Friday, January 6, 2012

പാര്‍ടി ഓഫീസും ക്ലബ്ബും തകര്‍ത്തു മാങ്ങാട് ലീഗ്- എന്‍ഡിഎഫ് അഴിഞ്ഞാട്ടം

ഉദുമ: മാങ്ങാട്, അരമങ്ങാനം പ്രദേശങ്ങളില്‍ മുസ്ലിംലീഗ്- എന്‍ഡിഎഫ് വ്യാപകമായി അക്രമം അഴിച്ചുവിട്ടു. രണ്ട് സിപിഐ എം നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബ്രാഞ്ച് ഓഫീസും ക്ലബ്ബും മോട്ടോര്‍ബൈക്കും കടയും തകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് ഭീകരാന്തരീക്ഷമുണ്ടാക്കി ലീഗ്- എന്‍ഡിഎഫ് ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. ഗുരുതരമായി പരിക്കേറ്റ സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റിയംഗം മാങ്ങാട്ടെ എം ബി ബാലചന്ദ്രന്‍ (38), മീത്തല്‍ മാങ്ങാട് ബ്രാഞ്ച് സെക്രട്ടറി മാങ്ങാട്ടെ കെ എം സുധാകരന്‍ (38) എന്നിവരെ മംഗളൂരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ബൈക്കുകളും സിപിഐ എം അരമങ്ങാനം ബ്രാഞ്ച് ഓഫീസും റെഡ്സ്റ്റാര്‍ ക്ലബ്ബും പ്രവര്‍ത്തിക്കുന്ന ഇ എം എസ് ഭവന്‍ , അമരാവതി ക്ഷേത്രത്തിന് സമീപത്തെ നാരായണന്റെ കടയുടെ മുന്‍ വശത്തെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ എന്നിവയാണ് തകര്‍ത്തത്.

ഉദുമയില്‍നിന്ന് രാത്രി ഏഴരക്ക് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് ബാലചന്ദ്രനെയും സുധാകരനെയും ചോയിച്ചിങ്കല്ലില്‍ വച്ച് ആക്രമിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് മാരകായുധങ്ങളുമായി ആക്രമിച്ചു. ഇതിനിടെ സോഡാകുപ്പി പൊട്ടിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. ബോധരഹിതരായി റോഡില്‍ വീണ ഇരുവരെയും ഇതുവഴി വന്ന മറ്റു വാഹനയാത്രക്കാര്‍ കാസര്‍കോട് സ്വകാര്യശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും മംഗളൂരുവില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി എട്ടോടെയാണ് മാങ്ങാട്, മീത്തല്‍ മാങ്ങാട്, ചോയിച്ചുങ്കല്ല്, അരമങ്ങാനം പ്രദേശത്തെ നൂറോളം വരുന്ന മുസ്ലിംലീഗ്- എന്‍ഡിഎഫ് സംഘം അരമങ്ങാനത്തെ ഇ എം എസ് ഭവനും കടയും തകര്‍ത്തത്. സംഘത്തിന്റെ പരക്കെയുള്ള കല്ലേറില്‍ വീട്ടിലേക്ക് നടന്നുപോകുന്ന കളനാട് തെക്കേവീട്ടിലെ ചന്ദ്രന് പരിക്കേറ്റു. ഇയാളെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അരമങ്ങാനത്തെ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയും അക്രമം നടത്തിയാണ് സംഘം മടങ്ങിയത്.

പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അക്രമം തടയാന്‍ ശ്രമിക്കാതെ നോക്കി നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് അമ്പതുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലചന്ദ്രന്റെയും സുധാകരന്റെയും വീടും വാഹനവും രണ്ടുമാസം മുമ്പ് ലീഗ്- എന്‍ഡിഎഫ് സംഘം ആക്രമിച്ചിരുന്നു. ഇതിലെ പ്രതികളെ പിടികൂടാന്‍ ബേക്കല്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ , പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി, ജില്ലാകമ്മിറ്റിയംഗം എം ലക്ഷ്മി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

deshabhimani 060112

1 comment:

  1. മാങ്ങാട്, അരമങ്ങാനം പ്രദേശങ്ങളില്‍ മുസ്ലിംലീഗ്- എന്‍ഡിഎഫ് വ്യാപകമായി അക്രമം അഴിച്ചുവിട്ടു. രണ്ട് സിപിഐ എം നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബ്രാഞ്ച് ഓഫീസും ക്ലബ്ബും മോട്ടോര്‍ബൈക്കും കടയും തകര്‍ത്തു. ബുധനാഴ്ച രാത്രിയാണ് ഭീകരാന്തരീക്ഷമുണ്ടാക്കി ലീഗ്- എന്‍ഡിഎഫ് ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. ഗുരുതരമായി പരിക്കേറ്റ സിപിഐ എം ബാര ലോക്കല്‍ കമ്മിറ്റിയംഗം മാങ്ങാട്ടെ എം ബി ബാലചന്ദ്രന്‍ (38), മീത്തല്‍ മാങ്ങാട് ബ്രാഞ്ച് സെക്രട്ടറി മാങ്ങാട്ടെ കെ എം സുധാകരന്‍ (38) എന്നിവരെ മംഗളൂരു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ബൈക്കുകളും സിപിഐ എം അരമങ്ങാനം ബ്രാഞ്ച് ഓഫീസും റെഡ്സ്റ്റാര്‍ ക്ലബ്ബും പ്രവര്‍ത്തിക്കുന്ന ഇ എം എസ് ഭവന്‍ , അമരാവതി ക്ഷേത്രത്തിന് സമീപത്തെ നാരായണന്റെ കടയുടെ മുന്‍ വശത്തെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ എന്നിവയാണ് തകര്‍ത്തത്.

    ReplyDelete