പിച്ച് മിനിമം തൊഴിലാളി പെന്ഷന് ഉറപ്പ് വരുത്തുക, എല്ലാവര്ക്കും പെന്ഷന് കിട്ടുമെന്ന് ഉറപ്പാക്കുക, മിനിമം കൂലി പതിനായിരം രൂപയായി നിജപ്പെടുത്തുക, ഇറക്കുമതിചെയ്യുന്ന വൈദ്യുതി ഉപകരണങ്ങള്‍ക്ക് ഡ്യൂട്ടി ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് നികുതി ഏര്‍പ്പെടുത്തുക, പണക്കാരില്‍നിന്ന് കൂടുതല്‍ നികുതി ചുമത്തുക, ഇരുമ്പയിര് കയറ്റുമതിക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുക, മൂന്ന് ലക്ഷം കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ചു.
deshabhimani 170112
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കണമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു. സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് മാത്രം പറയുന്നത് യഥാര്‍ഥ സാമ്പത്തികസ്ഥിതി മനസ്സിലാക്കാന്‍ ഉപകരിക്കില്ല. പൊതുബജറ്റിന് മുന്നോടിയായി ധനമന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തൊഴിലാളിസംഘടനാ നേതാക്കള്‍ സംയുക്തമായി മന്ത്രിയെകണ്ട് ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി തൊഴിലാളിസംഘടനകള്‍ക്ക് നല്കിയ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പില്‍ 2005 മുതലുള്ള സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് മൂന്ന് പേജോളം പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ , തൊഴില്വളര്ച്ചയെക്കുറിച്ച് ഒരിടത്തും പരാമര്‍ശിക്കുന്നില്ലെന്ന് പ്രതിനിധിസംഘത്തിലുണ്ടായിരുന്ന സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, എഐസിസിടിയു, യുടിയുസി, ടിയുസിസി, എല്‍പിഎഫ്, സേവ എന്നീ സംഘടനകളുടെ പ്രതിനിധികളും നോര്‍ത്ത് ബ്ലോക്കില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ReplyDelete